'അങ്ങനെ വരാൻ വഴിയില്ലല്ലോ?' തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് പോയതിനെക്കുറിച്ച് ടി. സിദ്ദിഖ്
'അങ്ങനെ വരാൻ വഴിയില്ലല്ലോ?' തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് പോയതിനെക്കുറിച്ച് ടി. സിദ്ദിഖ്
എസ് എഫ് ഐ നേതാവായിരുന്ന കാലത്ത് ജെയ്ക്ക് നടത്തിയ പ്രസംഗത്തിന്റെ വിഡിയോ പങ്കുവെച്ചാണ് ടി സിദ്ദിഖിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്
t siddique, jaick c thomas
Last Updated :
Share this:
തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് കൈമാറുന്ന കരാറില്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ ഒപ്പു വച്ചു എന്ന വാര്‍ത്തയ്ക്ക് പിന്നാലെ സിപിഎം നേതാവ് ജെയ്ക്ക് സി തോമസിനെതിരെ കോണ്‍ഗ്രസ് നേതാവ് ടി സിദ്ദിഖ്. എസ് എഫ് ഐ നേതാവായിരുന്ന കാലത്ത് ജെയ്ക്ക് നടത്തിയ പ്രസംഗത്തിന്റെ വിഡിയോ പങ്കുവെച്ചാണ് ടി സിദ്ദിഖിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്.
തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനിക്ക്. എയർപോർട്ട് അതോറിട്ടിയും അദാനിയും ഇത് സംബന്ധിച്ചുള്ള കരാറില്‍ ഒപ്പിട്ടു. 50 വർഷത്തേക്കാണ് കരാർ. വിമാനത്താവളം ജൂലൈയിൽ ഏറ്റെടുക്കും. കരാര്‍ ഒപ്പിട്ടത് വ്യക്തമാക്കി എയര്‍പോര്‍ട്ട് അതോറിട്ടി ഓഫ് ഇന്ത്യ ട്വീറ്റ് ചെയ്തു.
"അങ്ങനെ വരാൻ വഴിയില്ലല്ലോ, പിണറായി വെള പറഞ്ഞ് വച്ചതാണല്ലോ...
തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് കൈമാറിക്കൊണ്ടുള്ള കരാര്‍ എയര്‍പോര്‍ട്ട് അതോറിറ്റിയും അദാനി എന്റര്‍പ്രൈസസും ലിമിറ്റഡും തമ്മിൽ ചൊവ്വാഴ്ച രാവിലെയാണ് ഡല്‍ഹിയില്‍ ഒപ്പിട്ടത്.തിരുവനന്തപുരത്തിന് പുറമേ ജയ്പൂര്‍, ഗുവാഹാട്ടി വിമാനത്താവളങ്ങളും അദാനി ഗ്രൂപ്പിന് കൈമാറിയിട്ടുണ്ട്. മൂന്ന് മാസത്തിനകം വിമാനത്താവളങ്ങള്‍ ഏറ്റെടുക്കണമെന്ന കരാറിലാണ് മൂന്ന് വിമാനത്താവളങ്ങളും കൈമാറിയത്.
Published by:Chandrakanth viswanath
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.