പൂനെയിലെ എംജി റോഡിലെ തെരുവുകളില്‍ നിന്നുള്ളതാണ് ദൃശ്യം. രത്തന്‍ എന്ന് പേരുള്ള പ്രായമായ ഒരു അമ്മ കാര്‍ഡ്‌ബോര്‍ഡ് പെട്ടിയില്‍ പേനകള്‍ വച്ചുകൊണ്ട് അവ വില്‍ക്കുകയാണ്. കൗതകമായത് അവര്‍ ആ കാര്‍ഡ് ബോര്‍ഡ് എഴുതിയിരിക്കുന്ന വാചകമാണ്.'എനിക്ക് യാചിക്കാന്‍ ആഗ്രഹമില്ല. അതുകൊണ്ട് ദയവായി ഒരു നീലനിറത്തിലുള്ള പേന വാങ്ങൂ, നന്ദി, അനുഗ്രഹങ്ങള്‍' എന്നാണ് അതില്‍ എഴുതിയിരിക്കുന്നത്.
രത്തന്റെയും അവരുടെ പേനകളടങ്ങിയ പെട്ടിയുടെയും ചിത്രം ട്വിറ്ററില്‍ എംപി വിജയ സായി റെഡ്ഡിയാണ് പങ്കുവെച്ചത്. 'പൂനെയില്‍ നിന്നുള്ള രത്തന്‍ എന്ന അമ്മ തെരുവുകളില്‍ ഭിക്ഷ യാചിക്കുന്നത് ഒഴിവാക്കുകയും പേനകള്‍ വില്‍ക്കുന്നതിലൂടെ അഭിമാനത്തോടെ കഠിനാധ്വാനം ചെയ്ത് അന്നന്നേയ്ക്കുള്ള പണം സമ്പാദിക്കുകയും ചെയ്യുന്നു. സത്യസന്ധമായ ജീവിതത്തിനുള്ള അവരുടെ സമര്‍പ്പണം നമുക്കെല്ലാവര്‍ക്കും പ്രചോദനമാണ്' എന്നാണ് അദ്ദേഹം കുറിച്ചിരിക്കുന്നത്.
advertisement
ഈ അമ്മയുടെ ചിത്രം വളരെ വേഗം തന്നെ സോഷ്യല്‍മീഡിയയില്‍ വൈറലായി മാറി. നിരവധിപ്പേരാണ് രത്തനെയും അധ്വാനിക്കാന്‍ തയ്യാറായ അവരുടെ മനസിനെയും അഭിനന്ദിച്ചു കൊണ്ട് മുന്നോട്ട് വന്നത്. രത്തന്‍ എല്ലാവര്‍ക്കും മാതൃകയാണ് എന്ന കമന്റുകളുമായി നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.
പെരുമഴയത്ത് ചെമ്പിൽ കയറി വരനും വധുവും; നിശ്ചയിച്ച മുഹൂർത്തത്തിൽ താലികെട്ട്
രണ്ടു വർഷങ്ങളിൽ തകർത്തിരമ്പി ഒട്ടേറെ ജീവിതങ്ങളെ ബാധിച്ച പ്രളയകാലത്തെ ഓർമ്മപ്പെടുത്തിയായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ കോരിച്ചൊരിയുന്ന പേമാരിയുടെ വരവ്. ജീവനും, ജീവിതോപാധികളും, സ്വന്തം കൂരയും മഴ കവർന്നു. ഇതേ ദിവസം തന്നെ കുട്ടനാട്ടിലെ ഒരു വിവാഹം ശ്രദ്ധേയമാവുകയാണ്.
പുറത്തു പെരുമഴ, എന്നാൽ ഐശ്വര്യയും രാഹുലും ജീവിതത്തിൽ ഒന്നിക്കുന്ന അസുലഭ മുഹൂർത്തവും ഇതേ ദിനത്തിലാണ്. പുറത്തേക്കു കാലുകുത്തിയാൽ നീന്തേണ്ടി വരുമെന്ന അവസ്ഥയിൽ അരയ്‌ക്കൊപ്പം വെള്ളവും. വണ്ടിയിൽ കയറി വിവാഹവേദിയിൽ പോകൽ ഒന്നും ചിന്തിക്കാൻ പോലും പറ്റാത്ത സാഹചര്യത്തിൽ പിന്നെ മറ്റൊന്നും നോക്കിയില്ല. മുഹൂർത്തം തെറ്റും മുൻപ് ഇരുവരും ചെമ്പിലേറി അമ്പലത്തിലെത്തി ശുഭ മുഹൂർത്തത്തിൽ താലികെട്ടി.
അപ്പര്‍ കുട്ടനാട് മേഖലയിലാണ് ഇവർ താമസം. വിവാഹം ഇങ്ങനെയാകും എന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല എന്ന് ഇരുവരും പറയുന്നു.