'പ്രസീതയും പി. ജയരാജനും കൂടിക്കാഴ്ച നടത്തി; കുഴല്‍പ്പണക്കേസില്‍ നടക്കുന്നത് ബി.ജെ.പിയെ തകർക്കാനുള്ള കള്ളക്കളി': കെ. സുരേന്ദ്രന്‍
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
നൂറ് കണക്കിന് കോടി രൂപയുടെ മരം മുറിയാണ് തിരഞ്ഞെടുപ്പ് കാലത്ത് കേരളത്തില്‍ നടന്നത്. സര്‍ക്കാരിലേക്ക് നേരിട്ടാണ് വനം കൊള്ളപോകുന്നതെന്നും കെ. സുരേന്ദ്രന്‍ ആരോപിച്ചു.
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പിൽ സി.കെ ജാനുവിന് പണം കൊടുത്തെന്ന പരാതി ഉന്നയിച്ച പ്രസീത സിപിഎം നേതാവ് പി ജയരാജനുമായി കൂടിക്കാഴ്ച നടത്തിയെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ജയരാജന്‍ ഇതുവരെ ഇക്കാര്യം നിഷേധിച്ചിട്ടില്ല. എല്ലാം തിരക്കഥയാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു. കുഴല്‍പ്പണക്കേസില്‍ പച്ചയായ കള്ളക്കളിയാണ് നടക്കുന്നത്. കേസ് ബി.ജെ.പിയുടെ തലയില്‍ കെട്ടിവെച്ച് രാഷ്ട്രീയ ലാഭം കൊയ്ത് ബിജെപിയെ ഇല്ലാതാക്കി കളയാമെന്ന ദുരുദ്ദേശമാണ് നടക്കുന്നതെന്നും സുരേന്ദ്രന്‍ ആരോപിച്ചു.
മഞ്ചേശ്വരത്ത് തിരഞ്ഞെടുപ്പില്‍ മത്സരിച്ചത് ബിഎസ്പിയുടെ സ്ഥാനാര്‍ത്ഥിയാണ്. എല്ലാരും വ്യാഖ്യാനിക്കുന്നത് കെ. സുരേന്ദ്രന്റെ അപരനാണ് സുന്ദര എന്നാണ്. എന്നാല്‍ സുരേന്ദ്രന്റെ അപരനല്ല സുന്ദര. അദ്ദേഹം ഒരു ദേശീയ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയാണ്. എം സുരേന്ദ്രന്‍ എന്നൊരു അപരന്‍ മഞ്ചേശ്വരത്ത് മത്സരിച്ചിരുന്നു. അദ്ദേഹത്തിന് 200 വോട്ടും ലഭിച്ചതാണ്. അദ്ദേഹത്തെ ആരും പിന്‍വലിപ്പിക്കാന്‍ പോയിട്ടില്ല. പിന്നെയാണല്ലോ ബിഎസ്പിയുടെ സ്ഥാനാര്‍ഥിയെ പിന്‍വലിപ്പിക്കാന്‍ പോകുന്നത്. ബിഎസ്പി സ്ഥാനാര്‍ത്ഥി സ്വന്തം നിലയ്ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ പോയി പത്രിക പിന്‍വലിച്ചതിന് കുറ്റം ബിജെപിക്ക്. അവിടെയും ഒരു കള്ളക്കേസ് വന്നിരിക്കുന്നു.
advertisement
Also Read നൂറ് കോടി രൂപയുടെ വനം അഴിമതി മറയ്ക്കാൻ 'കൊടകര' എന്ന വാക്ക് സർക്കാർ പരിചയാക്കുന്നു: എം.ടി രമേശ്
സി.കെ ജാനുവിന് പണം കൊടുത്തു എന്ന പേരില്‍ വേറൊരു കള്ളക്കേസ് വന്നിരിക്കുകയാണ്. സിപിഎം നേതാവ് പി ജയരാജനുമായി കൂടിക്കാഴ്ച നടത്തിയിട്ടാണ് പ്രസീത എന്നയാള്‍ പണം കൊടുത്തുവെന്ന വ്യാജ ആരോപണം ഉന്നയിക്കുന്നത്. ജയരാജന്‍ ഇതുവരെ ഇക്കാര്യം നിഷേധിച്ചിട്ടില്ല. എല്ലാം തിരക്കഥയാണ്. നൂറ് കണക്കിന് കോടി രൂപയുടെ മരം മുറിയാണ് തിരഞ്ഞെടുപ്പ് കാലത്ത് കേരളത്തില്‍ നടന്നത്. സര്‍ക്കാരിലേക്ക് നേരിട്ടാണ് വനം കൊള്ളപോകുന്നതെന്നും കെ. സുരേന്ദ്രന്‍ ആരോപിച്ചു.
advertisement
കൊടകരയിലേത് കുഴല്‍പ്പണക്കേസാണെങ്കില്‍ എന്തുകൊണ്ടാണ് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന ഏജന്‍സികള്‍ക്ക് കൈമാറാത്തതെന്നും സുരേന്ദ്രൻ ചോദിച്ചു.
അതേസമയം പ്രസീത താനുമായി കൂടിക്കാഴ്ച നടത്തിയെന്ന കെ സുരേന്ദ്രന്റെ ആരോപണം അപ്രസക്തമെന്ന് പി ജയരാജന്‍. പ്രസക്തമായത് പ്രസീതയുടെ വെളിപ്പെടുത്തലുകളാണ്. അതിന് കെ സുരേന്ദ്രന്‍ മറുപടി പറയണം. തൊണ്ടിസഹിതം പിടിക്കപ്പെട്ടപ്പോള്‍ കുറ്റവാളി നടത്തുന്ന വെപ്രാളമാണ് സുരേന്ദ്രന്‍ ഇപ്പോള്‍ നടത്തുന്ന ആക്ഷേപങ്ങളെന്നും പി ജയരാജന്‍ പ്രതികരിച്ചു.
advertisement
തിരഞ്ഞെടുപ്പില്‍ കള്ളപ്പണം ഉപയോഗിച്ചെന്ന ആക്ഷേപത്തിന് മറുപടി പറയാന്‍ ബാധ്യസ്ഥനായ സുരേന്ദ്രന്‍ വിഷയത്തില്‍ നിന്ന് ശ്രദ്ധതിരിച്ചുവിടാനുള്ള ശ്രമത്തിലാണ്. എന്നാല്‍ ഇതുകൊണ്ടൊന്നും ബിജെപി രക്ഷപ്പെടാന്‍ പോവുന്നില്ല. കേരളത്തിലെ തിരഞ്ഞെടുപ്പില്‍ ജനാധിപത്യത്തിന് പകരം പണാധിപത്യമാക്കി മാറ്റാനാണ് ബിജെപി ശ്രമിച്ചത്. ആര്‍എസ്എസിനും ഇക്കാര്യത്തില്‍ പങ്കുണ്ട്.
പ്രസീത ഗൗരവതരമായ ആക്ഷേപങ്ങളാണ് ഉന്നയിക്കുന്നത്. ഇതിന് മറുപടി പറയേണ്ടത് സുരേന്ദ്രനാണ്. പ്രസീതയുമായി കൂടിക്കാഴ്ച നടത്തിയതിന് സുരേന്ദ്രന്‍ തെളിവുമായി വരുമ്പോള്‍ മറുപടി നല്‍കാമെന്നും ജയരാജന്‍ കണ്ണൂരില്‍ പറഞ്ഞു.
advertisement
കെ. സുരേന്ദ്രന്റെ ആരോപണം നിഷേധിച്ച് ജെആര്‍പി നേതാവ് പ്രസീതയും രംഗത്തെത്തി
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 10, 2021 2:06 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'പ്രസീതയും പി. ജയരാജനും കൂടിക്കാഴ്ച നടത്തി; കുഴല്‍പ്പണക്കേസില്‍ നടക്കുന്നത് ബി.ജെ.പിയെ തകർക്കാനുള്ള കള്ളക്കളി': കെ. സുരേന്ദ്രന്‍