TRENDING:

മൂർഖൻ പാമ്പിന് കുപ്പിയിൽ നിന്ന് വെള്ളം കൊടുത്ത് വനം വകുപ്പ് ഉദ്യോഗസ്ഥൻ; വീഡിയോ വീണ്ടും വൈറൽ

Last Updated:

പാമ്പുകളെ സുരക്ഷിതമായി കൈകാര്യം ചെയ്യാൻ പരിശീലനം ലഭിച്ചിട്ടില്ലെങ്കിൽ പാമ്പുകളോട് അടുക്കരുതെന്ന മുന്നറിയിപ്പ് കൂടി വീഡിയോയിൽ ഉണ്ടായിരിക്കേണ്ടിയിരുന്നെന്ന് ചിലർ അഭിപ്രായപ്പെട്ടു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മൂർഖൻ പാമ്പിന് കുപ്പിയിൽ നിന്ന് വെള്ളം കൊടുക്കുന്നയാളുടെ വീഡിയോ ട്വിറ്ററിൽ വീണ്ടും വൈറലായി. ഏകദേശം മൂന്ന് വർഷങ്ങൾക്ക് മുമ്പാണ് വീഡിയോ ആദ്യമായി സോഷ്യൽ മീഡിയകളിൽ പ്രചരിച്ചത്. ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഓഫീസർ സുശാന്ത നന്ദ മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്‌ഫോമിൽ വീണ്ടും ഷെയർ ചെയ്തതിനെ തുടർന്നാണ് വീഡിയോ വീണ്ടും വൈറലായി മാറിയത്.
advertisement

17 സെക്കൻഡുകൾ മാത്രമുള്ള ഈ വീഡിയോ ക്ലിപ്പിൽ ഒരു വനം വകുപ്പ് ഉദ്യോഗസ്ഥൻ പാമ്പിന് പ്ലാസ്റ്റിക് കുപ്പിലാണ് വെള്ളം കൊടുക്കുന്നത്. സൗമ്യനായി മൂർഖനെ തലയിൽ തൊട്ട് കുപ്പിയോട് അടുപ്പിച്ചാണ് ഇദ്ദേഹം വെള്ളം കൊടുക്കുന്നത്. ദാഹം ഉണ്ടെന്ന് തോന്നിക്കുന്ന രീതിയിൽ തന്നെ പാമ്പ് വെള്ളം വേഗത്തിൽ കുടിക്കുകയും ചെയ്യുന്നുണ്ട്.

‘എല്ലാവരും ദൈവത്തിന്റെ സന്തതികൾ’; അയോധ്യയിലെ രാമക്ഷേത്ര നിർമാണ ഫണ്ടിലേക്ക് ഒരു ലക്ഷം രൂപ സംഭാവന ചെയ്ത് മുസ്ലിം വ്യാപാരി

advertisement

'സ്നേഹവും വെള്ളവും ജീവിതത്തിലെ രണ്ട് പ്രധാന ചേരുവകകൾ' ആണെന്ന കുറിപ്പോടെയാണ് സുശാന്ത നന്ദ ട്വിറ്ററിൽ വീഡിയോ ക്ലിപ്പ് ഷെയർ ചെയ്തത്. മൈക്രോബ്ലോഗിംഗ് പ്ലാറ്റ്‌ഫോമിൽ ഏകദേശം 9,000 പേർ വീഡിയോ കണ്ടു. നിരവധി കമന്റുകളും വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്. ഒരു പാമ്പിന്റെ അടുക്കൽ ഇരുന്ന് വെള്ളം കൊടുക്കാൻ ഇത്രയധികം ധൈര്യവും അനുകമ്പയും കാണിച്ചതിന് നിരവധി ട്വിറ്റർ ഉപഭോക്താക്കൾ വനം വകുപ്പ് ഉദ്യോഗസ്ഥനെ പ്രശംസിച്ചു.

അബദ്ധം പിണഞ്ഞ മുതല വിഴുങ്ങിയത് ഷൂ; ഒടുവിൽ ഷൂ പുറത്തെടുക്കാൻ സർജറി

advertisement

പാമ്പുകളെ സുരക്ഷിതമായി കൈകാര്യം ചെയ്യാൻ പരിശീലനം ലഭിച്ചിട്ടില്ലെങ്കിൽ പാമ്പുകളോട് അടുക്കരുതെന്ന മുന്നറിയിപ്പ് കൂടി വീഡിയോയിൽ ഉണ്ടായിരിക്കേണ്ടിയിരുന്നെന്ന് ചിലർ അഭിപ്രായപ്പെട്ടു.

കാമുകിയുടെ സാന്നിധ്യത്തിൽ കാമുകനും കൂട്ടുകാരനും പത്തൊമ്പതുകാരിയെ ബലാത്സംഗം ചെയ്തു

advertisement

ഇത് ആദ്യമായല്ല കുപ്പിയിൽ നിന്ന് പാമ്പ് വെള്ളം കുടിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. 2017ൽ കർണാടകയിലെ കൈഗ ഗ്രാമത്തിൽ വച്ച് വനം വകുപ്പ് ഉദ്യോഗസ്ഥർ മൂർഖൻ പാമ്പിനെ കണ്ടെത്തുകയും ഒരു വന്യജീവി രക്ഷാപ്രവർത്തകൻ പാമ്പിന് വെള്ളം കൊടുക്കുകയും ചെയ്തിരുന്നു. ഈ വീഡിയോയും പിന്നീട് വൈറലായിരുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Buzz/
മൂർഖൻ പാമ്പിന് കുപ്പിയിൽ നിന്ന് വെള്ളം കൊടുത്ത് വനം വകുപ്പ് ഉദ്യോഗസ്ഥൻ; വീഡിയോ വീണ്ടും വൈറൽ
Open in App
Home
Video
Impact Shorts
Web Stories