advertisement

പബ്ജിയിൽ പോരടിച്ച് പ്രണയത്തിലായി; കാമുകനെ തേടി 27കാരി പാകിസ്താനില്‍ നിന്ന് ഇന്ത്യയിലെത്തി; ഒപ്പം നാല് മക്കളും

Last Updated:

വിവാഹത്തിനായി സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് ഇരുവരും ഒരു അഭിഭാഷകനെ സമീപിക്കുകയായിരുന്നു. അഭിഭാഷകനാണ് ഇരുവരെയും പോലീസിന് മുന്നിൽ എത്തിച്ചത്.

പബ്ജി കളിച്ച് പ്രണയത്തിലായ തന്റെ കാമുകനെ തേടി പാകിസ്താന്‍ സ്വദേശിനി ഇന്ത്യയിലെത്തി. 27കാരിയായ സീമ എന്ന യുവതിയാണ് നേപ്പാള്‍ വഴി ഇന്ത്യയിലെത്തിയത്. ഗ്രേറ്റര്‍ നോയിഡ സ്വദേശിയായ 22കാരനായ കാമുകന്‍ സച്ചിനെ തേടിയാണ് വിവാഹിതയും നാല് കുട്ടികളുടെ അമ്മയുമായ സീമ ഇന്ത്യയിലെത്തിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടു ചെയ്തു. വിസയില്ലാതെയാണ് സീമ നേപ്പാള്‍ വഴി ഇന്ത്യയിലെത്തിയത്. പബ്ജി കളിക്കുന്നതിനിടെയാണ് ഇരുവരും തമ്മില്‍ പരിചയത്തിലാകുന്നത്. വൈകാതെ തന്നെ ഇരുവരും പ്രണയത്തിലാകുകയായിരുന്നു. രാത്രി വൈകിയും ഇരുവരും തമ്മില്‍ സംഭാഷണങ്ങള്‍ തുടര്‍ന്നിരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. തുടര്‍ന്ന് സച്ചിനെ കാണാന്‍ ഏറെ ആഗ്രഹിച്ച സീമ ഇന്ത്യയിലേക്ക് വരാന്‍ തീരുമാനിക്കുകയായിരുന്നു.
പാകിസ്താനിലെ കറാച്ചിയില്‍ നിന്ന് ഭര്‍ത്താവ് ജോലി ചെയ്യുന്ന ദുബായിലേക്കാണ് ആദ്യം സീമ എത്തിയത്. തുടര്‍ന്ന് അവിടെ നിന്ന് നേപ്പാളിലെ കാഠ്മണ്ഡുവിലെത്തി. അവിടെ നിന്നും പൊഖാറ വഴി ഇന്ത്യയിലേക്ക് കടന്ന അവര്‍ സച്ചിന്‍ താമിസിക്കുന്ന ഗ്രേറ്റര്‍ നോയിഡയിലെത്തിച്ചേര്‍ന്നു. വിവാഹത്തിനായി സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് ഇരുവരും ഒരു അഭിഭാഷകനെ സമീപിക്കുകയായിരുന്നു. അഭിഭാഷകനാണ് ഇരുവരെയും പോലീസിന് മുന്നിൽ എത്തിച്ചത്.
advertisement
പാകിസ്താനിലെ കറാച്ചി സ്വദേശിയാണ് താന്‍ എന്ന് അവകാശപ്പെട്ട സീമ തന്റെ നാലുകുട്ടികള്‍ക്കും സച്ചിനുമൊപ്പവുമാണ് അഭിഭാഷകന്റെ ഓഫീസില്‍ എത്തിയത്. ഗ്രേറ്റര്‍ നോയിഡയിലെ റബുപുരി ഗ്രാമമാണ് സച്ചിന്റെ സ്വദേശം. ഇവിടെ താന്‍ ഒരു മാസത്തോളമായി താമസിച്ചു വരികയായിരുന്നുവെന്ന് സീമ വ്യക്തമാക്കി.
പബ്ജി കളിക്കുന്നതിനിടെയാണ് താന്‍ സച്ചിനുമായി പ്രണയത്തിലായതെന്ന് സീമ അഭിഭാഷകനോട് പറഞ്ഞു. തന്റെ ഭര്‍ത്താവ് ദുബായിലാണ് ജോലി ചെയ്യുന്നതെന്നും സഹോദരന്‍ പാകിസ്താന്‍ സൈന്യത്തിലുമാണെന്നും അവര്‍ പറഞ്ഞതായും അഭിഭാഷകന്‍ വ്യക്തമാക്കി. നേപ്പാളില്‍ നിന്ന് ബസ് മാര്‍ഗമാണ് യുവതി പൊഖാറയിലെത്തിയത്. ഇവിടെ നിന്നും ബസ് മാര്‍ഗം തന്നെയാണ് ഗ്രേറ്റര്‍ നോയിഡയിലുമെത്തിയത്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നന്നായി ഹിന്ദി സംസാരിക്കുന്ന സീമ വലിയൊരു തുക വിമാനടിക്കറ്റിനായി ചെലവഴിച്ചിട്ടുണ്ട്. കൂടെയുള്ള കുട്ടികളെ തന്റെ സഹോദരിമാരെന്നാണ് സീമ പരിചയപ്പെടുത്തിയത്, അഭിഭാഷകന്‍ കൂട്ടിച്ചേര്‍ത്തു. വൈകാതെ സീമയും സച്ചിനും കുട്ടികളും അഭിഭാഷകന്റെ ഓഫീസില്‍ നിന്നും ഓടിപ്പോയി.
advertisement
പബ്ജിയിലൂടെ മറ്റ് കളിക്കാരുമായി സംവദിക്കാന്‍ കഴിയുമോ?
വ്യത്യസ്തമായ ഇടങ്ങളിലുള്ളവര്‍ ഒന്നിച്ചുവന്ന് പരസ്പരം സംവദിച്ചുകൊണ്ട് നടത്തുന്ന ഗെയിമാണ് പബ്ജി. ഈ ഗെയിമിനിടെ പരസ്പരം മത്സരിക്കുമ്പോള്‍ മത്സാര്‍ത്ഥികള്‍ തമ്മില്‍ പരസ്പരം ബന്ധപ്പെടാനും കഴിയുന്നു. ഇതിന് പുറമെ ഗ്രൂപ്പായും ഒറ്റയ്ക്കും ചാറ്റ് ചെയ്യാനും വോയിസ് മെസേജ് അയക്കാനും കഴിയും. ഇതുവഴി ഗെയിമിന് പുറമെയുള്ള സൗഹൃദങ്ങള്‍ കെട്ടിപ്പടുക്കാന്‍ കഴിയും.
ഗെയിമിന്റെ ഭാഗമായി തന്ത്രങ്ങള്‍ രൂപവത്കരിക്കുകയും സഹകരിക്കുകയും ചെയ്യുന്നത് വഴി കളികാര്‍ക്ക് ടിപ്‌സുകള്‍ പങ്കുവയ്ക്കാനും മറ്റൊരാളെ പിന്തുണയ്ക്കാനും കഴിയും. ഒന്നിച്ച് നിന്ന് വിജയം നേടിയെടുക്കാനും സാധിക്കും.
Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Buzz/
പബ്ജിയിൽ പോരടിച്ച് പ്രണയത്തിലായി; കാമുകനെ തേടി 27കാരി പാകിസ്താനില്‍ നിന്ന് ഇന്ത്യയിലെത്തി; ഒപ്പം നാല് മക്കളും
Next Article
advertisement
'സുഹൃത്തിനപ്പുറം ഒരു സഹോദരൻ' ഇസ്രായേൽ പാർലമെന്റിൽ  പ്രധാനമന്ത്രി മോദിയെ പ്രശംസിച്ച് നെതന്യാഹു
'സുഹൃത്തിനപ്പുറം ഒരു സഹോദരൻ' ഇസ്രായേൽ പാർലമെന്റിൽ പ്രധാനമന്ത്രി മോദിയെ പ്രശംസിച്ച് നെതന്യാഹു
  • ഇസ്രായേൽ പാർലമെന്റിൽ മോദിയെ 'സുഹൃത്തിനപ്പുറം സഹോദരൻ' എന്ന് നെതന്യാഹു വിശേഷിപ്പിച്ചു

  • ഇന്ത്യ-ഇസ്രായേൽ സഖ്യം വ്യാപാരവും പ്രധാന മേഖലകളിലെ സഹകരണവും ഇരട്ടിയാക്കി വളർന്നു

  • ഇന്ത്യയും ഇസ്രായേലും തീവ്രവാദ ഇസ്‌ലാമിനെ നേരിടാൻ 'ഉരുക്ക് സഖ്യം' രൂപീകരിക്കും.

View All
advertisement