ഇദ്ദേഹം ഉടൻ തന്നെ പ്രദേശത്തെ വൈദ്യുതി പ്രവർത്തനരഹിതമാക്കുകയും 8 അടി (2മീറ്റർ) നീളമുള്ള ഫൈബർ ഗ്ലാസ് വടി ഉപയോഗിച്ച് കരടിയെ താഴേയിറക്കാൻ ശ്രമിക്കുകയും ചെയ്തു. താഴെയിറക്കുന്നതിനായി അദ്ദേഹം കരടിയോട് സംസാരിക്കാൻ പോലും ശ്രമിച്ചു. എന്നാൽ കാര്യങ്ങൾ കരടിയ്ക്ക് പിടികിട്ടിയോ എന്നറിയില്ലെങ്കിലും ന്യൂബാവർ ഉയർത്തി നൽകിയ വടിയിലൂടെ കരടി താഴേക്കിറങ്ങി മരുഭൂമിയിലേക്ക് ഓടി രക്ഷപ്പെട്ടു.
Also Read 'ഇപ്പോൾ ഹാപ്പിയാണ്'; 11 വർഷം കാമുകന്റെ വീട്ടിലെ ഒറ്റമുറിയിൽ ഒളിവിൽ കഴിഞ്ഞ സാജിതയുടെ പ്രതികരണം ഇങ്ങനെ
advertisement
കരടിയ്ക്ക് പരിക്കുകളൊന്നുമില്ലെന്ന് ന്യൂബാവർ വ്യക്തമാക്കി. പ്രദേശത്ത് 15 മിനിട്ട് നേരം വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. വൈദ്യുതി തകരാറിന്റെ കാരണം അന്വേഷിച്ച നിരവധി ഉപയോക്താക്കളോട് കാരണം വ്യക്തമാക്കി മറുപടിയും നൽകിയതായി അദ്ദേഹം പറഞ്ഞു. ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് തെക്കൻ അരിസോണ നഗരത്തിൽ കരടിയെ കാണുന്നത്.
Also Read 'ആരും സഹായിച്ചില്ല', കോവിഡ് പോസിറ്റീവായ ഭർതൃപിതാവിനെ തോളിലേറ്റി ആശുപത്രിയിൽ എത്തിച്ച് യുവതി
മുന്നറിയിപ്പുകൾ അവഗണിച്ച് കരടികളുടെ അടുത്തേക്ക് പോയ യുവതിക്ക് നേരെ പാഞ്ഞടുത്ത കരടിയുടെ വാർത്ത ഈ മാസം ആദ്യം പുറത്തു വന്നിരുന്നു. അമേരിക്കയിലെ യെല്ലോസ്റ്റോൺ ദേശീയ പാർക്കിലാണ് സംഭവം. പാർക്കിലെ നിയന്ത്രണങ്ങൾ മറികടന്ന യുവതിയെ കണ്ടെത്തുന്നതിനായി അന്വേഷണം ഊർജിതമാക്കിയിരിക്കുന്നതായാണ് അന്നത്തെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ദേശീയ പാർക്കിൽ വന്യമൃഗങ്ങളെ കാണുമ്പോൾ 100 മീറ്ററെങ്കിലും അകലം പാലിക്കണം എന്നതാണ് മുന്നറിയിപ്പ്. എന്നാൽ ഇത് ലംഘിച്ച യുവതി രണ്ട് കുഞ്ഞുങ്ങൾക്കൊപ്പം നിൽക്കുന്ന കരടിയുടെ അടുത്തേക്ക് ചെല്ലുകയായിരുന്നു. മൊബൈൽ ഫോണിൽ വീഡിയോ ചിത്രീകരിക്കുന്നതിനാണ് ഇവർ കരടികളുടെ സമീപത്ത് എത്തിയത്. എന്നാൽ യുവതി അടുത്ത് എത്തിയതോടെ കരടികളിൽ ഒന്ന് യുവതിക്ക് നേരെ പാഞ്ഞടുക്കുന്നത് കാണാം. ഇതോടെ ഭയപ്പെട്ട യുവതി പിന്നോട്ട് തന്നെ പോകുന്നതും ദൃശ്യങ്ങളിൽ ഉണ്ട്.
മറ്റൊരു വിനോദ സഞ്ചാരിയാണ് ഈ വീഡിയോ മൊബൈലിൽ പകർത്തിയത്. പിന്നീട് ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്യുകയും ചെയ്തു. ശേഷം ഇതേ വീഡിയോ ജനങ്ങളോടുള്ള അഭ്യർത്ഥനയായി യെല്ലോസ്റ്റോൺ ദേശീയ പാർക്കിന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിലും പങ്കുവെച്ചു. മെയ് 10 ന് വൈകിട്ട് 4.45 ഓടെ ഒരു പെൺ കരടിയും അതിൻ്റെ രണ്ട് കുട്ടികളും നിൽക്കുന്നതിൻ്റെ തൊട്ടടുത്തേക്ക് മുന്നറിയിപ്പുകൾ അവഗണിച്ച് യുവതി എത്തിയെന്നും. കരടി ഇവർക്ക് നേരെ പാഞ്ഞടുത്തതോടെ യുവതി പിന്നോട്ട് പോയെന്നും യെല്ലോസ്റ്റോൺ ദേശീയ പാർക്ക് പങ്കുവെച്ച വീഡിയോക്ക് ഒപ്പമുള്ള കുറിപ്പിൽ പറയുന്നു. യുവതിയ കണ്ടെത്താനായി ജനങ്ങളുടെ സഹായവും പോസ്റ്റിൽ തേടുന്നുണ്ട്.
