ഇതിൽ വൈറലായ വീഡിയോ ഒരു വധുവിന്‍റെതാണ്. വിവാഹവസ്ത്രമണിഞ്ഞ് കയ്യിൽ പൂക്കളും പിടിച്ച് അതിസുന്ദരിയായി ഫോട്ടോ ഷൂട്ട് നടക്കുന്നതിനിടെയാണ് സ്ഥലത്തെ മുഴുവൻ പ്രകമ്പനം കൊള്ളിച്ച് സ്ഫോടനം ഉണ്ടാകുന്നത്. അവർ നിന്ന സ്ഥലത്തു നിന്നും വളരെ അകലെയാണ് സ്ഫോടനം നടന്നതെങ്കിലും പ്രകമ്പനത്തിൽ കെട്ടിടം മുഴുവൻ കുലുങ്ങുന്നുണ്ട്. ഇതോടെ ഭയചകിതരായ ആളുകൾ ജീവൻ രക്ഷിക്കാൻ ശ്രമിക്കുന്നതാണ് ദൃശ്യങ്ങളിൽ.
TRENDING:Ram Mandir bhumi pujan in Ayodhya LIVE Updates| രാമനാമ ജപമുഖരിതമായി അയോധ്യ; രാമക്ഷേത്ര ഭൂമിപൂജ ഇന്ന്[NEWS]Ayodhya | 'രാമക്ഷേത്ര നിർമ്മാണത്തോടെ ഇന്ത്യയിൽ 'രാമ രാജ്യം'സ്ഥാപിക്കപ്പെടും'; പ്രത്യാശ പങ്കുവച്ച് ബാബ രാംദേവ്[NEWS]Sushant Singh Rajput Death | 'വൃത്തികെട്ട രാഷ്ട്രീയം'; സുശാന്ത് സിംഗ് രാജ്പുതിന്‍റെ മരണത്തിൽ തന്‍റെ പേര് വലിച്ചിഴയ്ക്കുന്നതിനെതിരെ ആദിത്യ താക്കറെ[NEWS]
advertisement
വധുവിനെ ആരോ കൈപിടിച്ചു കൊണ്ട് സുരക്ഷിതമായി മറ്റൊരു സ്ഥലത്തേക്ക് എത്തിക്കുന്നു. വെളുത്ത ഗൗൺ ധരിച്ച യുവതി ജീവന്‍ രക്ഷപ്പെടുത്തുന്നതിനായി സുരക്ഷയിലേക്ക് ഓടുന്ന ദൃശ്യങ്ങൾ ഇതിനോടകം വൈറലായി. ലക്ഷക്കണക്കിന് ആളുകളാണ് ഈ വീഡിയോ കണ്ടത്..
ബെയ്റൂട്ടിലെ തുറമുഖ പ്രദേശത്തുണ്ടായ സ്ഫോടനത്തിന്‍റെ ഭീകരത വെളിവാക്കുന്ന വേറെയും പല വീഡിയോകളും വൈറലാകുന്നുണ്ട്.കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് ബെയ്റൂട്ടിലെ തുറമുഖ മേഖലയിൽ വമ്പൻ സ്ഫോടനം നടന്നത്.
മുൻ കാലങ്ങളിലെപ്പഴോ പിടിച്ചെടുത്ത ഉഗ്രശേഷിയുള്ള സ്ഫോടക വസ്തുക്കൾ ഇവിടെ ഒരു ഗോഡൗണിൽ സൂക്ഷിച്ചിരുന്നു. ഇതാണ് പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക നിഗമനം.