TRENDING:

'തോറ്റു തൊപ്പിയിട്ട നാലു പേർ'; ഫേസ്‌ബുക്കിൽ സെൽഫ് ട്രോളുമായി പി.കെ ശ്രീമതി

Last Updated:

സന്തോഷമായാലും സന്താപമായാലും സഞ്ചരിച്ച വഴിയിലൂടെയുള്ള തിരിഞ്ഞു നടത്തം ജീവിതാനുഭവങ്ങളെ വിശകലനം ചെയ്യാനും സ്വയം വിമർശനമായി വിലയിരുത്താനും കഴിയും എന്നത്‌ തീർച്ചയായും ഗുണം ചെയ്യും

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഫേസ്‌ബുക്കിൽ സെൽഫ് ട്രോളുമായി സി.പി.എം നേതാവ് പി.കെ ശ്രീമതി ടീച്ചർ. രണ്ട് വർഷം മുമ്പ് പാർലമെന്റിൽ ബജറ്റ് അവതരണത്തിന് ശേഷമെടുത്ത ചിത്രം ഫേസ്‌ബുക്കിൽ പങ്കുവച്ചാണ് ശ്രീമതി ടീച്ചറിന്റെ ട്രോൾ. 2014-19 കാലയളവിൽ ലോക്‌സഭയിൽ സി പി എം എം പിമാരായിരുന്ന പി.കെ ബിജു, ജോയ്‌സ് ജോർജ്, എം.ബി രാജേഷ് തുടങ്ങിയവർക്കൊപ്പമുളള ചിത്രത്തിന് തോറ്റു തൊപ്പിയിട്ട നാലു പേർ എന്നാണ് പികെ ശ്രീമതി ടീച്ചർ കുറിച്ചിരിക്കുന്നത്. സന്തോഷമായാലും സന്താപമായാലും സഞ്ചരിച്ച വഴിയിലൂടെയുളള തിരിഞ്ഞു നടത്തം ജീവിതാനുഭവങ്ങളെ വിശകലനം ചെയ്യാനും സ്വയം വിമർശനമായി വിലയിരുത്താനും കഴിയുമെന്നത്‌ തീർച്ചയായും ഗുണം ചെയ്യുമെന്നും അവർ കുറിച്ചിട്ടുണ്ട്.
advertisement

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ പി.കെ ശ്രീമതി, പി.കെ ബിജു, ജോയ്‌സ് ജോർജ്, എം.ബി രാജേഷ് എന്നിവർ പരാജയപ്പെട്ടിരുന്നു.

Also Read 'പിണറായിക്ക് ഈ കണ്ണീര് കാണേണ്ട; പത്താം ക്ലാസുകാരി സ്വപ്നയ്ക്കും തോറ്റ എംപിമാരുടെ ഭാര്യമാർക്കും ജോലി നൽകാനാണ് താൽപര്യം'

ഫേസ്ബുക്ക് പോസ്റ്റ് പൂർ‌ണരൂപത്തിൽ

തോറ്റു തൊപ്പിയിട്ട 4പേർ. 8 Feb 2019 ഇന്നത്തെ ദിവസം 8Feb2021നു F. B. ഓർമ്മിപ്പിച്ച ചിത്രം ബജറ്റിനുശേഷമുളള ലോകസഭയിലെ അവസാനകാലം. കഴിഞ്ഞുപോയ കാലങ്ങളിലൂടെ യാത്ര ചെയ്യിക്കുക എന്നത്‌ F. B. യുടെ ഒരു പ്രധാന വിനോദമാണു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

സന്തോഷമായാലും സന്താപമായാലും സഞ്ചരിച്ച വഴിയിലൂടെയുള്ള തിരിഞ്ഞു നടത്തം ജീവിതാനുഭവങ്ങളെ വിശകലനം ചെയ്യാനും സ്വയം വിമർശനമായി വിലയിരുത്താനും കഴിയും എന്നത്‌ തീർച്ചയായും ഗുണം ചെയ്യും. ഇക്കാര്യത്തിൽ F. B യോട്‌ നന്ദി.

മലയാളം വാർത്തകൾ/ വാർത്ത/Buzz/
'തോറ്റു തൊപ്പിയിട്ട നാലു പേർ'; ഫേസ്‌ബുക്കിൽ സെൽഫ് ട്രോളുമായി പി.കെ ശ്രീമതി
Open in App
Home
Video
Impact Shorts
Web Stories