'യുവാക്കളെ വഴി തെറ്റിക്കാൻ ശ്രമിച്ചു'; ഇറാനിലെ 'ആഞ്ജലീന ജോളി' ക്ക് പത്ത് വർഷം കഠിന തടവ്
- Published by:Naseeba TC
- news18-malayalam
Last Updated:
ഹോളിവുഡ് താരം ആഞ്ജലീന ജോളിയെ പോലെ രൂപ മാറ്റം വരുത്തി സോംബി രൂപത്തിൽ ഫോട്ടോകൾ സോഷ്യൽമീഡിയയിലൂടെ പുറത്തുവിട്ടതോടെയാണ് സഹർ തബർ വാർത്തകളിൽ ഇടംനേടുന്നത്.
ഇറാനിലെ ആഞ്ജലീന ജോളി എന്ന പേരിൽ വാർത്തകളിൽ ഇടം നേടിയ പത്തൊമ്പതുകാരിക്ക് പത്തു വർഷം കഠിന തടവ്. 2019 ഒക്ടോബറിലാണ് സഹർ തബർ എന്നറയിപ്പെടുന്ന ഫാത്തിമ ഖിഷ്വന്തിനെ അറസ്റ്റ് ചെയ്തത്. യുവാക്കളെ തെറ്റായി സ്വാധീനിക്കുക, മതനിന്ദ, അക്രമത്തിന് പ്രേരിപ്പിക്കുക, അനധികൃതമായി പണം സമ്പാദിക്കൽ, യുവാക്കളെ അഴിമതിക്ക് പ്രേരിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് സഹർ തബറിനെ അറസ്റ്റ് ചെയ്തത്.
ഹോളിവുഡ് താരം ആഞ്ജലീന ജോളിയെ പോലെ രൂപ മാറ്റം വരുത്തി സോംബി രൂപത്തിൽ ഫോട്ടോകൾ സോഷ്യൽമീഡിയയിലൂടെ പുറത്തുവിട്ടതോടെയാണ് സഹർ തബർ വാർത്തകളിൽ ഇടംനേടുന്നത്. ഇൻസ്റ്റഗ്രാമിൽ നിരവധി ആരാധകരും ഇവർക്കുണ്ടായിരുന്നു. ആഞ്ജലീനയെ പോലെ ആകാൻ അമ്പതോളം പ്ലാസ്റ്റിക് സർജറികൾ സഹർ ചെയ്തതായാണ് റിപ്പോർട്ട്.
You may also like:പതിറ്റാണ്ടു നീണ്ട നിധിവേട്ട; ഒടുവിൽ ഏഴ് കോടിയോളം രൂപയുടെ നിധി ലഭിച്ചത് വിദ്യാർത്ഥിക്ക്
പിന്നീടൊരിക്കൽ തന്റെ എഡിറ്റ് ചെയ്യാത്ത ചിത്രം പുറത്തുവിട്ടും സഹർ ആരാധകരെ ഞെട്ടിച്ചു. ആഞ്ജലീനയെ പോലെയാകാൻ താൻ ശ്രമിച്ചിട്ടില്ലെന്നും നേരത്തേ പുറത്തുവിട്ട ചിത്രങ്ങൾ തമാശയ്ക്ക് ചെയ്തതാണെന്നുമായിരുന്നു യഥാർത്ഥ ചിത്രം കാണിച്ച് സഹർ പറഞ്ഞത്. ആഞ്ജലീനയുടെ ഏറ്റവും വലിയ ആരാധിക എന്നാണ് സഹർ സ്വയം വിശേഷിപ്പിക്കുന്നത്.
advertisement
You may also like:കടലിലൂടെ 3200 കിലോമീറ്റർ താണ്ടി എത്തിയ കുപ്പി; സന്ദേശം കണ്ട് ഉടമയെ അന്വേഷിച്ച് ദമ്പതികൾ
ആളുകളെ പേടിപ്പിക്കുന്ന രൂപത്തിലുള്ള തന്റെ വൈറലായ ചിത്രങ്ങൾ ഫോട്ടോഷോപ്പും മേക്ക് അപ്പും ആണെന്നായിരുന്നു സഹറിന്റെ വാദം. യഥാർത്ഥ ജീവിതത്തിൽ തനിക്ക് ആഞ്ജലീനയെ പോലെ ആകാൻ താത്പര്യമില്ലെന്നും സഹർ പറഞ്ഞു. ആഞ്ജലീനയുടെ മുഖവും സോംബി രൂപത്തിലുമുള്ള സഹറിന്റെ ചിത്രങ്ങൾ ആഗോള തലത്തിൽ തന്നെ വൈറലായിരുന്നു.
advertisement
You may also like:87 ലക്ഷം രൂപ ചെലവിട്ട് ശരീരം മുഴുവൻ ടാറ്റൂ ചെയ്ത യുവതി; ആരാധകർക്ക് ഒരു ഉപദേശവും
ഇറാനിലെ സോഷ്യൽമീഡിയ ഇൻഫ്ലുവൻസർമാരും സഹർ തബറിനൊപ്പം അറസ്റ്റിലായിരുന്നു. സോഷ്യൽമീഡിയയിൽ ആരാധകരെ രസിപ്പിക്കാൻ ചെയ്ത തമാശകളാണ് സഹറിനെ അഴിക്കുള്ളിൽ ആക്കിയതെന്ന് ഇറാനിയൻ മാധ്യമപ്രവർത്തകയായ മസീഹ് അലീൻജദ് പറയുന്നു.
സഹറിന്റെ ജയിൽ മോചനത്തിന് ആഞ്ജലീന ജോളി ഇടപെടണമെന്നും മസീഹ് പറയുന്നു. "വെറും പത്തൊമ്പ് വയസ്സുമാത്രമാണ് ആ പെൺകുട്ടിയുടെ പ്രായം. അവളുടെ തമാശകളാണ് അവളെ ജയിലിലാക്കിയത്. അവളുടെ അമ്മ കരയാത്ത ദിവസങ്ങളില്ല. പ്രിയപ്പെട്ട ആഞ്ജലീന ജോളി, സഹറിന് വേണ്ടി സംസാരിക്കൂ, അവളെ മോചിതയാക്കാൻ ഞങ്ങളെ സഹായിക്കൂ"- മസീഹ് ആവശ്യപ്പെട്ടു.
advertisement
ഒരു വർഷമായി ജയിലിൽ കഴിയുന്ന സഹറിന് ഇതിനിടയിൽ കോവിഡും ബാധിച്ചിരുന്നു. കൊവിഡ് 19 സ്ഥിരീകരിച്ചതിന് പിന്നാലെ സഹറിന്റെ ജാമ്യത്തിനായി അഭിഭാഷകൻ മനുഷ്യാവകാശ കമ്മീഷനേയും സമീപിച്ചിരുന്നു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 12, 2020 9:46 AM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'യുവാക്കളെ വഴി തെറ്റിക്കാൻ ശ്രമിച്ചു'; ഇറാനിലെ 'ആഞ്ജലീന ജോളി' ക്ക് പത്ത് വർഷം കഠിന തടവ്