ഇന്ത്യയിലെത്തിയ തന്റെ ഭാര്യയേയും മക്കളേയും തിരിച്ചു വേണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് സീമയുടെ ഭർത്താവ് ഗുലാം ഹൈദർ. പാകിസ്ഥാൻ സ്വദേശിയായ ഗുലാം ഹൈദർ നിലവിൽ സൗദി അറേബ്യയിലാണ്. വീഡിയോ സന്ദേശത്തിലൂടെയാണ് ഭാര്യയേയും മക്കളേയും വേണമെന്ന് ഗുലാം ആവശ്യപ്പെട്ടിരിക്കുന്നത്.
പ്രധാനമന്ത്രി സർക്കാർ വിഷയത്തിൽ ഇടപെട്ട് എത്രയും വേഗം സീമയേയും മക്കളേയും സുരക്ഷിതരായി തിരിച്ച് പാകിസ്ഥാനിലേക്ക് അയക്കണമെന്നാണ് ഗുലാമിന്റെ ആവശ്യം. കാണാതായ ഭാര്യയേയും മക്കളേയും കണ്ടെത്താൻ സഹായിച്ച് ഇന്ത്യയിലെ മാധ്യമങ്ങളാണെന്നും അവരോടും നന്ദിയുണ്ടെന്നും വീഡിയോയിൽ ഹൈദർ പറയുന്നു.
advertisement
ഗ്രേറ്റർ നോയിഡ സ്വദേശിയായ 22 കാരൻ സച്ചിനെ തേടിയാണ് സീമ നേപ്പാൾ വഴി അനധികൃതമായി ഇന്ത്യയിൽ എത്തിയത്. പബ്ജി കളിക്കുന്നതിനിടെയാണ് ഇരുവരും തമ്മില്‍ പരിചയത്തിലാകുന്നത്. വൈകാതെ തന്നെ ഇരുവരും പ്രണയത്തിയെന്നും സച്ചിനെ കാണാനായി സീമ ഇന്ത്യയിലേക്ക് വരാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ടിൽ പറയുന്നു.
പാകിസ്താനിലെ കറാച്ചിയില്‍ നിന്ന് ദുബായിലേക്കാണ് ആദ്യം സീമ എത്തിയത്. തുടര്‍ന്ന് അവിടെ നിന്ന് നേപ്പാളിലെ കാഠ്മണ്ഡുവിലെത്തി. അവിടെ നിന്നും പൊഖാറ വഴി ഇന്ത്യയിലേക്ക് കടന്ന അവര്‍ സച്ചിന്‍ താമിസിക്കുന്ന ഗ്രേറ്റര്‍ നോയിഡയിലെത്തിച്ചേര്‍ന്നു. വിവാഹത്തിനായി സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് ഇരുവരും ഒരു അഭിഭാഷകനെ സമീപിക്കുകയായിരുന്നു. അഭിഭാഷകനാണ് ഇരുവരെയും പോലീസിന് മുന്നിൽ എത്തിച്ചത്.