TRENDING:

മീൻവലയിൽ കുടുങ്ങിയത് കാട്ടാന; എട്ട് മണിക്കൂറിനൊടുവിൽ മോചനം

Last Updated:

നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പുലർച്ചെ ആറ് മണിയോടെ വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മൈസൂർ: പുഴയിൽ മീൻ വലയിൽ കുടുങ്ങിയ കാട്ടാനയ്ക്ക് എട്ട് മണിക്കൂറിനൊടുവിൽ മോചനം. വനംവകുപ്പ് ഉദ്യോഗസ്ഥരുടേയും അഗ്നിശമനസേനയുടേയും കഠിനാധ്വാനത്തിനൊടുവിലാണ് കാട്ടാന വലയിൽ നിന്നും രക്ഷപ്പെട്ടത്.
advertisement

മൈസൂരിലെ കോട്ടെ താലൂക്കിലുള്ള നുഗു ജലാശയത്തിലാണ് മത്സ്യബന്ധനത്തിനായി നിക്ഷേപിച്ച വലയിൽ കാട്ടാന കുടുങ്ങിയത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് ഇന്നലെ പുലർച്ചെ ആറ് മണിയോടെ വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയത്.

കാട്ടാന എപ്പോഴാണ് വലയിൽ കുടുങ്ങിയതെന്ന് സമീപത്തുള്ള നാട്ടുകാർക്കും അറിയില്ല. പുലർച്ചെയാണ് ജലാശയത്തിൽ അകപ്പെട്ട ആനയെ ഇവർ കാണുന്നത്. ജലാശലയം നീന്തി കടക്കുന്നതിനിടയിൽ കാലിൽ വല കുടുങ്ങിയതാകാമെന്നാണ് കരുതുന്നത്.

You may also like:യുവതിയുടെ പുറം തിരുമ്മാൻ ആന; വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ

advertisement

ഒന്നിലധികം കൊളുത്തുകൾ ഉപയോഗിച്ച് വല വലിച്ചെടുത്ത് കാട്ടാനയെ രക്ഷിക്കുകയായിരുന്നു വനപാലകരുടെ പദ്ധതി. എന്നാൽ വലിയിൽ കുടുങ്ങിയതോടെ വെപ്രാളപ്പെട്ട ആന വെള്ളം ചീറ്റിക്കൊണ്ടിരുന്നതിനാൽ ഏറെ പ്രയാസപ്പെട്ടായിരുന്നു രക്ഷാപ്രവർത്തനം.

You may also like:'അങ്ങനെ വരാൻ വഴിയില്ലല്ലോ?' തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് പോയതിനെക്കുറിച്ച് ടി. സിദ്ദിഖ്

അഗ്നിശമനസേനാ ഉദ്യോഗസ്ഥരാണ് ഇരുമ്പു കൊളുത്തുകൾ കയറിൽ കെട്ടി വലയിൽ കൊളുത്തിയത്. ആന വെള്ളം ചീറ്റൽ നിർത്തുന്നതു വരെ കാത്തിരുന്ന് ഒടുവിൽ കുരുക്ക് അഴിക്കുകയായിരുന്നു.

advertisement

എട്ട് മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ വലയിൽ നിന്നും മോചിതനായ കാട്ടാന പുഴ നീന്തിക്കടന്ന് കാട്ടിലേക്ക് മടങ്ങി. നിരോധിത മേഖലയിൽ എങ്ങനയൊണ് മത്സ്യബന്ധന വലകൾ പ്രത്യക്ഷപ്പെട്ടതെന്നതിനെ കുറിച്ച് വനപാലകർ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

മലയാളം വാർത്തകൾ/ വാർത്ത/Buzz/
മീൻവലയിൽ കുടുങ്ങിയത് കാട്ടാന; എട്ട് മണിക്കൂറിനൊടുവിൽ മോചനം
Open in App
Home
Video
Impact Shorts
Web Stories