TRENDING:

പൂന്തോട്ടത്തിനായി പറമ്പിൽ കുഴിയെടുത്തു; കിട്ടിയത് 63 സ്വർണ നാണയങ്ങൾ

Last Updated:

വില്‍പ്പനക്കു വെച്ചാല്‍ കോടികളാണ് കുടുംബത്തിന് ലഭിക്കുക.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോവിഡും ലോക്ക്ഡൗണും കാരണം വീട്ടിൽ തന്നെ ആയതോടെ പലരും പുതിയ ഹോബികൾ പലതും കണ്ടെത്തി. പ്രത്യേകിച്ച് പണിയൊന്നുമില്ലാത്തതിനാല്‍ പൂന്തോട്ടമൊന്ന് മെച്ചപ്പെടുത്താനാണ് ബ്രിട്ടനിലെ ഹാംഷെയറിലെ ന്യൂ ഫോറസ്റ്റ് ജില്ലയിലെ ഒരു കുടുംബം തീരുമാനിച്ചത്.
advertisement

അത്ഭുമെന്ന് പറയട്ടെ, പറമ്പില്‍ കുഴിയെടുത്തപ്പോള്‍ ലഭിച്ചത് 63 സ്വര്‍ണ്ണ നാണയങ്ങളും ഒരു വെള്ളിനാണയവും. ഉടന്‍ ബ്രിട്ടീഷ് മ്യൂസിയം അധികൃതരെ വിവരമറിയിച്ചു. പരിശോധനയിൽ 15,16 നൂറ്റാണ്ടുകളില്‍ ഇംഗ്ലണ്ട് ഭരിച്ചിരുന്ന എഡ്‌വേര്‍ഡ് നാലാമന്റെയും ഹെന്റി എട്ടാമന്റെയും ചിത്രങ്ങളുള്ള നാണയങ്ങളാണിതെന്ന് വ്യക്തമായി. ഒരു നാണയത്തില്‍ ഹെന്റി എട്ടാമന്റെ ഭാര്യമാരായിരുന്ന കാതറിന്‍, ആന്‍, ജെയ്ന്‍ എന്നിവരെ കുറിച്ചുള്ള സൂചനകളുമുണ്ട്.

ഹെന്റി എട്ടാമന്റെ കാലത്തായിരിക്കാം ഈ നാണയങ്ങള്‍ കുഴിച്ചിട്ടതെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. ആരെങ്കിലും സ്ഥിരമായി പണം സൂക്ഷിക്കുന്ന സ്ഥലമായിരുന്നോ അതോ ഒളിച്ചുവെച്ചതാണോ എന്നു വ്യക്തമല്ല. ഈ നാണയങ്ങളുടെ അക്കാലത്തെ മൂല്യം 2350 രൂപയാണ്. ഇന്നത്തെ മൂല്യം നോക്കുകയാണെങ്കില്‍ 13 ലക്ഷം രൂപ വരും.

advertisement

You may also like:'യുവാക്കളെ വഴി തെറ്റിക്കാൻ ശ്രമിച്ചു'; ഇറാനിലെ 'ആഞ്ജലീന ജോളി' ക്ക് പത്ത് വർഷം കഠിന തടവ്

15,16 നൂറ്റാണ്ടുകളിലെ സേവന-വേതന വ്യവസ്ഥകള്‍ പ്രകാരം അത്രയും പണം സമ്പാദിക്കാന്‍ സാധാരണക്കാര്‍ക്കു സാധിക്കില്ല. രാജ്യത്തെ നാണയ വ്യവസ്ഥയെ അഴിച്ചുപണിഞ്ഞയാളാണ് ഹെന്റി എട്ടാമന്‍. ഭാര്യമാരുടെ വിവരങ്ങള്‍ മറ്റൊരു രാജാവും നാണയങ്ങളില്‍ അതുവരെ ഉള്‍പ്പെടുത്തിയിരുന്നില്ല. ഏതെങ്കിലും പുരോഹിതനോ വ്യാപാരിയോ ആവാം നാണയങ്ങള്‍ കുഴിച്ചിട്ടതെന്നാണ് നാണയ വിദഗ്ദനായ ജോണ്‍ നയ്‌ലര്‍ പറയുന്നത്.

advertisement

You may also like:കടലിലൂടെ 3200 കിലോമീറ്റർ താണ്ടി എത്തിയ കുപ്പി; സന്ദേശം കണ്ട് ഉടമയെ അന്വേഷിച്ച് ദമ്പതികൾ

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

1530-40 കാലയളവില്‍ പല രാജകുടുംബങ്ങളും തകര്‍ന്നു പോയിരുന്നുവെന്നും സമ്പത്ത് സൂക്ഷിക്കാന്‍ സഭകള്‍ സ്വീകരിച്ച രീതിയാവാമിതെന്നും അദ്ദേഹം വിശദീകരിക്കുന്നു. ഇത്തരം നാണയങ്ങള്‍ അപൂര്‍വ്വമായേ ലഭിച്ചിട്ടുള്ളൂയെന്നും അദ്ദേഹം പറയുന്നു. ഈ നാണയങ്ങളുടെ പുരാവസ്തു മൂല്യം എത്രയെന്നും വിശദീകരിക്കാന്‍ അധികൃതര്‍ക്കായിട്ടില്ല. വില്‍പ്പനക്കു വെച്ചാല്‍ കോടികളാണ് കുടുംബത്തിന് ലഭിക്കുക.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Buzz/
പൂന്തോട്ടത്തിനായി പറമ്പിൽ കുഴിയെടുത്തു; കിട്ടിയത് 63 സ്വർണ നാണയങ്ങൾ
Open in App
Home
Video
Impact Shorts
Web Stories