TRENDING:

VIRAL VIDEO | പെരുമഴയത്ത് നായയെ കുട ചൂടിച്ച് കൊച്ചു പെണ്‍കുട്ടി, 'ക്യൂട്ട്' വീഡിയോക്ക് കൈയടിച്ച് സോഷ്യൽ മീഡിയ

Last Updated:

'പൊന്നിന്റെ ഹൃദയമാണ് ഈ പെൺകുട്ടിയുടേത്. സന്നിഗ്ദ്ധ ഘട്ടങ്ങളിൽ ആളുകളെ സഹായിക്കുന്ന മനസാണ് ഇവളുടേത്,' - ഒരാൾ ട്വിറ്ററിൽ കുറിച്ചു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഒരു നായ മഴ നനയാതിരിക്കാൻ അതിന് കുട ചൂടിക്കൊടുത്ത പെണ്‍കുട്ടിയെ കുറിച്ചാണ് ഇപ്പോൾ ഇന്റർനെറ്റ് സംസാരിച്ചു കൊണ്ടിരിക്കുന്നത്. സഹജീവി സ്നേഹത്തിന്റെ ഉദാത്ത മാതൃക കാണിച്ച ഈ കൊച്ചു മിടുക്കി ഒരു യഥാർത്ഥ ഹീറോ ആണെന്നാണ് ആളുകൾ പറയുന്നത്.
advertisement

ഇന്ത്യൻ ഫോറസ്റ്റ് സർവ്വീസ് ഓഫീസറായ സൂസന്ദ നന്ദ ട്വിറ്ററിൽ പങ്കുവെച്ച വീഡിയോയാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. പോസ്റ്റ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ ഈ ദൃശ്യം സമൂഹ മാധ്യമങ്ങൾ ഏറ്റെടുക്കുകയായിരുന്നു. തിങ്കളാഴ്ചയാണ് നന്ദ പെൺകുട്ടിയുടെ വീഡിയോ ട്വീറ്റ് ചെയ്തത്.

കേവലം ഇരുപത് സെക്കൻഡ് മാത്രം ദൈർഘ്യമുള്ള ഈ ക്ലിപ്പിൽ തന്റെ കൈയിലുള്ള കുടയിൽ മഴ നനയുന്നതിൽ നിന്ന് ഒരു നായയെ രക്ഷിക്കുന്ന രംഗമാണ് കാണിക്കുന്നത്. നായക്കൊപ്പം സൂക്ഷ്മതയോടെ കുട്ടിയും സഞ്ചരിക്കുന്നത് കാണാം. ആരുടെയോ ഉടമസ്ഥതയിലുള്ള നായ ഒറ്റക്ക് സഞ്ചരിക്കാൻ കൂട്ടാക്കുന്നില്ല എന്നാണ് ദൃശ്യങ്ങളിൽ നിന്ന് മനസിലാകുന്നത്.

advertisement

Kindness is doing little things for someone else because you can💕 pic.twitter.com/Pkgeg9u1am

ഇന്റർനെറ്റിൽ ഇപ്പോൾ വൈറലാണ് ഈ വീഡിയോ. നിരവധി പേരാണ് പെൺകുട്ടിയുടെ പ്രവൃത്തിയെ പ്രശംസിച്ച് രംഗത്ത് എത്തിയിരിക്കുന്നത്. അവരുടെ സമീപനത്തെ ‘ക്യൂട്ട്’ എന്നാണ് ആളുകൾ വിശേഷിപ്പിക്കുന്നത്.

advertisement

നിസ്വാർത്ഥമായ പ്രവൃത്തിയാണ് അവൾ ചെയ്തതെന്നും ആളുകൾ പറയുന്നു. 'ദയ എന്നാൽ മറ്റൊരാൾക്ക് തങ്ങളാലാവുന്ന ചെറിയ കാര്യങ്ങൾ ചെയ്യുക എന്നതാണ്,' - ഐ എഫ് എസ് ഉദ്യോഗസ്ഥൻ വീഡിയോക്ക് അടിക്കുറിപ്പായി എഴുതി.

വാലറ്റിൽ ഒതുങ്ങുന്ന പുതിയ ആധാർ കാർഡിന് ഇപ്പോൾ അപേക്ഷിക്കാം; അറിയേണ്ടത് ഇത്രമാത്രം

വീഡിയോ ആളുകൾക്ക് നന്നായി ഇഷ്ടപ്പെട്ടു എന്നാണ് മനസിലാകുന്നത്. ഷെയർ ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ നിരവധി പേരാണ് ലൈക്കുകളും കമന്റുകളുമായി രംഗത്തെത്തുന്നത്. 'പൊന്നിന്റെ ഹൃദയമാണ് ഈ പെൺകുട്ടിയുടേത്. സന്നിഗ്ദ്ധ ഘട്ടങ്ങളിൽ ആളുകളെ സഹായിക്കുന്ന മനസാണ് ഇവളുടേത്,' - ഒരാൾ ട്വിറ്ററിൽ കുറിച്ചു.

advertisement

Pat Cummins | ഇന്ത്യയിലെ കോവിഡ് പ്രതിരോധത്തിനുള്ള തുക പാറ്റ് കമ്മിൻസ് പിഎം കെയേഴ്സ് ഫണ്ടിലേക്ക് നൽകില്ല; പകരം തീരുമാനം ഇങ്ങനെ

ഈയടുത്ത് സന്ദർഭോചിതമായ ഇടപെടലിലൂടെ വീട്ടിലെ നീന്തൽക്കുളത്തിൽ വീണ വളർത്തു നായയെ മറ്റൊരു നായ രക്ഷിക്കുന്ന വീഡിയോ വൈറലായിരുന്നു. ദക്ഷിണാഫ്രിക്കയിലെ ജൊഹന്നാസ്ബർഗിലുള്ള ബൈറോൺ തനാരെയൻ - മെല്ലിസ തനാരെയൻ ദമ്പതികളുടെ വീട്ടിലായിരുന്നു സംഭവം. പൊമെറാനിയൻ വിഭാഗത്തിൽപ്പെട്ട ചുക്കി എന്ന നായയെയാണ് ഏറെ നേരത്തെ പരിശ്രമത്തിന് ഒടുവിൽ മറ്റൊരു വളർത്തു നായ ആയ ജെസി രക്ഷപ്പെടുത്തിയത്. ധീരമായ രക്ഷാപ്രവർത്തനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഇന്റർനെറ്റിലും വൈറലായിരുന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

നീന്തൽ കുളത്തിന് സമീപത്തുകൂടെ നടക്കുന്നതിനിടയാണ് ചുക്കി എന്ന വളർത്തു നായ അബദ്ധത്തിൽ അതിലേക്ക് വീഴുന്നത്. സ്വന്തമായി കുറേനേരം പരിശ്രമിച്ചെങ്കിലും പുറത്ത് കടക്കാനായില്ല. അൽപ്പ സമയത്തിന് ശേഷം ശബ്ദം കേട്ട് ജെസി എന്ന വളർത്തുനായയും നീന്തൽ കുളത്തിന് അരികിലെത്തി. ശബ്ദമുണ്ടാക്കി ആളെക്കൂട്ടാനുള്ള ശ്രമമാണ് ആദ്യം നടത്തി നോക്കിയത്. ഇത് വിജയിക്കില്ലെന്ന് കണ്ടതോടെ ജെസി രക്ഷാപ്രവർത്തനത്തിനായി സ്വയം മാർഗങ്ങൾ കണ്ടെത്തി. ജെസിക്കും വെള്ളത്തെ പേടിയാണെന്ന് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്. പല തവണ ചുക്കിയെ കരക്ക് അടുപ്പിക്കുന്നതിൽ വിജയിച്ചെങ്കിലും പൂർണ്ണമായി പുറത്തെത്തിക്കുന്നൽ വിജയിച്ചില്ല. പരിശ്രമങ്ങൾ ജെസി തുടർന്ന് കൊണ്ടേ ഇരുന്നു. ഒടുവിൽ ചുക്കിയെ കടിച്ചെടുക്ക് കുളത്തിന് പുറത്തേക്ക് എത്തിക്കുന്നതിൽ ജെസി വിജയിക്കുകയായിരുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Buzz/
VIRAL VIDEO | പെരുമഴയത്ത് നായയെ കുട ചൂടിച്ച് കൊച്ചു പെണ്‍കുട്ടി, 'ക്യൂട്ട്' വീഡിയോക്ക് കൈയടിച്ച് സോഷ്യൽ മീഡിയ
Open in App
Home
Video
Impact Shorts
Web Stories