• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'പിണറായിക്ക് ഈ കണ്ണീര് കാണേണ്ട; പത്താം ക്ലാസുകാരി സ്വപ്നയ്ക്കും തോറ്റ എംപിമാരുടെ ഭാര്യമാർക്കും ജോലി നൽകാനാണ് താൽപര്യം'

'പിണറായിക്ക് ഈ കണ്ണീര് കാണേണ്ട; പത്താം ക്ലാസുകാരി സ്വപ്നയ്ക്കും തോറ്റ എംപിമാരുടെ ഭാര്യമാർക്കും ജോലി നൽകാനാണ് താൽപര്യം'

മൂന്നു ലക്ഷത്തോളം അനധികൃത നിയമനങ്ങളാണ് കേരളത്തിൽ കഴിഞ്ഞ അഞ്ചുവർഷമായി നടന്നിട്ടുള്ളത്. ഇതിന്റെ അർഥം മൂന്നു ലക്ഷം ചെറുപ്പക്കാർക്ക് വ്യവസ്ഥാപിതമായ മാർഗങ്ങളിലൂടെയുള്ള ജോലി നിഷേധിക്കപ്പെട്ടെന്നാണ്.

News18

News18

  • Share this:
    തിരുവനന്തപുരം: പിൻവാതിൽ നിയമനത്തിനെതിരെ ഉദ്യോഗാർഥികൾ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ സമരത്തിന്റെ ചിത്രം പങ്കുവച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സമൂഹമാധ്യമങ്ങളിൽ വൈറലായതിനു പിന്നാലെയാണ് രമേശ് ചെന്നിത്തലയും ചിത്രം പങ്കുവച്ചത്. സെക്രട്ടേറിയറ്റിന് മുന്നിലെ സമരത്തിൽ പങ്കെടുത്തശേഷം കരയുന്ന ലയ എന്ന ഉദ്യോഗാർഥിയുടെ ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്.

    പിന്‍വാതില്‍ നിയമനത്തിൽ പ്രതിഷേധിച്ച് ദേഹത്ത് മണ്ണെണ്ണയൊഴിച്ച് ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാർഥികൾ പ്രതിഷേധിച്ചിരുന്നു.

    Also Read ശബരിമല: 'മുഖ്യമന്ത്രി വിശ്വാസികളോടൊപ്പമാണോ അല്ലയോ എന്ന് വ്യക്തമാക്കണം'; രമേശ് ചെന്നിത്തല

    "അനധികൃത, പിൻവാതിൽ നിയമനങ്ങളുടെ ഇരയായ ആയിരക്കണക്കിന് ചെറുപ്പക്കാരുടെ വേദനയാണ് ദിനംപ്രതി കേൾക്കുന്നത്. സെക്രട്ടേറിയറ്റിനു മുന്നിൽ ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റിലെ രണ്ടു ഉദ്യോഗാർഥികൾ മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചതിന് പിന്നാലെ സമരത്തെ അഭിസംബോധന ചെയ്ത് സംസാരിച്ച ഉദ്യോഗാർഥി ലയ മാറിനിന്ന് കരയുന്ന ചിത്രം ആരുടെയും ഉള്ളുലയ്ക്കും." ചെന്നിത്തല ഫേസ്ബുക്കിൽ കുറിച്ചു.


    രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് കുറിപ്പ് പൂർണരൂപത്തിൽ


    അനധികൃത, പിൻവാതിൽ നിയമനങ്ങളുടെ ഇരയായ ആയിരക്കണക്കിന് ചെറുപ്പക്കാരുടെ വേദനയാണ് ദിനംപ്രതി കേൾക്കുന്നത്. സെക്രട്ടേറിയറ്റിനു മുന്നിൽ ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റിലെ രണ്ടു ഉദ്യോഗാർഥികൾ മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചതിന് പിന്നാലെ സമരത്തെ അഭിസംബോധന ചെയ്ത് സംസാരിച്ച ഉദ്യോഗാർഥി ലയ മാറിനിന്ന് കരയുന്ന ചിത്രം ആരുടെയും ഉള്ളുലയ്ക്കും.

    ഇഷ്ടക്കാർക്കും ബന്ധുക്കൾക്കും വേണ്ടി പിഎസ്‌സിയെ നോക്കുകുത്തിയാക്കിയ പിണറായി വിജയൻ സർക്കാരിന് പക്ഷേ ഈ കണ്ണീര് കാണേണ്ട. പത്താം ക്ലാസുകാരി സ്വപ്നയ്ക്ക് ലക്ഷത്തിലധികം രൂപ പ്രതിമാസം നൽകി നിയമിക്കാനാണ് അവരുടെ താൽപര്യം. ഒപ്പം തോറ്റ എംപിമാരുടെ ഭാര്യമാർക്ക് സർവകലാശാല ജോലി നൽകാനും.

    മൂന്നു ലക്ഷത്തോളം അനധികൃത നിയമനങ്ങളാണ് കേരളത്തിൽ കഴിഞ്ഞ അഞ്ചുവർഷമായി നടന്നിട്ടുള്ളത്. ഇതിന്റെ അർഥം മൂന്നു ലക്ഷം ചെറുപ്പക്കാർക്ക് വ്യവസ്ഥാപിതമായ മാർഗങ്ങളിലൂടെയുള്ള ജോലി നിഷേധിക്കപ്പെട്ടെന്നാണ്. യുഡിഎഫ് അധികാരത്തിൽ വരുമ്പോൾ അനധികൃത നിയമനങ്ങൾക്കെതിരെ സമഗ്രമായ നിയമനിർമാണം നടത്തും.

    ഒഴിവുകൾ റിപ്പോർട്ട് ചെയ്യാത്ത ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ കേസെടുക്കും. മൂന്നു മാസം മുതൽ രണ്ടു വർഷം വരെ തടവു കിട്ടാവുന്നതായിരിക്കും ഈ കുറ്റം. താൽക്കാലിക നിയമനങ്ങൾ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയാക്കും. ഇനിയൊരു ഉദ്യോഗാർഥിയുടെയും കണ്ണീര് ഇവിടെ വീഴരുത്.

     
    Published by:Aneesh Anirudhan
    First published: