ഇത്രയും പറഞ്ഞത് സാധാരണ ലൈബ്രറികളെക്കുറിച്ചും പുസ്തകങ്ങളെക്കുറിച്ചുമാണ്. എന്നാൽ, ഇതൊന്നുമല്ലാതെ മറ്റൊരു ലൈബ്രറിയുണ്ട്. അതാണ് ഹ്യൂമൻ ലൈബ്രറി. മനുഷ്യൻമാരെ വാടകയ്ക്ക് എടുക്കാൻ കഴിയുന്ന ലൈബ്രറി. പക്ഷേ, 30 മിനിറ്റ് നേരത്തേക്ക് മാത്രമാണ് നിങ്ങൾക്ക് ഒരാളെ ലഭിക്കുക. ഒരു പുസ്തകം ലൈബ്രറിയിൽ നിന്നെടുത്താൽ നമ്മൾ അത് വായിക്കുകയാണ് ചെയ്യുന്നത്. എന്നാൽ, ലൈബ്രറിയിൽ നിന്ന് കടമെടുക്കുന്ന മനുഷ്യർ അവരുടെ കഥ നമ്മളോട് പറയുകയാണ് ചെയ്യുന്നത്. ഇതാണ്, ഡെൻമാർക്കിലെ ഹ്യൂമൻ ലൈബ്രറി.
advertisement
ഈ ലൈബ്രറിയെക്കുറിച്ച് ഇപ്പോൾ പറയാൻ കാരണം ബി ജെ പി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ അൽഫോൻസ് കണ്ണന്താനത്തിന്റെ ഫേസ്ബുക്ക് പോസ്റ്റാണ്. 'കൊള്ളാമെന്ന് തോന്നുന്നു' എന്ന അടിക്കുറിപ്പോടെയാണ് ഹ്യൂമൻ ലൈബ്രറിയെക്കുറിച്ചുള്ള ഒരു കുറിപ്പ് അൽഫോൻസ് കണ്ണന്താനം പങ്കുവെച്ചത്.
ഡെൻമാർക്കിലാണ് ഹ്യൂമൻ ലൈബ്രറി സ്ഥിതി ചെയ്യുന്നത്.
സൗദി അറേബ്യയിൽ വാഹനാപകടം: രണ്ട് മലയാളി നഴ്സുമാർ മരിച്ചു; മൂന്നുപേർക്ക് പരിക്ക്
മറ്റ് ലൈബ്രറികളിൽ നിന്ന് വ്യത്യസ്തമായി ഇവിടെ നിങ്ങൾക്ക് പുസ്തകങ്ങൾക്ക് പകരമായി മനുഷ്യരെയാണ് ലഭിക്കുക. ഡെൻമാർക്കിലെ കോപ്പൻഹേഗനിലാണ് ഹ്യൂമൻ ലൈബ്രറി സ്ഥിതി ചെയ്യുന്നത്. ഇവിടെ ഓരോ മനുഷ്യരുടെയും കഥയാണ് ഒരു തുറന്ന പുസ്തകമായി നിങ്ങൾക്ക് ലഭിക്കുക. അതായത് ഈ ലൈബ്രറിയിൽ നിന്ന് നിങ്ങൾ കടമെടുക്കുന്ന ഓരോ മനുഷ്യനും അവരുടെ കഥ പറയാൻ ഉണ്ടാകും. ആ മനുഷ്യർ ചിലപ്പോൾ അഭയാർത്ഥികൾ ആയിരിക്കാം. ചിലപ്പോൾ, തൊഴിലില്ലാത്തവർ ആയിരിക്കാം. മറ്റു ചിലപ്പോൾ വിഷാദരോഗത്തിന് അടിമപ്പെട്ടവരാകാം. അങ്ങനെയുള്ളവരാണ് നിങ്ങളുടെ മുന്നിൽ ഒരു തുറന്ന പുസ്തകം പോലെ മനസു തുറക്കുക.
ഇവരുടെ കഥ കേൾക്കുമ്പോഴാണ്, 'ഒരു പുസ്തകത്തെ അതിന്റെ പുറംചട്ട കണ്ട് വിധിക്കരുത്' എന്ന വാക്യം നമ്മുടെ മനസിലേക്ക് എത്തുക. കാരണം, ഒരു തരത്തിലും നിങ്ങൾക്ക് ആശങ്ക തോന്നാത്ത മുഖങ്ങളിൽ നിന്നായിരിക്കും ഏറ്റവും കൂടുതൽ പീഡനങ്ങളും ദുരന്തങ്ങളും അനുഭവിച്ച കഥ നിങ്ങൾക്ക് കേൾക്കേണ്ടി വരിക.
ലോകത്ത് നിലവിൽ അമ്പതോളം രാജ്യങ്ങളിൽ ഈ ഹ്യൂമൻ ലൈബ്രറി ഉണ്ട്.
എല്ലാ ദിവസവും രാവിലെ പത്തുമണി മുതൽ വൈകുന്നേരം നാലുമണി വരെ കോപ്പൻഹേഗനിലെ ഈ ഹ്യൂമൻ ലൈബ്രറി തുറന്നിരിക്കും. ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഒരു ഓർഗനൈസേഷനാണ് ഹ്യൂമൻ ലൈബ്രറി. ഫോൺ വഴി ബന്ധപ്പെട്ടോ ഇ-മെയിൽ വഴി ബന്ധപ്പെട്ടോ ഇവിടേക്ക് എത്തിച്ചേരാം. നിലവിൽ ആറ് ഭൂഖണ്ഡങ്ങളിൽ ഹ്യൂമൻ ലൈബ്രറി പ്രവർത്തിക്കുന്നുണ്ട്.
