ക്ഷേത്ര നിർമാണം പൂർത്തിയാകുന്നതോടെ അയോധ്യയിലെ സാമ്പത്തിക വ്യവസ്ഥക്ക് മാറ്റംവരുമെന്ന് പ്രധാനമന്ത്രി. എല്ലാ മേഖലയിലും പുതിയ തൊഴിലവസരങ്ങൾ ലഭിക്കും. ലോകത്ത് എല്ലായിടത്തുനിന്നും ഇവിടേക്ക് ആളുകളെത്തും. ശ്രീരാമഭഗവാനെയും ജാനകീമാതാവിനെയും കാണാൻ എല്ലായിടത്തുനിന്നും ആളുകളെത്തും- പ്രധാനമന്ത്രി പറഞ്ഞു.
13:43 (IST)
അയോധ്യയിൽ രാമജന്മഭൂമി ക്ഷേത്രനിർമാണവുമായി ബന്ധപ്പെട്ട തപാൽ സ്റ്റാമ്പ് പ്രധാനമന്ത്രി പുറത്തിറക്കുന്നു
13:41 (IST)
ശിലാസ്ഥാപന കർമം പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിക്കുന്നു
13:36 (IST)
വിഷയങ്ങൾ എങ്ങനെ സമാധാനപരമായും ജനാധിപത്യപരമായും ഭരണഘടനാപരമായും പരിഹരിക്കാമെന്ന് നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഇന്ത്യ ലോകരാഷ്ട്രങ്ങൾക്ക് കാണിച്ചുകൊടുത്തുവെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്
രാമക്ഷേത്രത്തിന്റെ ശിലാസ്ഥാപനം പ്രധാനമന്ത്രി നിർവഹിക്കുന്നു
12:42 (IST)
1989ൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ശ്രീരാമ ഭക്തർ നൽകിയ ഒൻപതു കല്ലുകളാണ് ഭൂമി പൂജയിൽ ഉപയോഗിക്കുന്നതെന്ന് ക്ഷേത്ര പൂജാരി പറയുന്നു.
12:32 (IST)
ബെംഗളൂരു രാജാജിനഗറിലെ ശ്രീരാമക്ഷേത്രത്തിൽ പ്രത്യേക പൂജകൾ നടക്കുന്നു
12:30 (IST)
പ്രധാനമന്ത്രി നരേന്ദ്രമോദി, ഉത്തർപ്രദേശ് ഗവര്‍ണർ ആനന്ദി ബെന്‍ പട്ടേൽ, ആർഎസ്എസ് അധ്യക്ഷൻ മോഹൻ ഭാഗവത് തുടങ്ങിയവർ അയോധ്യയിൽ ഭൂമിപൂജ നടത്തുന്നു
12:21 (IST)
അയോധ്യയിൽ രാമക്ഷേത്ര ഭൂമി പൂജാ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്നു
Ram Mandir bhumi pujan in Ayodhya LIVE Updates | അയോധ്യയിൽ രാമക്ഷേത്രത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ശിലപാകി. രാമജന്മഭൂമിക്ക് ഇന്ന് സ്വാതന്ത്ര്യം ലഭിച്ചുവെന്ന് ചടങ്ങുകൾക്ക് ശേഷം പ്രധാനമന്ത്രി പറഞ്ഞു. ഓഗസ്റ്റ് 15ന് രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചതിന് സമാനമായ പ്രാധാന്യമാണ് രാമക്ഷേത്രത്തിനായി ജീവൻ കൊടുത്ത കോടിക്കണക്കിന് വരുന്ന ഭക്തർക്ക് ഇന്ന്. ഈ ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിക്കാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു. ജയ്ശ്രീം ഇന്ത്യയിൽ മാത്രമല്ല, ലോകത്താകമാനം ഇന്ന് മുഴങ്ങുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
നേരത്തെ അയോധ്യയിലെത്തിയ പ്രധാനമന്ത്രി ഹനുമാൻഗഡിയിൽ പ്രാർത്ഥന നടത്തി. രാമജന്മഭൂമിയിൽ സാഷ്ടാംഗപ്രണാമം നടത്തിയശേഷം ഭൂമിപൂജയിൽ പങ്കെടുത്തു. 12.44ഓടെയായിരുന്നു ശിലാന്യാസ ചടങ്ങ്. 40 കിലോഗ്രാം തൂക്കമുള്ള വെള്ളിക്കട്ടിയാണ് ശിലാസ്ഥാപനത്തിന് ഉപയോഗിച്ചത്.
പ്രധാനമന്ത്രിയെക്കൂടാതെ 174 പേരാണ് ചടങ്ങുകൾക്ക് നേർസാക്ഷ്യം വഹിച്ചത്. ആർഎസ്എസ് തലവൻ മോഹൻ ഭാഗവത്, രാമജന്മഭൂമി തീർഥക്ഷേത്രം ട്രസ്റ്റ് അധ്യക്ഷൻ നൃത്യ ഗോപാൽദാസ് മഹാരാജ്, യുപി ഗവർണർ ആനന്ദിബെൻ പട്ടേൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവർക്ക് മാത്രമാണ് മോദിക്കൊപ്പം ഇരിപ്പിടം ലഭിച്ചത്. കോവിഡ് കണക്കിലെടുത്ത് ആറടി അകലത്തിലാണ് എല്ലാവർക്കും ഇരിപ്പിടമൊരുക്കിയിരിക്കുന്നത്. ക്ഷണിതാക്കളിൽ 135 പേർ മതനേതാക്കളാണ്.