TRENDING:

വർഷം 1 കോടിയോളം ശമ്പളം; ഒന്നും ചെയ്യാനില്ലാത്ത അറുബോറൻ പണിക്ക് മുതലാളിക്കെതിരെ കേസുമായി ജീവനക്കാരൻ

Last Updated:

പത്രം വായിച്ചും സഹപ്രവർത്തകരോട് സംസാരിച്ചും ഭക്ഷണം കഴിച്ചും സമയം കളയുകയാണെന്ന് പരാതിയിൽ പറയുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഒന്നും ചെയ്യാനില്ലാത്ത ജോലി നൽകിയതിനെ മുതലാളിക്കെതിരെ കേസ് നൽകി ജീവനക്കാരൻ. അയർലന്റിലെ ഡബ്ലിനിലുള്ള സ്ഥാപനത്തിലെ ഫിനാൻസ് മാനേജരായ ഡെർമോട്ട് അലസ്റ്റർ മിൽസ് എന്നയാളാണ് മേലധികാരിക്കെതിരെ കേസ് നൽകുന്നത്. സ്ഥാപനത്തിൽ നിന്ന് പ്രതിവർഷം 1.03 കോടി രൂപയാണ് മിൽസിന് പ്രതിഫലമായി ലഭിക്കുന്നത്. കമ്പനിയിലെ ക്രമരഹിതമായ ഇടപാടുകൾ കണ്ടെത്തി പുറത്തുവിട്ടതോടെ മേലാധികാരി തന്നെ ‘ജോലി ചെയ്യിപ്പിക്കാതെ’ മാറ്റിനിർത്തുന്നുവെന്നാണ് മിൽസിന്റെ പരാതി.
(Representational photo: Reuters)
(Representational photo: Reuters)
advertisement

Also Read- ഈച്ച കാരണം ആറ് സ്ത്രീകള്‍ ഒരു വര്‍ഷത്തിനുള്ളില്‍ ഭര്‍തൃവീടു വിട്ടിറങ്ങിയ ഗ്രാമം

ഓഫീസിലെത്തിയാൽ തനിക്ക് യാതൊരു പണിയുമില്ല. പത്രം വായിച്ചും സഹപ്രവർത്തകരോട് സംസാരിച്ചും ഭക്ഷണം കഴിച്ചും സമയം കളയുകയാണ്. വെറുതെയിരുത്തി കമ്പനി തന്റെ കഴിവുകൾ ഉപയോഗിക്കാതാക്കുന്നുവെന്നും മിൽസിന്റെ പരാതിയിൽ പറയുന്നു. ആഴ്ച്ചയിൽ രണ്ട് ദിവസം ഓഫീസിലും മൂന്ന് ദിവസം വീട്ടിലുമായാണ് മിൽസിന്റെ ജോലി.

Also Read- ‘എന്റെ പേരില്ലേ?’; പോലീസിന്റെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിനു താഴെ കമന്റ്; പിന്നാലെ അറസ്റ്റ്

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ജോലി സമയത്തെ തന്റെ പ്രവർത്തനത്തെ കുറിച്ച് മിൽസ് പറയുന്നത് ഇങ്ങനെ, “രാവിലെ പത്ത് മണിക്ക് ഓഫീസിലെത്തും. രണ്ട് പത്രവും ഒരു സാൻവിച്ചും വാങ്ങും. ക്യാബിനിൽ കയറി കമ്പ്യൂട്ടർ ഓൺ ചെയ്യും. മെയിൽ ഓപ്പൺ ചെയ്തു നോക്കും. ജോലി സംബന്ധമായ ഒരു മെയിലും വന്നിട്ടുണ്ടാകില്ല. ഉച്ചയ്ക്ക് ഭക്ഷണം കഴിച്ച് അൽപം നടക്കും. മൂന്ന് മണിയോടെ ഓഫീസിൽ തിരിച്ചെത്തും. തുടർന്നും ഒന്നും ചെയ്യാനില്ലെങ്കിൽ വീട്ടിലേക്ക് മടങ്ങും”. മിൽസിന്റെ പരാതി പരിഗണിച്ച വർക്ക്‌പ്ലേസ് റിലേഷൻസ് കമ്മീഷൻ ഫെബ്രുവരിയിൽ വീണ്ടും വാദം കേൾക്കും.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Buzz/
വർഷം 1 കോടിയോളം ശമ്പളം; ഒന്നും ചെയ്യാനില്ലാത്ത അറുബോറൻ പണിക്ക് മുതലാളിക്കെതിരെ കേസുമായി ജീവനക്കാരൻ
Open in App
Home
Video
Impact Shorts
Web Stories