അമേരിക്കന്‍ (America) വ്യോമസേനയിലെ (Air Force) ഇന്ത്യന്‍ വംശജനായ (Indian origin )ഉദ്യോഗസ്ഥന് ഡ്യൂട്ടിയിലായിരിക്കുമ്പോള്‍ നെറ്റിയില്‍ കുറി തൊടാന്‍ അനുമതി. ഗുജറാത്ത് സ്വദേശിയായ ദര്ശന് ഷാക്കാണ് ആചാരപ്രകാരം നെറ്റിയില്‍ കുറി തൊടാന്‍ അനുമതി ലഭിച്ചിരിക്കുന്നത്.വ്യോമിങ്ങിലെ എഫ്ഇ വാറന്‍ എയര്‍ഫോഴ്സ് ബേസിലാണ് ദര്ശന് ഷാ നിലവില്‍ ജോലി ചെയ്യുന്നത്.
90-ാമത് ഓപ്പറേഷണല്‍ മെഡിക്കല്‍ റെഡിനസ് സ്ക്വാഡ്രണിലേക്ക് നിയോഗിക്കപ്പെട്ട എയറോസ്പേസ് മെഡിക്കല്‍ ടെക്നീഷ്യനാണ് അദ്ദേഹം. കഴിഞ്ഞ ഫെബ്രുവരി 22നാണ് നെറ്റിയില്‍ കുറി തൊടാന്‍ അനുമതി ലഭിക്കുന്നത്.
യൂണിഫോമിനൊപ്പം ഈ കുറി തൊടാന്‍ അനുമതി ലഭിച്ചത് തന്നെ കൂടുതല്‍ ശക്തനാക്കുന്നതായും, നേര്‍വഴി നയിക്കാന്‍ പ്രേരകമാകുന്നതായും ഷാ പറയുന്നു. മതസ്വാതന്ത്ര്യം പ്രകടമാക്കാന്‍ സാധിക്കുന്ന രാജ്യത്ത് ജീവിക്കാന്‍ സാധിക്കുന്നതില്‍ കടപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഒരു വ്യക്തിക്ക് മതാചാരപ്രകാരമുള്ള കുറി തൊടാന്‍ അനുമതി നല്കിയ യുഎസ് എയര്‍ ഫോഴ്സിന്റെ നടപടിക്ക് വലിയ തരത്തിലുള്ള പ്രശംസയാണ് ലഭിക്കുന്നത്. ഇത്തരത്തില്‍ ഒരു കാര്യം സംഭവിച്ചതില്‍ സന്തോഷമുള്ളതായി ദര്ശന് ഷാ പറഞ്ഞതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ജോലിയില്‍ പ്രവേശിച്ച് രണ്ട് വര്‍ഷത്തിന് ശേഷമാണ് മതാചാരപ്രകാരം നെറ്റിയില്‍ കുറി തൊടാന്‍ അനുമതി ലഭിക്കുന്നത്.
Brunei | ഭാര്യമാരുടെ ചിത്രം ചുമരില്‍ തൂക്കിയിടും; ബ്രൂണെയിലെ കൗതുകകരമായ ആചാരത്തെക്കുറിച്ച് അറിയാം
സാധാരണയായി, ഭര്‍ത്താവ് തന്റെ ഭാര്യയുടെ ചിത്രം ചുമരില്‍ വയ്ക്കുന്നത് അവരോടുള്ള സ്നേഹത്തിന്റെ ഭാഗമായിട്ടായിരിക്കും. എന്നാല്‍ ഭര്ത്താക്കന്മാര് അവരുടെ ഭാര്യമാരുടെ ഛായാചിത്രങ്ങള്‍ ചുമരില്‍ തൂക്കിയിടുന്ന ആചാരം നിലനിർത്തി പോരുന്ന ഒരു രാജ്യമുണ്ടെന്ന കാര്യം നിങ്ങള്‍ക്കറിയാമോ? രസകരമായി തോന്നുന്നുവല്ലേ? ഏഷ്യന്‍ രാജ്യമായ ബ്രൂണെയിലുള്ള ഭര്ത്താക്കന്മാര് തങ്ങളുടെ ഭാര്യമാരുടെ ചിത്രം വീടിന്റെ ചുമരില്‍ തൂക്കിയിടുന്ന പതിവുണ്ട്. ഇത് ഒരു നിയമമൊന്നുമല്ല. പക്ഷെ ഇവിടുത്തെ മിക്ക ഭര്ത്താക്കന്മാരും അത് ചെയ്യുന്നു.
ഇപ്പോഴും രാജവാഴ്ച നിലനില്‍ക്കുന്ന രാജ്യമാണ് ബ്രൂണെ. ഇന്ത്യയെപ്പോലെ ബ്രൂണെയും ഒരു കാലത്ത് ബ്രിട്ടീഷ് കോളനിയായിരുന്നു. എന്നാല്‍ 1984 ജനുവരി 1 ന് രാജ്യം സ്വാതന്ത്ര്യം നേടി. അതിനുശേഷം രാജ ഭരണമാണ് ഇവിടെ തുടരുന്നത്. നിരവധി സവിശേഷമായ ആചാരങ്ങള്‍ കാരണം, ഈ രാജ്യം എപ്പോഴും ലോകശ്രദ്ധയില്പ്പെടാറുണ്ട്. അതിലൊന്ന് ഭര്ത്താക്കന്മാര് തങ്ങളുടെ ഭാര്യയുടെ ചിത്രം ചുമരില്‍ തൂക്കിയിടുന്ന പാരമ്പര്യം ഒട്ടുമിക്ക എല്ലാവരും പിന്തുടരുന്നു എന്നതാണ്.
ബ്രൂണെ മുസ്ലീം ഭൂരിപക്ഷ രാഷ്ട്രമായതിനാല്‍ പുരുഷന്മാര്ക്ക് ഒന്നിലധികം സ്ത്രീകളെ വിവാഹം കഴിക്കാന്‍ സാധിക്കും. ബ്രൂണെയുടെ ഇപ്പോഴത്തെ സുല്‍ത്താന്‍ ഹസ്സനല്‍ ബോള്ക്കിയ്ക്ക് തന്നെ ആറ് വിവാഹം കഴിച്ചിട്ടുണ്ട്. രാജ്യത്ത് ഒരു പുരുഷന് ഒന്നിലധികം ഭാര്യമാരുണ്ടെങ്കില്‍, അവരുടെ വീടിന്റെ ചുമരിൽ എല്ലാ ഭാര്യമാരുടെയും ചിത്രം തൂക്കിയിട്ടിട്ടുണ്ടാവും. ദീര്‍ഘകാലമായി തുടരുന്ന ഈ പാരമ്പര്യം നിലനിർത്തി ഓരോ പുരുഷന്മാരും ഇപ്പോഴും തങ്ങളുടെ ഭാര്യയുടെ ചിത്രം ചുമരില്‍ തൂക്കിയിടുന്നു.
Published by:Jayashankar AV
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.