'ഞാനൊന്ന് കെട്ടിപിടിച്ചോട്ടെ'; എയര്‍പോര്‍ട്ട് ജീവനക്കാരനോട് അനുവാദം ചോദിച്ച് പെണ്‍കുഞ്ഞ്; വൈറലായി വീഡിയോ

Last Updated:

ഒരു പെണ്‍കുഞ്ഞിന്റെ നിഷ്‌കളങ്കമായ ഒരു ചോദ്യമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്

കുഞ്ഞുങ്ങളാണ് ഈ ഭൂമിയിലെ ഏറ്റവും മനോഹരമായ സൃഷ്ടി എന്ന് പറയാറുണ്ട്. അവരുടെ ചിരിയും കളിയും കുസൃതിയുമെല്ലാം ചിരിച്ചു കൊണ്ട് ആസ്വദിക്കുന്നവരാണ് നമ്മള്‍. ഇപ്പോഴിതാ ഒരു പെണ്‍കുഞ്ഞിന്റെ നിഷ്‌കളങ്കമായ ഒരു ചോദ്യമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്.
ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് വീഡിയോ ചിത്രീകരിച്ചത് എന്ന് കരുതുന്നു. വീഡിയോയില്‍, സുന്ദരിയായ പെണ്‍കുട്ടി രണ്ട് എയര്‍പോര്‍ട്ട് സെക്യൂരിറ്റി ജീവനക്കാര്‍ക്ക് നേരെ നടക്കുന്നതായി കാണാം. അവള്‍ എയര്‍പോര്‍ട്ട് ജീവനക്കാരോട് തന്റെ ആന്റിയെ ഒന്ന് കെട്ടിപ്പിടിച്ചോട്ടെ എന്ന് അനുവാദം ചോദിക്കുകയാണ്.
അനുമതി കിട്ടിയ ഉടന്‍ അവള്‍ ആന്റിയുടെ അടുത്തേക്ക് ഓടി. ആന്റിയെ വിളിക്കുമ്പോള്‍ അവര്‍ തിരിഞ്ഞ് അവളെ കെട്ടിപ്പിടിക്കാന്‍ ഓടിവരുന്ന ദൃശ്യങ്ങളും വീഡിയോയിലുണ്ട്.
advertisement
ഇന്നത്തെ ദിവസത്തെ സന്തോഷം എന്നും എന്തൊരു ക്യൂട്ടാണ് എന്നുമൊക്കെയായി നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുമായി എത്തിയിരിക്കുന്നത്.
Netflix| ചുമ്മാ കിടന്ന് നെറ്റ്ഫ്ലിക്സ് കാണാം; 24 ലക്ഷത്തിലധികം രൂപ വരുമാനവുമുണ്ടാക്കാം
എന്താണ് നിങ്ങളുടെ സ്വപ്ന ജോലി?(dream job) ഒരു പണിയുമെടുക്കാതെ ചുമ്മാ കിടക്കയിൽ കിടന്ന് സിനിമയും സീരീസും കാണാൻ ഇഷ്ടമില്ലാത്തവർ ആരുമുണ്ടാകില്ല. അതിന് പ്രതിഫലം കൂടി ലഭിച്ചാലോ? പറയുന്നത് വെറുതേയല്ല, പുതിയൊരു ജോലിക്കുള്ള അവസരമാണ്. നിങ്ങളുടെ ദിവസം മുഴവൻ ജോലി, കിടക്കയിൽ കിടന്ന് നെറ്റ്ഫ്ലിക്സിലെ(Netflix) സിനിമകളും സീരീസുകളും ഇഷ്ടംപോലെ കാണുക. വർഷം 25 ലക്ഷത്തിലധികം രൂപ പ്രതിഫലവും.
advertisement
ആഡംബര കിടക്ക നിർമാതാക്കളാണ് പുതിയ ജോലിയിലേക്ക് ആളുകളെ ക്ഷണിച്ചിരിക്കുന്നത്. ക്രാഫ്റ്റഡ് ബെഡ്സ് കമ്പനി തങ്ങളുടെ പുതിയ കിടക്കയുടെ ഗുണനിലവാരം പരിശോധിക്കാനാണ് പുതിയ ജോലി നൽകുന്നത്. ജോലി ലഭിച്ചാൽ ആകെ ചെയ്യേണ്ടത് കമ്പനിയുടെ പുതിയ കിടക്കയിൽ ദിവസം മുഴുവൻ കിടന്ന് നെറ്റ്ഫ്ലിക്സ് ആസ്വദിക്കുക.
ഇങ്ങനെ ചെയ്താൽ ഒരു വർഷം നിങ്ങൾക്ക് ലഭിക്കുന്ന തുക 24,000 യൂറോ ആണ്. അതായത് ഏകദേശം ഇരുപത്തിനാല് ലക്ഷത്തിലധികം ഇന്ത്യൻ രൂപ.
തങ്ങളുടെ ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ച കിടക്കകൾ തന്നെ നൽകണമെന്ന് നിർബന്ധമുള്ള കമ്പനിയാണ് ക്രാഫ്റ്റഡ് ബെഡ്സ്. കിടക്കയിൽ കിടന്നാൽ പിന്നെ എഴുന്നേൽക്കാൻ തോന്നരുത്. അതുതന്നെയാണ് കമ്പനി ഉദ്ദേശിക്കുന്നതും.
advertisement
ഇനി ജോലിയുടെ വിശദാംശങ്ങളിലേക്ക് വരാം, ആഴ്ച്ചയിൽ മുഴുവൻ ദിവസവും ജോലിയുണ്ട്. ജോലി കിടപ്പ് തന്നെ. ഓരോ ആഴ്ച്ചയും പുതിയ വ്യത്യസ്ത കിടക്കളായിരിക്കും നൽകുക. ചുമ്മാ കിടന്നാൽ പോരാ, ഓരോ കിടക്കയെ കുറിച്ചും വിശദമായി എഴുതണം. കിടക്ക എത്രത്തോളം നല്ലതാണ്, പോരായ്മകൾ എന്തൊക്കെയാണ് തുടങ്ങി എല്ലാം രേഖപ്പെടുത്തി വെക്കണം.
കിടക്കയിൽ കിടന്ന് നിങ്ങൾക്ക് എന്തും ചെയ്യാം, ഇഷ്ടമുള്ളത്ര സമയം കിടന്നുറങ്ങാം, നെറ്റ്ഫ്ലിക്സ് കാണാം, തുടങ്ങി കിടക്കയിൽ കിടന്ന് ചെയ്യാവുന്നതെല്ലാം ചെയ്യാം. ഈ ജോലി ചെയ്യാൻ വീട്ടിൽ നിന്നും പുറത്തിറങ്ങേണ്ടതില്ലെന്നതാണ് മറ്റൊരു സൗകര്യം.
advertisement
എല്ലാ ആഴ്ച്ചയും കിടക്കകൾ വീട്ടിലേക്ക് എത്തും. ചുമ്മാ കിടന്ന് പണം സമ്പാദിക്കാം എന്ന് പറയുന്നത് ഈ ജോലിക്കല്ലേ?
പക്ഷേ, ഇന്ത്യയിലുള്ളവർക്ക് ഈ ജോലി കിട്ടില്ല. നിലവിൽ ബ്രിട്ടനാണ് ജോലി സ്ഥലം. ബ്രിട്ടനിലുള്ള മലയാളികൾക്കും ജോലിക്ക് അപേക്ഷിക്കാം. ജോലിയിൽ വീഴ്ച്ച വരുത്താതെ, കമ്പനി ആവശ്യപ്പെടുന്നതുപോലെ കിടന്ന് അഭിപ്രായം പറഞ്ഞാൽ മാത്രം മതി.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'ഞാനൊന്ന് കെട്ടിപിടിച്ചോട്ടെ'; എയര്‍പോര്‍ട്ട് ജീവനക്കാരനോട് അനുവാദം ചോദിച്ച് പെണ്‍കുഞ്ഞ്; വൈറലായി വീഡിയോ
Next Article
advertisement
അധ്യാപികയില്‍ നിന്ന്  വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
അധ്യാപികയില്‍ നിന്ന് വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
  • മുൻ അധ്യാപിക കോണി കീറ്റ്‌സ് 65 പുരുഷന്മാരുമായി ബന്ധം പുലർത്തുന്നു.

  • കീറ്റ്‌സ് മണിക്കൂറിൽ 20,000 മുതൽ 35,000 രൂപ വരെ സമ്പാദിക്കുന്നു.

  • കീറ്റ്‌സ് തന്റെ മകളെ നന്നായി പരിപാലിക്കുന്നുണ്ടെന്ന് പറയുന്നു.

View All
advertisement