• HOME
 • »
 • NEWS
 • »
 • buzz
 • »
 • Kiss Mark | വെള്ള ടീഷർട്ടിൽ ചുംബന അടയാളം; ബാറിൽ പുരുഷൻമാരെ ചുംബിക്കുന്ന സ്ത്രീയുടെ ദൃശ്യം പുറത്ത്

Kiss Mark | വെള്ള ടീഷർട്ടിൽ ചുംബന അടയാളം; ബാറിൽ പുരുഷൻമാരെ ചുംബിക്കുന്ന സ്ത്രീയുടെ ദൃശ്യം പുറത്ത്

തിരക്കേറിയ ബാറിൽ വെള്ള ഷർട്ട് ധരിച്ച പുരുഷന്മാരുടെ പുറംഭാഗത്ത് യുവതി ചുംബിക്കുന്ന ദൃശ്യമാണ് പുറത്തുവന്നത്

 • Share this:
  ഒരു ബാറിൽ വെള്ള ടീഷർട്ട് ധരിച്ച പുരുഷൻമാരുടെ പുറംഭാഗത്ത് ചുംബന അടയാളം (Kiss Mark) ദൃശ്യമായത് അടുത്തിടെ സമൂഹമാധ്യമങ്ങളിൽ (Social Media) വൈറലായിരുന്നു. പുരുഷൻമാർ അറിയാതെ അവരെ ചുംബിച്ചത് ഒരു യുവതിയാണെന്ന് വ്യക്തമാക്കുന്ന വീഡിയോ ഇപ്പോൾ പുറത്തുവന്നിരിക്കുന്നു. സെന്റ് പാട്രിക്സ് ഡേ ആഘോഷത്തിനിടെ ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ തിരക്കേറിയ ബാറിൽ വെള്ള ഷർട്ട് ധരിച്ച പുരുഷന്മാരുടെ പുറംഭാഗത്ത് യുവതി ചുംബിക്കുന്ന ദൃശ്യമാണ് പുറത്തുവന്നത്. ലിറ്റിൽ വാണ്ട് എന്ന ഉപയോക്താവ് ടിക് ടോക്കിൽ പങ്കിട്ട വീഡിയോയിലാണ് ഇക്കാര്യം വ്യക്തമായത്.

  അതേസമയം പുതിയ ലിപ്സറ്റിക്ക് ബ്രാൻഡിന്‍റെ പരസ്യത്തിനായാണ് യുവതി ഈ സാഹസം കാട്ടിയതെന്നാണ് വിവരം. ഏതായാലും പുരുഷൻമാർ അറിയാതെ അവരുടെ പുറംഭാഗത്ത് ചുംബിച്ച യുവതിക്കെതിരെ രൂക്ഷമായ വിമർശനമാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. എന്നാൽ യുവതിയെ അനുകൂലിച്ചും ആളുകൾ രംഗത്തെത്തിയിട്ടുണ്ട്. ഇത് ഒരു തമാശയായി കണ്ടാൽ മതിയെന്നാണ് അവരുടെ പക്ഷം.

  തിരക്കേറിയ ബാറിൽ നടക്കുന്നതിനിടെ യുവതിയുടെ സുഹൃത്തുക്കൾ ക്യാമറയിൽ പകർത്തിയ ദൃശ്യമാണ് ഇപ്പോൾ ടിക്ടോക്കിൽ പ്രചരിക്കുന്നത്. 'ഇരകളായ' പുരുഷൻമാർ ഒന്നും അറിയാതെ ആൾക്കൂട്ടത്തിനിടയിലൂടെ നടക്കുമ്പോൾ യുവതി ചുംബിക്കുന്നതും അതിനുശേഷം ചിരിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

  ടിക് ടോക്കിൽ 6 ദശലക്ഷത്തിലധികം വ്യൂസ് ലഭിച്ച ഈ വീഡിയോ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായി കഴിഞ്ഞു. വീഡിയോയിൽ കാണുന്ന പുരുഷന്മാരുടെ ദാമ്പത്യ-പ്രണയ ബന്ധം നശിപ്പിക്കാൻ സാധ്യതയുള്ളതാണ് യുവതിയുടെ പ്രവർത്തിയെന്ന് വിമർശകർ പറയുന്നു. ആ സ്ത്രീയുടെ പെരുമാറ്റം തികച്ചും അനുചിതമെന്ന് വിശേഷിപ്പിച്ച ഉപയോക്താക്കൾ, ലിപ്സ്റ്റിക്ക് പാടുകൾ കണ്ടാൽ തങ്ങൾ വഞ്ചിക്കപ്പെടുകയായിരുന്നുവെന്ന് ആ പുരുഷന്മാരുടെ പങ്കാളിക്ക് തോന്നാൻ ഇടയാക്കുമെന്ന് പറഞ്ഞു.

  വീഡിയോയിൽ ഇരട്ടത്താപ്പാണ് കാണിക്കുന്നതെന്ന് ക്ലിപ്പിനോട് പ്രതികരിച്ച ഒരു ഉപയോക്താവ് പറഞ്ഞു, ഒരു പുരുഷൻ സമാനമായ എന്തെങ്കിലും ചെയ്തിരുന്നെങ്കിൽ, അത് നിയമപരമായ പ്രശ്‌നങ്ങൾ ക്ഷണിച്ചുവരുത്തുമെന്ന് അവകാശപ്പെട്ടു. ബാറിൽ വച്ച് ആ യുവതി പുരുഷന്മാരെ ശല്യപ്പെടുത്തുകയാണെന്ന് പറഞ്ഞ മറ്റൊരു ഉപയോക്താവ് അവർ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് പറഞ്ഞു

  “ഇത് വിലകുറഞ്ഞതാണ്, അത് തമാശയല്ല!” എന്ന് ഒരു ഉപയോക്താവ് തന്റെ പ്രതികരണത്തിൽ എഴുതി, “ഈ പെൺകുട്ടിയെ പോലീസ് അറസ്റ്റ് ചെയ്യണം, അവൾ കുടുംബത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു, അത് വിവാഹമോചനത്തിലേക്ക് നയിച്ചേക്കാം.”- മറ്റൊരാൾ അഭിപ്രായപ്പെട്ടു.

  Also Read- Snake | ഓഫീസിലെ മേശവലിപ്പിൽ വിഷപ്പാമ്പ്; കടിയേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ട് യുവതി

  ചിലർ ആ യുവതിയുടെ നടപടിയെ ന്യായീകരിച്ചു, ഒരു ദോഷവും അർത്ഥമാക്കാതെ ഇത് ഒരു തമാശയായി കാണമെന്നാണ് അവരുടെ പക്ഷം.

  എന്നിരുന്നാലും, വീഡിയോയുടെ ഒറിജിനൽ പോസ്റ്റർ ക്ലിപ്പിനെക്കുറിച്ചുള്ള കോലാഹലത്തെക്കുറിച്ച് വിഷമിക്കുന്നതായി തോന്നുന്നില്ല. ടിക്ടോക്ക് വീഡിയോയ്ക്ക് 70,000-ലധികം കമന്റുകൾ വന്നപ്പോൾ, അവർ നെഗറ്റീവ് പ്രതികരണം അവഗണിച്ച് ലിപ്സ്റ്റിക്കിന്റെ ഷേഡ് പങ്കിടുന്ന ഒരു കമന്റ് പിൻ ചെയ്തുവെക്കുകയാണ് ചെയ്തത്.

  Summary- The kiss mark on the outside of men wearing white T-shirts at a bar recently went viral on social media. A video has now been released which shows that it was a young woman who unknowingly kissed men. During a St. Patrick's Day celebration in Sydney, Australia, a young woman is seen kissing men outside in white shirts at a busy bar. This was made clear in a video shared on Tick Tock by user Little Wand.
  Published by:Anuraj GR
  First published: