80: 20 അനുപാതം: ഹൈക്കോടതി വിധി നടപ്പിലാക്കണം; ഹിന്ദുക്കളുടെ പിന്നാക്കാവസ്ഥ പഠിക്കാൻ കമ്മീഷൻ വേണം: ബിജെപി

Last Updated:

കേന്ദ്ര സർക്കാരിന്റെ ന്യൂനപക്ഷ ക്ഷേമപദ്ധതികൾ നടപ്പിലാക്കുന്നതിനുള്ള ജില്ലാതല സമിതിയിൽ കേരളത്തിലെ ആറു ജില്ലകളിൽ മാത്രമേ ക്രിസ്ത്യൻ പ്രാതിനിധ്യമുള്ളൂവെന്ന് ജോർജ് കുര്യൻ ചൂണ്ടിക്കാട്ടി. ഇത് വിവേചനമാണെന്നും എത്രയും പെട്ടെന്ന് തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

News18 Malayalam
News18 Malayalam
തിരുവനന്തപുരം: ന്യൂനപക്ഷ സ്കോളർഷിപ്പിലെ 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധി നടപ്പാക്കണമെന്ന് ബി ജെ പി ആവശ്യപ്പെട്ടു. ഹൈക്കോടതി വിധിയെ തുടർന്ന് മുഖ്യമന്ത്രി വിളിച്ച സർവ്വകക്ഷി യോ​ഗത്തിലാണ് ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ നിലപാട് വ്യക്തമാക്കിയത്.
മുസ്ലിം സമുദായത്തിന്റെ പിന്നാക്കാവസ്ഥ പഠിക്കാൻ പാലൊളി കമ്മിറ്റിയും ക്രിസ്ത്യൻ സമുദായത്തിന്റെ പിന്നാക്കാവസ്ഥ പഠിക്കാൻ കെ ബി കോശി കമ്മീഷനും നിയമിച്ചതു പോലെ ഹിന്ദു സമുദായത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളുടെ പിന്നാക്കാവസ്ഥ പഠിക്കാൻ കമ്മീഷനെ നിയമിക്കണമെന്നും ബി ജെ പി ആവശ്യപ്പെട്ടു. ന്യൂനപക്ഷ ആനുകൂല്യങ്ങൾ ജനസംഖ്യ ആനുപാതികമായി നൽകണം.
കേന്ദ്ര സർക്കാരിന്റെ ന്യൂനപക്ഷ ക്ഷേമപദ്ധതികൾ നടപ്പിലാക്കുന്നതിനുള്ള ജില്ലാതല സമിതിയിൽ കേരളത്തിലെ ആറു ജില്ലകളിൽ മാത്രമേ ക്രിസ്ത്യൻ പ്രാതിനിധ്യമുള്ളൂവെന്ന് ജോർജ് കുര്യൻ ചൂണ്ടിക്കാട്ടി. ഇത് വിവേചനമാണെന്നും എത്രയും പെട്ടെന്ന് തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
advertisement
ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള കോച്ചിംഗ് സെന്ററുകൾക്ക് കേരളത്തിൽ ഒരു മതത്തിന്റെ കോച്ചിംഗ് സെന്റർ എന്നാണ് പേരു നൽകിയിരിക്കുന്നത്. അത് ന്യൂനപക്ഷ വിദ്യാർത്ഥി കോച്ചിംഗ് സെന്റർ എന്നാക്കി മാറ്റണം. കേരളത്തിലെ ക്രൈസ്തവ സമുദായത്തിന്റെ സമഗ്ര വികസനത്തിന് കർണാടക മോഡലിൽ ക്രിസ്ത്യൻ ഡെവലപ്പ്മെന്റ് കൗൺസിൽ രൂപീകരിക്കണമെന്നും ബി ജെ പി ആവശ്യപ്പെട്ടു.
advertisement
നേരത്തെ, ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് നല്‍കുന്നതില്‍ 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധി അംഗീകരിക്കണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരനും ആവശ്യപ്പെട്ടിരുന്നു. ക്രൈസ്തവ വിഭാഗത്തിന് കൂടി അർഹമായ ആനുകൂല്യം നൽകാനുളള നിലപാട് സർക്കാർ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
കോടതി വിധി അംഗീകരിച്ച് നടപടി സ്വീകരിക്കാൻ സർക്കാർ തയ്യാറാകണമെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടിരുന്നു. ഒരു പ്രത്യേക മതവിഭാഗത്തിന് മാത്രം ആനുകൂല്യം നൽകുന്ന നടപടി മാറ്റണം. മുസ്ലീം വോട്ട് ബാങ്ക് രാഷ്ടീയത്തിന്റെ പ്രതിഫലനമാണ് വിധിയിൽ കാണേണ്ടത്. ക്രൈസ്തവ സമുദായത്തിന്റെ പിന്നോക്കാവസ്ഥയെ കുറിച്ച് പഠിക്കാതെ ഒരു പ്രത്യേക മതത്തിന്റെ മാത്രം പിന്നോക്കാവസ്ഥ എന്ന പേരു പറഞ്ഞു കൊണ്ട് അവർക്കു മാത്രം ആനുകൂല്യം നൽകാനുളള സമീപനം ഭരണഘടനാവ്യവസ്ഥകൾക്ക് വിരുദ്ധമാണ് എന്ന് തിരിച്ചറിഞ്ഞുകൊണ്ടാണ് കോടതി ഉത്തരവ് റദ്ദാക്കിയത്. മുഖ്യമന്ത്രിയുടെ പ്രസ്താവന തെരഞ്ഞെടുപ്പിൽ സഹായിച്ച ഭീകരവാദികളുടെ താൽപര്യം സംരക്ഷിക്കാനാണെന്നും മുരളീധരൻ കുറ്റപ്പെടുത്തിയിരുന്നു.
advertisement
ന്യൂനപക്ഷ ക്ഷേമ പദ്ധതികളുടെ വിതരണം 80 ശതമാനം മുസ്ലിം വിഭാഗത്തിനും 20 ശതമാനം ഇതര ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും എന്നതായിരുന്നു 2015ല്‍ സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ്. പൊതുവായ പദ്ധതികളില്‍ 80 ശതമാനം വിഹിതം മുസ്ലിം സമുദായത്തിനും ബാക്കി 20 ശതമാനം ക്രിസ്ത്യന്‍, ബുദ്ധ, സിഖ്, ജൈന, പാര്‍സി എന്നീ 5 ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുമായി മാറ്റി വച്ചുകൊണ്ടുള്ള ഉത്തരവാണ് ഹൈക്കോടതി ഉത്തരവോടെ റദ്ദാക്കിയിരിക്കുന്നത്.
സംസ്ഥാന സർക്കാരിന്‍റെ കീഴിലുളള ന്യൂനപക്ഷ സ്കോളർഷിപ്പുകളുടെ അവകാശം 80 ശതമാനം മുസ്ലീം ന്യൂനപക്ഷ വിഭാഗങ്ങൾക്കും 20 ശതമാനം പിന്നാക്ക ക്രൈസ്തവ വിഭാഗങ്ങൾക്കും നിശ്ചയിച്ചുളള സർക്കാർ ഉത്തരവാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് റദ്ദാക്കിയത്. 2015ലെ ഈ ഉത്തരവ് വിവേചനപരവും ഭരണഘടനാ വിരുദ്ധവുമാണെന്നും കോടതി പറയുന്നു. ജനസംഖ്യാ കണക്കിന്‍റെ അടിസ്ഥാനത്തിൽ അനുപാതം പുനർനിശ്ചയിക്കാൻ കോടതി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
80: 20 അനുപാതം: ഹൈക്കോടതി വിധി നടപ്പിലാക്കണം; ഹിന്ദുക്കളുടെ പിന്നാക്കാവസ്ഥ പഠിക്കാൻ കമ്മീഷൻ വേണം: ബിജെപി
Next Article
advertisement
മഴ മുന്നറിയിപ്പ്; പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി
മഴ മുന്നറിയിപ്പ്; പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി
  • പത്തനംതിട്ട ജില്ലയിൽ ശക്തമായ മഴ മുന്നറിയിപ്പിനെ തുടർന്ന് ബുധനാഴ്ച എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി.

  • മുൻ നിശ്ചയിച്ച പൊതു പരീക്ഷകൾക്കും യൂണിവേഴ്സിറ്റി പരീക്ഷകൾക്കും മാറ്റമില്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

  • കേരളത്തിലെ വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കുള്ള ഓറഞ്ച് അലർട്ട്, ചില ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.

View All
advertisement