Sushant Singh Rajput Death | 'വൃത്തികെട്ട രാഷ്ട്രീയം'; സുശാന്ത് സിംഗ് രാജ്പുതിന്‍റെ മരണത്തിൽ തന്‍റെ പേര് വലിച്ചിഴയ്ക്കുന്നതിനെതിരെ ആദിത്യ താക്കറെ

Last Updated:
മഹാരാഷ്ട്രയുടെയോ ശിവസേനയുടെയോ താക്കറെ കുടുംബത്തിന്‍റെയോ അന്തസിന് കളങ്കം വരുത്തുന്ന ഒരു നടപടിയും എന്‍റെ ഭാഗത്തു നിന്നും ഉണ്ടാകില്ലെന്ന്  ബാല്‍സാഹബ് താക്കറെയുടെ ചെറുമകൻ എന്ന നിലയിൽ ഞാനിവിടെ വ്യക്തമാക്കുകയാണ്..
1/7
Sushant Singh Rajput, Aaditya Thackeray
ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിന്‍റെ മരണവുമായി ബന്ധപ്പെട്ട് തന്‍റെ പേര് വലിച്ചിഴയ്ക്കുന്നതിനെതിരെ മഹാരാഷ്ട്ര മന്ത്രിയും ശിവസേന അംഗവുമായ ആദിത്യ താക്കറെ. 
advertisement
2/7
Aditya Thackeray, Maharashtra, Shiv Sena
'വൃത്തികെട്ട രാഷ്ട്രീയം' എന്നാണ് തനിക്കെതിരെ ഉയരുന്ന ആരോപണങ്ങളെ ആദിത്യ വിശേഷിപ്പിക്കുന്നത്. ഇത്തരം കാര്യങ്ങളിൽ നിന്നും താൻ അകലം പാലിക്കുകയാണെന്നും വിഷയത്തിൽ പ്രതികരിച്ചു കൊണ്ട് പുറത്തുവിട്ട പ്രസ്താവനയിൽ ആദിത്യ പറയുന്നു. 
advertisement
3/7
 ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിന്‍റെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകൾ ദിവസം തോറും വർധിച്ച് വരികയാണ്. സംഭവവുമായി ബന്ധപ്പെട്ട് പല ആരോപണ-പ്രത്യാരോപണങ്ങളും ഉയരുന്നുണ്ടെങ്കിലും താരത്തിന്‍റെ മരണത്തിന് പിന്നിലെ യഥാർഥ കാരണം സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല

4/7
Aditya-Thackeray-And-Uddhav-Thackeray-1
സുശാന്തിന്‍റെ മരണവുമായി ബന്ധപ്പെട്ട് ഉയർന്നു വന്ന പ്രമുഖ പേരുകളിലൊന്ന് യുവ രാഷ്ട്രീയ പ്രവർത്തകനും മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ മകനുമായ ആദിത്യ താക്കറയുടെതാണ്. മരണത്തിൽ ആദിത്യയ്ക്കും പങ്കുണ്ടെന്നും ഇത് മറച്ചു വയ്ക്കാനാണ് സർക്കാർ അന്വേഷണത്തിൽ വീഴ്ച വരുത്തുന്നത് എന്നുമുള്ള തരത്തിൽ രാഷ്ട്രീയ നേതാക്കളുടെയടക്കം വിമർശനം ഉയർന്നിരുന്നു. 
advertisement
5/7
Aaditya Thackeray
പ്രസ്താവനകള്‍ അതിരുവിട്ട സാഹചര്യത്തിലാണ് വിവാദങ്ങൾക്ക് മറുപടിയുമായി ആദിത്യ തന്നെ രംഗത്തെത്തിയിരിക്കുന്നത്. തനിക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് അറിയിച്ച ആദിത്യ, ഇക്കാര്യവുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നാണ് കുറിച്ചത്. അഥവ തനിക്കെതിരെ എന്തെങ്കിലും തെളിവുണ്ടെങ്കില്‍ അത് കാണിച്ചാൽ പ്രതികരിക്കാമെന്നും വ്യക്തമാക്കിയിട്ടുണ്ട്. 
advertisement
6/7
Sushant Singh Rajput, Aaditya Thackeray
ഒരാളുടെ മരണം രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നത് തീർത്തും മനുഷ്യത്വരഹിതമാണെന്നും ആദിത്യ താക്കറെ വിമർശിക്കുന്നുണ്ട്.. തനിക്കെതിരെ എത്ര ആരോപണങ്ങൾ ഉയർന്നാലും സംയമനം പാലിക്കുമെന്നും തന്‍റെ കുടുംബത്തിന്‍റെ സത് പേരിന് കളങ്കം വരുത്തുന്ന ഒരു നടപടിയും തന്‍റെ ഭാഗത്തു നിന്നും ഉണ്ടാകില്ലെന്നും ആദിത്യ വ്യക്തമാക്കിയിട്ടുണ്ട്. 
advertisement
7/7
  മഹാരാഷ്ട്രയുടെയോ ശിവസേനയുടെയോ താക്കറെ കുടുംബത്തിന്‍റെയോ അന്തസിന് കളങ്കം വരുത്തുന്ന ഒരു നടപടിയും എന്‍റെ ഭാഗത്തു നിന്നും ഉണ്ടാകില്ലെന്ന്  ബാല്‍സാഹബ് താക്കറെയുടെ ചെറുമകൻ എന്ന നിലയിൽ ഞാനിവിടെ വ്യക്തമാക്കുകയാണ്.. ആദിത്യ പ്രസ്താവനയിലൂടെ അറിയിച്ചു. 

കാമുകനുമായുള്ള ലൈംഗികബന്ധത്തിന് മകളുടെ കരച്ചില്‍ തടസം; രണ്ടുവയസുകാരിയെ അമ്മ ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തി
കാമുകനുമായുള്ള ലൈംഗികബന്ധത്തിന് മകളുടെ കരച്ചില്‍ തടസം; രണ്ടുവയസുകാരിയെ അമ്മ ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തി
  • മമതയും കാമുകൻ ഫയാസും രണ്ടുവയസുകാരിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതായി പൊലീസ് കണ്ടെത്തി.

  • കുട്ടിയുടെ തിരോധാനത്തെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ ക്രൂര കൊലപാതകത്തിന്റെ ചുരുളഴിഞ്ഞു.

  • മമതയും ഫയാസും കുറ്റം സമ്മതിച്ചതോടെ പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്തു.

View All
advertisement