സർക്കാരുകളും കർശനമായ മാർഗ്ഗനിർദ്ദേശങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത്. അതിൽ സുരക്ഷാ പ്രോട്ടോക്കോളുകൾ, സാമൂഹിക അകലം പാലിക്കൽ നടപടികൾ, പൊതു സ്വകാര്യ ഇവന്റുകൾക്ക് അനുവദനീയമായ ആളുകളുടെ എണ്ണം അങ്ങനെ പലതും. വിവാഹ കാര്യങ്ങളെയും കോവിഡ് കാര്യമായി ബാധിച്ചു. പലരും ഒന്നുകിൽ കല്യാണം റദ്ദാക്കുകയോ അല്ലെങ്കിൽ മാറ്റിവെക്കുകയോ ചെയ്തിട്ടുണ്ട്.
വിവാഹം ഉടൻ നടത്താൻ ആഗ്രഹിക്കുന്നവർ ഒരു സന്തോഷ വാർത്തയുമായാണ് ഒരു പ്രമുഖ കമ്പനി രംഗത്ത് വന്നിരിക്കുന്നത്. അമേരിക്ക ആസ്ഥാനമായുള്ള കമ്പനിയാണ് യുവ ദമ്പതികൾക്കായി ‘വെഡ്ഡിംഗ് ഇൻ സ്കൈ’ എന്ന ഓഫർ നൽകുന്നത്. അതായത് 3000 അടി മുകളിൽ നിന്നും ദമ്പതികൾക്ക് മിന്ന് കെട്ടാം.
advertisement
30,000 അടി ഉയരത്തിൽ നിന്നുകൊണ്ടുള്ള രണ്ട് മണിക്കൂർ പരിപാടിയാണ് ഫ്ലൈറ്റ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. 16 പേർക്ക് ഇരിക്കാവുന്ന ഒരു വിമാനം ഉൾപ്പെടുന്ന പാക്കേജ് തുടങ്ങുന്നത് 28,000 ഡോളറിലാണ്. അതായത് ഏകദേശം 21 ലക്ഷം രൂപ. പൂക്കൾ കൊണ്ടുള്ള അലങ്കാരം, ഷാംപെയ്ൻ, കാനപ്പുകൾ, ഭക്ഷണം, പാനീയ ഓപ്ഷനുകൾ, ഒരു ക്യാബിൻ ക്രൂ അംഗം തുടങ്ങി എല്ലാം പാക്കേജിൽ ഉൾപ്പെടും.
Also Read ഗോവയിൽ അശ്ലീല വീഡിയോ ഷൂട്ടിംഗ്: നടി പൂനം പാണ്ഡെ കസ്റ്റഡിയിൽ; 2 പൊലീസുകാർക്ക് സസ്പെൻഷൻ
'കോവിഡ് കാരണം നിരവധി ദമ്പതികൾക്ക് വിവാഹ പദ്ധതികൾ തന്നെ ഉപേക്ഷിക്കേണ്ടിവന്നു. എന്നാൽ ഞങ്ങളുടെ കമ്പനി ക്ലയന്റുകൾക്ക് അവരുടെ സ്വപ്ന വിവാഹ ആഘോഷങ്ങൾ വ്യത്യസ്ത ശൈലിയിൽ പ്രാപ്തമാക്കുന്നതിന് ഒരു പരിഹാരം വാഗ്ദാനം ചെയ്യാൻ താൽപ്പര്യപ്പെടുന്നു', എയർ ചാർട്ടർ സർവീസ് പ്രൈവറ്റ് ജെറ്റ്സ് ഡയറക്ടർ ആൻഡി ക്രിസ്റ്റി പറഞ്ഞു.
