ഇപ്പോഴിതാ ലോകത്തിലെ ഏറ്റവും വില കൂടിയ മാസ്കിനെ കുറിച്ചുളള വാർത്തകൾ പുറത്തു വന്നിരിക്കുകയാണ്. ഇസ്രായേൽ ജ്വല്ലറിയാണ് ലോകത്തിലെ ഏറ്റവും വില കൂടിയ മാസ്ക് നിർമാണത്തിലാണെന്ന് വ്യക്തമാക്കിയിരിക്കുന്നത്.
18 കാരറ്റ് സ്വര്‍ണത്തില്‍ വെളളയും കറുപ്പും നിറത്തിലുളള 3600 ഡയമണ്ടുകള്‍ പിടിപ്പിച്ചതാണ് മാസ്ക്. ഉയർന്ന നിലവാരമുള്ള എൻ99 ഫിൽറ്ററുകളും ഇതിൽ ഉപയോഗിച്ചിട്ടുണ്ട്. ഏകദേശം 1.5 മില്യണ്‍ ഡോളര്‍ വിലവരുമെന്നാണ് കണക്കാക്കുന്നത്. അതായത് 11 കോടി ഇന്ത്യന്‍ രൂപ.
യ്വൽ കമ്പനിയുടെ ഉടമ ഐസക് ലെവിയാണ് ഈ മാസ്കിന്‍റെ ഡിസൈനർ. ഒരു ഉപഭോക്താവിന്റെ പ്രത്യേക നിര്‍ദേശ പ്രകാരമാണ് മാസ്‌ക് നിര്‍മിക്കുന്നത്. ലോകത്തിലെ ഏറ്റവും വില കൂടിയ മാസ്‌ക് ആയിരിക്കണം, ഈ വര്‍ഷം തന്നെ നിര്‍മാണം പൂര്‍ത്തിയാകണം എന്നീ രണ്ടു നിര്‍ദേശങ്ങളാണ് മാസ്‌ക് നിര്‍മാണത്തിനായി ജുവലറിയെ സമീപിച്ച ഉപഭോക്താവ് മുന്നോട്ട് വെച്ചതെന്ന് ലെവി പറയുന്നു.
advertisement
ഏററവും വില കൂടിയ മാസ്‌കായിരിക്കണം എന്നുളള ഉപഭോക്താവിന്റെ ആവശ്യം തങ്ങളെ സംബന്ധിച്ച് വളരെ എളുപ്പമുളളതാണെന്ന് ലെവി പറയുന്നു. ഇത്രയും വിലപിടിപ്പുള്ള മാസ്ക് വാങ്ങുന്നത് ആരാണെന്നല്ലേ?
TRENDING:40,000 രൂപയുടെ വൈദ്യുതി ബിൽ കണ്ട് ഞെട്ടി; യുവാവ് ആത്മഹത്യ ചെയ്തു
[NEWS]പീഡനത്തിനിരയായ ആറു വയസുകാരി ഗുരുതരാവസ്ഥയിൽ; പ്രതിയുടെ രേഖാചിത്രം പുറത്തുവിട്ട് പൊലീസ്
[NEWS]ഫേസ്ബുക്ക് മുന്നറിയിപ്പ് നൽകി; പൊലീസിന്റെ കൃത്യമായ ഇടപെടല്‍ യുവാവിനെ ആത്മഹത്യയിൽ നിന്ന് രക്ഷിച്ചു
[NEWS]
ഉപഭോക്താവിനെ കുറിച്ച് ലെവി വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ അമേരിക്കയില്‍ താമസിക്കുന്ന ചൈനക്കാരനായ ബിസിനസുകാരനാണ് ഉപഭോക്താവ് എന്നാണ് ലെവി വ്യക്തമാക്കിയിരിക്കുന്നത്.
'പണം കൊണ്ട് എല്ലാം സ്വന്തമാക്കാന്‍ കഴിയണമെന്നില്ല, എന്നാല്‍ തീര്‍ച്ചയായും ഡയമണ്ട് മാസ്‌ക് സ്വന്തമാക്കാനാകും. ഇതു ധരിച്ച് പുറത്തിറങ്ങുന്ന വ്യക്തിയെ ജനങ്ങള്‍ ശ്രദ്ധിക്കും. അപ്പോള്‍ ധരിക്കുന്ന ആള്‍ക്ക് ലഭിക്കുന്ന സന്തോഷമാണ് ഇതില്‍ പ്രധാനം.' ലെവി പറയുന്നു.
കോവിഡ് 19 പശ്ചാത്തലത്തില്‍ ലോകത്തില്‍ ജനങ്ങള്‍ സാമ്പത്തികമായും ആരോഗ്യപരമായും ദുരിതമനുഭവിക്കുമ്പോള്‍ ഇത്തരമൊരു മാസ്‌ക് ചിലപ്പോള്‍ തെറ്റായ രീതിയില്‍ സ്വീകരിക്കപ്പെട്ടേക്കാമെന്നും ലെവി പറഞ്ഞു.
ഡയമണ്ട് മാസ്‌ക് ധരിക്കാന്‍ വ്യക്തിപരമായി താന്‍ ഇഷ്ടപ്പെടുന്നില്ലെന്ന് വ്യക്തമാക്കിയ ലെവി പക്ഷേ കോവിഡ് പോലെ വെല്ലുവിളി നിറഞ്ഞ സമയത്ത് ഇതുപോലൊരു ഓര്‍ഡര്‍ കിട്ടിയതിന്റെ സന്തോഷത്തിലാണ്. തന്റെ ജീവനക്കാര്‍ക്ക് ഇതുകാരണം ജോലി നല്‍കാന്‍ സാധിച്ചതായി അദ്ദേഹം പറയുന്നു.
2.8 ലക്ഷത്തിന്റെയും 3.8 ലക്ഷത്തിന്റെയും മാസ്‌കുകള്‍ ധരിച്ച ഇന്ത്യയിലെ രണ്ടു വ്യാപാരികള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.