പീഡനത്തിനിരയായ ആറു വയസുകാരി ഗുരുതരാവസ്ഥയിൽ; പ്രതിയുടെ രേഖാചിത്രം പുറത്തുവിട്ട് പൊലീസ്
- Published by:Gowthamy GG
- news18-malayalam
Last Updated:
വ്യാഴാഴ്ചയാണ് വീടിന് പുറത്തിരുന്ന് കളിക്കുകയായിരുന്ന ആറുവയസുകാരിയെ ബൈക്കിലെത്തിയയാൾ തട്ടിക്കൊണ്ട് പോയി ക്രൂരപീഡനത്തിനിരയാക്കിയ ശേഷം ഉപേക്ഷിച്ചിട്ട് കടന്നുകളഞ്ഞത്.
ലക്നൗ:ഉത്തർപ്രദേശിലെ ഹാപൂരിൽ ക്രൂരപീഡനത്തിനിരയായി ചികിത്സയിൽ കഴിയുന്ന ആറു വയസുകാരിയുടെ നില അതീവ ഗുരുതരം. മീററ്റിലെ ആശുപത്രിയിൽ ചികിത്സയിലുള്ള കുഞ്ഞിന് ബോധമുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞു. എന്നാൽ കുഞ്ഞ് വളരെയധികം ഭയന്നിരിക്കുകയാണെന്നും ഡോക്ടർമാർ അറിയിച്ചു.
ശരീരമാസകലം മുറിവേറ്റ കുഞ്ഞിന്റെ ആരോഗ്യനില അതീവ ഗുരുതരമാണെന്നും ഡോക്ടർമാർ പറഞ്ഞു. വ്യാഴാഴ്ചയാണ് വീടിന് പുറത്തിരുന്ന് കളിക്കുകയായിരുന്ന ആറുവയസുകാരിയെ ബൈക്കിലെത്തിയയാൾ തട്ടിക്കൊണ്ട് പോയി ക്രൂരപീഡനത്തിനിരയാക്കിയ ശേഷം ഉപേക്ഷിച്ചിട്ട് കടന്നുകളഞ്ഞത്.
അതേസമയം പ്രതിയെന്ന് സംശയിക്കുന്നയാളുടെ മൂന്ന് രേഖാചിത്രങ്ങൾ പൊലീസ് പുറത്തുവിട്ടു. പ്രതിക്കായി അഞ്ച് സംഘങ്ങളായാണ് അന്വേഷണം നടത്തുന്നത്. അതിർത്തികളിലേക്ക് അടുത്തുള്ള ഗ്രാമങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെന്ന് പൊലീസ് സൂപ്രണ്ട് പറഞ്ഞു. സിസിടിവി ദൃശ്യങ്ങളും പരിശോധിച്ച് വരികയാണെന്ന് പൊലീസ് വ്യക്തമാക്കി.
advertisement
[NEWS]ഭർത്താവിന്റെ കൗമാരക്കാലത്ത് വരച്ച നർത്തകിയുടെ ചിത്രം; അന്നേ മനസ്സിൽ സൗഭാഗ്യ ആയിരുന്നോ എന്ന് ആരാധിക
[NEWS]
അതേസമയം പെൺകുട്ടിയെ ബലമായി ബൈക്കിൽ കയറ്റിക്കൊണ്ട് പോകുന്നത് കണ്ട രണ്ട് സ്ത്രീകൾ പറഞ്ഞതിനനുസരിച്ചാണ് പ്രതിയുടെ രേഖാചിത്രം തയ്യാറാക്കിയിരിക്കുന്നതെന്ന് സർക്കിൾ ഓഫീസർ പവൻ കുമാർ പറഞ്ഞതായി ദി പ്രിന്റ് വ്യക്തമാക്കുന്നു.
advertisement
പെൺകുട്ടിയുടെ മാതാപിതാക്കള്‍ അറിഞ്ഞൂടാത്ത വ്യക്തിക്കെതിരെ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തുന്നത്. എന്നാൽ ഇവർക്ക് അറിയാവുന്ന ആളാകും പ്രതിയെന്നാണ് പൊലീസ് സംശയിക്കുന്നത്.
സംഭവം നടന്ന് നാലോ അഞ്ചോ മണിക്കൂർ കഴിഞ്ഞാണ് പൊലീസിൽ അറിയിച്ചതെന്നും അപ്പോഴേക്കും പ്രതി കടന്നു കളഞ്ഞെന്നും പൊലീസ് പറഞ്ഞു.
Location :
First Published :
August 10, 2020 3:03 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
പീഡനത്തിനിരയായ ആറു വയസുകാരി ഗുരുതരാവസ്ഥയിൽ; പ്രതിയുടെ രേഖാചിത്രം പുറത്തുവിട്ട് പൊലീസ്