ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട തിരിച്ചറിയൽ രേഖയായ ആധാർ കാർഡിന് പുതിയ മാറ്റം. പൂർണമായും പുതിയ രൂപത്തിലാണ് പുതിയ ആധാർ കാർഡുകൾ ലഭിക്കുക. വലിപ്പം കുറവായതിനാൽ ഇവ എളുപ്പത്തിൽ പോക്കറ്റിൽ സൂക്ഷിക്കാം. യുണിക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) പുതിയ വിജ്ഞാപനം അനുസരിച്ച്, പുതിയ ആധാർ കാർഡുകൾ പോളി വിനൈൽ ക്ലോറൈഡ് (പിവിസി) കാർഡുകളായാണ് പുന:പ്രസിദ്ധീകരിക്കുക. എടിഎം കാർഡുകളുടെ വലിപ്പത്തിലാകും പുതിയ കാർഡുകൾ ലഭിക്കുക.
പുതിയ പി വി സി ആധാർ കാർഡുകളെക്കുറിച്ച് ജനങ്ങളെ അറിയിച്ചു കൊണ്ട് യുഐഡിഎഐ ട്വീറ്റ് ചെയ്തിരുന്നു. ആകർഷകമായ പുതിയ ആധാർ പി വി സി കാർഡിൽ ഹോളോഗ്രാം, ഗില്ലോച്ച് പാറ്റേൺ, ഗോസ്റ്റ് ഇമേജ്, മൈക്രോ ടെക്സ്റ്റ് എന്നിവ പോലുള്ള ഏറ്റവും പുതിയ സുരക്ഷാ സവിശേഷതകളും ഉണ്ടായിരിക്കും. ഇത് പൂർണ്ണമായും വെതർപ്രൂഫ് ആണ്.
കാർഡ് ഓർഡർ ചെയ്യുന്നതിന് യുഐഡിഎഐ രണ്ട് മോഡുകൾ നിർദ്ദേശിച്ചിട്ടുണ്ട്. യുഐഡിഎഐ വെബ്‌സൈറ്റ് ലിങ്ക് വഴിയോ പോസ്റ്റിനൊപ്പം അപ്‌ലോഡ് ചെയ്ത ക്യുആർ കോഡ് സ്കാൻ ചെയ്തോ പുതിയ കാർഡിനായി രജിസ്റ്റർ ചെയ്യാൻ കഴിയും. എല്ലാ നിരക്കുകളും ഉൾപ്പെടെ 50 രൂപ മാത്രം വിലയുള്ള കാർഡ് സ്പീഡ് പോസ്റ്റ് വഴി വീടുകളിൽ നേരിട്ട് എത്തിക്കും.
Your Aadhaar now comes in a convenient size to carry in your wallet.
Click on the link https://t.co/bzeFtgsIvR to order your Aadhaar PVC card. #OrderAadhaarOnline #AadhaarPVCcard pic.twitter.com/b2ebbOu30I
— Aadhaar (@UIDAI) October 9, 2020
ലളിതമായ നടപടിക്രമങ്ങളിലൂടെ നിങ്ങൾക്ക് പുതിയ ആധാർ കാർഡിനായി അപേക്ഷിക്കാം:
സ്റ്റെപ് 1: https://residentpvc.uidai.gov.in/order-pvcreprintലിങ്കിൽ ക്ലിക്കുചെയ്യുക
സ്റ്റെപ് 2: നിങ്ങളുടെ 12 അക്ക ആധാർ കാർഡ് നമ്പർ അല്ലെങ്കിൽ 16 അക്ക വെർച്വൽ ഐഡി അല്ലെങ്കിൽ 28 അക്ക ഇഐഡി നൽകുക.
സ്റ്റെപ് 3: അടുത്തതായി, ക്യാപ്‌ച ഇമേജിൽ നൽകിയിരിക്കുന്ന സുരക്ഷാ കോഡ് നൽകി ‘സെൻഡ് ഒടിപി’ ക്ലിക്കുചെയ്യുക
സ്റ്റെപ് 4: രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ നിങ്ങൾക്ക് ഒടിപി ലഭിച്ചുകഴിഞ്ഞാൽ, നൽകിയ സ്ഥലത്ത് അത് പൂരിപ്പിച്ച് ‘സബ്മിറ്റ്’ ബട്ടണിൽ ക്ലിക്കുചെയ്യുക.
സ്റ്റെപ് 5: വിശദാംശങ്ങൾ സമർപ്പിച്ച ശേഷം, നിങ്ങളുടെ ആധാർ പിവിസി കാർഡിന്റെ പ്രിവ്യൂ കാണാം
സ്റ്റെപ് 6: അടുത്തതായി, പേയ്‌മെന്റ് ഓപ്ഷനിൽ ക്ലിക്കു ചെയ്യുക. നിങ്ങൾക്ക് ഒരു പേയ്‌മെന്റ് പേജ് ലഭിക്കും. കാർഡിനുള്ള ഫീസായ 50 രൂപ നൽകുക.
സ്റ്റെപ് 7: പേയ്‌മെന്റ് പ്രക്രിയ പൂർത്തിയായ ഉടൻ നിങ്ങളുടെ ഓർഡർ സ്ഥിരീകരിക്കും. കാർഡ് നാലോ അഞ്ചോ ദിവസത്തിനുള്ളിൽ സ്പീഡ് പോസ്റ്റ് വഴി നിങ്ങളുടെ വീട്ടിൽ എത്തിക്കും.
ഇന്ത്യയിൽ താമസിക്കുന്ന എല്ലാ വ്യക്തികൾക്കും ആധാർ കാർഡ് നിർബന്ധമാണ്. ഐടി റിട്ടേൺ സമർപ്പിക്കുന്നതിനും സർക്കാർ സബ്‌സിഡികൾ ലഭിക്കുന്നതിനും തിരിച്ചറിയൽ രേഖയായുമൊക്കെ വിവിധ അവസരങ്ങളിൽ എല്ലാ ഇന്ത്യൻ പൗരന്മാരും ആധാർ കാർഡ് തന്നെ ഉപയോഗിക്കണം. ആധാറിൽ 12 അക്ക തിരിച്ചറിയൽ നമ്പർ അടങ്ങിയിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Aadhaar, Aadhaar ആധാർ