ന്യൂഡൽഹി: ഫേസ്ബുക്ക് ജീവനക്കാരന്റെ കൃത്യമായ മുന്നറിയിപ്പിനെ തുടർന്ന് 27കാരനെ ആത്മഹത്യയിൽ നിന്ന് രക്ഷിച്ച് പൊലീസ്. ശനിയാഴ്ചയാണ് സംഭവം ഉണ്ടായത്. കോവിഡിനെ തുടർന്ന് സാമ്പത്തിക പ്രതിസന്ധിയിലായ യുവാവ് ആത്മഹത്യ പ്രവണത വ്യക്തമാക്കുന്ന ആശയങ്ങൾ സമൂഹമാധ്യമത്തിൽ ഷെയർ ചെയ്തിരുന്നു.
ആത്മഹത്യ ചെയ്യാനൊരുങ്ങുന്നുവെന്ന് വ്യക്തമാക്കുന്ന വീഡിയോകൾ ഇയാൾ ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട ഫേസ്ബുക്ക് ജീവനക്കാരൻ നേരിട്ട് ബന്ധപ്പെട്ടാൽ ഇയാൾ ആത്മഹത്യ പദ്ധതി വേഗത്തിലാക്കിയാലോ എന്ന് ഭയന്ന് സംഭവം പൊലീസിൽ അറിയിക്കുകയായിരുന്നു.
ഇതിനെ തുടർന്ന് ഫേസ്ബുക്ക് ജീവനക്കാരൻ ഡൽഹി സൈബർ പൊലീസ് ഡെപ്യൂട്ടി കമ്മീഷണർ അന്വേഷ് റോയിയെ ഇക്കാര്യം ഫോണിലൂടെ അറിയിച്ചു. ഇയാളുടെ ഫേസ്ബുക്ക് വിവരങ്ങൾ അന്വേഷ് റോയിക്ക് രാത്രി എട്ടുമണിക്ക് മുമ്പ് തന്നെ ഉദ്യോഗസ്ഥൻ അയച്ചു കൊടുത്തു. ഇതോടെയാണ് ഒരു ജീവൻ സംരക്ഷിക്കാനുള്ള ഓട്ടം ആരംഭിച്ചത്.
ഫോൺ നമ്പറിനെ കുറിച്ചുള്ള അന്വേഷണത്തിൽ മൊബൈൽ നമ്പറിന്റെ ഉടമയെ കണ്ടെത്തി. ഒരു സ്ത്രീയുടെ പേരിലായിരുന്നു മൊബൈൽ കണക്ഷൻ. ഇവരെ കണ്ടെത്തി ചോദ്യം ചെയ്തതോടെ ഇവരുടെ ഭർത്താവാണ് ഈ നമ്പർ ഉപയോഗിക്കുന്നതെന്നും ഇയാൾ മുംബൈയിലാണെന്നും വ്യക്തമായി.
മുംബൈയിലെ ഒരു ചെറിയ ഹോട്ടലിലെ പാചകക്കാരനാണ് ഇയാളെന്നും രണ്ടാഴ്ച മുമ്പ് തന്നോട് വഴക്കിട്ടാണ് ഇവിടെ നിന്ന് പോയതെന്നും ഇവർ പൊലീസിനോട് പറഞ്ഞു. ഭർത്താവിന്റെ മൊബൈൽ നമ്പർ കൈയിലുണ്ടെങ്കിലും മുംബൈയിലെ വിലാസം അറിയില്ലെന്നും അവർ പറഞ്ഞു.
യുവാവ് ഉപയോഗിക്കുന്ന മൊബൈൽ നമ്പറിൽ ഡൽഹി പോലീസ് ഉടൻതന്നെ ബന്ധപ്പെട്ടെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു. സമയം രാത്രി 11 ആയെങ്കിലും അന്വേഷ് റോയ് അപ്പോൾതന്നെ മുംബൈ സൈബർ പോലീസ് ഡിസിപി രശ്മി കരൺധിക്കറെ വിവരമറിയിച്ചു. ഇതോടെ മുംബൈ പോലീസും യുവാവിനെ കണ്ടെത്താനുള്ള ശ്രമങ്ങൾ ഊർജിതമാക്കി.
TRENDING:കറക്കാന്‍ തൊഴുത്തിലെത്തിയപ്പോൾ പശുവിനു പകരമൊരു കടുവ; കിട്ടിയ ചൂലെടുത്ത് ഓടിച്ച് അപ്പച്ചൻ
[NEWS]ഭർത്താവിന്റെ കൗമാരക്കാലത്ത് വരച്ച നർത്തകിയുടെ ചിത്രം; അന്നേ മനസ്സിൽ സൗഭാഗ്യ ആയിരുന്നോ എന്ന് ആരാധിക
[NEWS]സോഷ്യൽ മീഡിയ വഴി അശ്ലീല സന്ദേശങ്ങൾ; ഭീഷണി: പ്രമുഖ നടിയുടെ പരാതിയിൽ യുവാവ് അറസ്റ്റിൽ
[NEWS]രാത്രി 12.30 വരെ സംഭവത്തിൽ എന്താണ് ചെയ്യേണ്ടതെന്നറിയാതെ ഞങ്ങൾ കുടുങ്ങിപ്പോയി. ആത്മഹത്യയ്ക്ക് ഒരുങ്ങുന്നുവെന്ന് വ്യക്തമാക്കുന്ന നാല് വീഡിയോകളാണ് ഇയാൾ പോസ്റ്റ് ചെയ്തിരുന്നത്. മുംബൈ ഡിസിപി രശ്മി പറഞ്ഞു. ഒടുവിൽ ലൊക്കേഷൻ കണ്ടെത്തുന്നതിനായി യുവാവിന്റെ അമ്മയോട് ഇയാളെ വാട്സ്ആപ്പിൽ വീഡിയോ കോൾ വിളിക്കാൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഒരു പ്രാവശ്യം ബെല്ലടിച്ചശേഷം കോൾ കട്ടായി.
യുവാവിനെ രക്ഷിക്കാനുള്ള എല്ലാ പ്രതീക്ഷയും അവസാനിച്ചിരിക്കുമ്പോഴാണ് മറ്റൊരു നമ്പറിൽ നിന്ന് ഇയാൾ അമ്മയെ വിളിച്ചത്. ഈ നമ്പറിനെ പിന്തുടർന്ന് യുവാവിനെ കണ്ടെത്തുകയായിരുന്നു. ഒരു മണിക്കൂറിനുള്ളിൽ 27-കാരനെ കണ്ടെത്തി. ഈ സമയമാകെ ഒരു പൊലീസ് ഉദ്യോഗസ്ഥൻ യുവാവിനെ ഫോണിൽ വിളിച്ച് ആത്മഹത്യയിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിച്ചുകൊണ്ടേയിരുന്നു.
രാത്രി ഒന്നരയോടെ പൊലീസ് സംഘം ഇയാളുടെ താമസ സ്ഥലത്തെത്തി. അദ്ദേഹത്തിന് വേണ്ട കൗൺസിലിംഗ് കൊടുത്തു. ലോക്ക്ഡൗണിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതാണ് ആത്മഹത്യയെക്കുറിച്ച് ചിന്തിക്കാൻ കാരണമായതെന്നായിരുന്നു യുവാവിന്റെ മൊഴി. അടുത്തിടെ കുഞ്ഞ് ജനിച്ചതും കുഞ്ഞിനെ നല്ല രീതിയിൽ വളർത്താനാകുമോ എന്ന ആശങ്കയും വർധിച്ചു. ഈ ഘട്ടത്തിലാണ് ജീവനൊടുക്കുന്നതിനെക്കുറിച്ച് ആലോചിച്ച് തുടങ്ങിയതെന്ന് യുവാവ് പറഞ്ഞു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. നിങ്ങൾക്കോ നിങ്ങൾക്കറിയാവുന്ന ആർക്കെങ്കിലുമോ സഹായം ആവശ്യമുണ്ടെങ്കിൽ, ഈ ഹെൽപ്പ്ലൈനുകളിൽ ഏതിലെങ്കിലും വിളിക്കുക. ആശ്ര (മുംബൈ) 022-27546669, സ്നേഹ (ചെന്നൈ) 044-24640050, സുമൈത്രി (ഡൽഹി) 011-23389090, കൂജ് (ഗോവ) 0832- 2252525, ജീവൻ (ജംഷഡ്പൂർ) 065-76453841, പ്രതീക്ഷ (കൊച്ചി) 048-42448830, മൈത്രി (കൊച്ചി) 0484-2540530, റോഷ്നി (ഹൈദരാബാദ്) 040-66202000, ലൈഫ് ലൈൻ 033-64643267 (കൊൽക്കത്ത))ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.