പ്രതിയുടെ വീടിന്റെ പുറകില്‍ സൂക്ഷിച്ചിരുന്ന സൈക്കിളുകളുടെ കൂമ്പാരം ഗൂഗിള്‍ എര്‍ത്ത് സാറ്റലൈറ്റിൽ ദൃശ്യമാകുന്ന തരത്തില്‍ വളരെ വലുതായിരുന്നു. വീട്ടുമുറ്റത്ത് സൂക്ഷിച്ചിരുന്ന സൈക്കിളുകൾ ഒരു സൈക്കിൾ മലയായി രൂപപ്പെട്ടിരുന്നു. ഇയാളുടെ വീട്ടുമുറ്റത്ത് ദിവസം തോറും സൈക്കിളുകളുടെ എണ്ണം വര്‍ധിക്കുന്നത് കണ്ട് അയല്‍വാസികള്‍ക്ക് സംശയം തോന്നിയതിനെ തുടര്‍ന്നാണ് തട്ടിപ്പ് പുറത്തായത്. ആഫ്രിക്കയിലെ കുട്ടികള്‍ക്ക് നല്‍കുന്നതിനാണ് ഈ സൈക്കിളുകള്‍ സൂക്ഷിച്ചിരിക്കുന്നതെന്നായിരുന്നു ഇയാള്‍ അയല്‍ക്കാരോട് പറഞ്ഞിരുന്നത്. ഇയാള്‍ക്കെതിരെ പ്രദേശവാസികള്‍ ഇത് സംബന്ധിച്ച് മുമ്പും പരാതികൾ നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
advertisement
പോലീസില്‍ പരാതി നല്‍കിയ അയല്‍വാസികളില്‍ ഒരാള്‍ 32 വര്‍ഷമായി ഇതേ തെരുവില്‍ താമസിക്കുന്ന കോളിന്‍ ബട്ട്ലര്‍ എന്ന 53കാരനാണ്. കോളിന്‍, സൈക്കിളുകളുടെ കൂമ്പാരത്തെ പറ്റി പോലീസിനോട് റിപ്പോര്‍ട്ട് ചെയ്യുന്നതിനുമുമ്പ് മോഷ്ടാവ് അയൽവാസികളെ തെറ്റദ്ധിരിപ്പിച്ചിരുന്നത് ആഫ്രിക്കയിലുള്ള ആവശ്യക്കാരായ പാവപ്പെട്ട കുട്ടികള്‍ക്ക് അയക്കാനാണ് ഈ സൈക്കിളുകള്‍ സൂക്ഷിച്ചിരിക്കുന്നതെന്നാണ്. ''നാലു വര്‍ഷം മുമ്പാണ് ഞാന്‍ അദ്ദേഹത്തിന്റെ സൈക്കിളുകളുടെ ഈ ശേഖരത്തെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങിയത്. പക്ഷേ ഇത് ഏകദേശം അഞ്ച് വര്‍ഷമായി തുടരുന്ന കാര്യമാണ്,'' ഡെയ്ലി മെയിലിനോട് കോളിന്‍ പറഞ്ഞു.
''സൈക്കിളുകളുടെ ശേഖരം വലുതായപ്പോഴാണ് ഞാന്‍ ആദ്യമായി പരാതി നല്‍കിയത്. സൈക്കിളുകള്‍ വാന്‍ലോഡുകളിലാണ് വരുന്നത്, പല ആളുകളും മിക്ക രാത്രികളിലും പകലും സൈക്കിൾ ഇവിടെ കൊണ്ടുവരാറുണ്ട്'' എന്നും കോളിന്‍ കൂട്ടിച്ചേര്‍ത്തു. ഇതിനെ തുടർന്ന് പ്രദേശവാസികൾ ഇയാള്‍ക്കെതിരെ നിരവധി പരാതികള്‍ അധികൃതര്‍ക്ക് നല്‍കിയിരുന്നു. അഞ്ഞൂറോളം വരുന്ന സൈക്കിള്‍ കൂമ്പാരമായതിനാല്‍ പരിസരം മുഴുവന്‍ എലിശല്യം രൂക്ഷമാണെന്നും പ്രദേശവാസികള്‍ പറയുന്നു.
ഇവിടെ ഇതാദ്യമായല്ല നിയമപാലകര്‍ സൈക്കിള്‍ കൂമ്പാരം കണ്ടെത്തുന്നത്. 2017ല്‍ 167 സൈക്കിളുകള്‍ പോലീസ് ഇവിടെ നിന്ന് കണ്ടെടുത്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പോലീസ് ഇയാളെ പിടികൂടിയെങ്കിലും തെളിവുകളുടെ അഭാവത്തില്‍ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. അതിനുശേഷവും ഈ സൈക്കിള്‍ കൂമ്പാരം വലുതാകുകയായിരുന്നു. ഇപ്പോള്‍ ഗൂഗിള്‍ എര്‍ത്തിലൂടെ കാണാവുന്നത്ര ഉയരത്തില്‍ സൈക്കിള്‍ കൂമ്പാരം ഉയർന്നിരിക്കുന്നു.
