TRENDING:

'ആടുകൾക്ക് ലോക്ഡൗൺ ബാധകമല്ലല്ലോ'; ബംഗാൾ ഗവർണറുടെ വസതിക്ക് മുന്നിൽ വേറിട്ട പ്രതിഷേധവുമായി യുവാവ്

Last Updated:

സംഭവം നടന്ന ദിവസം ഗവർണർ ജഗദീപ് ധൻഖറിന്റെ ജന്മദിനമായിരുന്നതും ശ്രദ്ധേയമാണ്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പശ്ചിമ ബംഗാളിലെ കൊറോണ വൈറസ് വ്യാപനത്തെക്കുറിച്ച് വേണ്ടപ്പെട്ടവർ നിസംഗരാണെന്ന് ആരോപിച്ച് അസാധരണമായ ഒരു പ്രതിഷേധത്തിനാണ് കഴിഞ്ഞ ദിവസം രാജ്ഭവൻ സാക്ഷ്യം വഹിച്ചത്. ഒരു കൂട്ടം ആടുകളുമായെത്തിയുള്ള വ്യത്യസ്തമായ പ്രതിഷേധമാണ് ശ്രദ്ധയാകർഷിച്ചത്. കൊൽക്കത്ത നാഗരിക് മഞ്ച എന്ന സാമൂഹ്യ സംഘടനയുടെ വക്താവാണ് രാജ് ഭവന്റെ നോർത്ത് ഗേറ്റിനടുത്ത് ആടുകളുമായെത്തിയത്. ഏകദേശം ഏഴ് മിനിറ്റ് വരെയാണ് ആടുകളുമായി ഇവർ രാജ് ഭവന് മുന്നിൽ നിന്നത്. തുടക്കത്തിൽ കാര്യം പിടികിട്ടാഞ്ഞ പോലീസുകാർ പ്രക്ഷോഭകനെയും ആടുകളെയും ഉയർന്ന സുരക്ഷയുള്ള സ്ഥലത്ത് നിന്ന് ഓടിച്ചു.
advertisement

Also Read പ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ സുന്ദർലാൽ ബഹുഗുണ അന്തരിച്ചു; ഓർമയാകുന്നത് ചിപ്കോ പ്രസ്ഥാനത്തിന്റെ തുടക്കക്കാരൻ

സംഭവം നടന്ന ദിവസം ഗവർണർ ജഗദീപ് ധൻഖറിന്റെ ജന്മദിനമായിരുന്നതും ശ്രദ്ധേയമാണ്. കൊറോണ മഹാമാരിയുടെ ഈ സമയത്ത് ജനങ്ങൾ കൂട്ടം കൂടുന്നത് അനുവദനീയമല്ലാത്തതിനാലും പ്രദേശത്ത് നിരോധന ഉത്തരവുകൾ പ്രാബല്യത്തിലുള്ളതിനാലുമാണ് സംഘടന ഇത്തരം പ്രതിഷേധ രീതി സ്വീകരിച്ചതെന്ന് മഞ്ചയുടെ വക്താവ് പറഞ്ഞു.

കുർത്തയും ജീൻസും ധരിച്ച വ്യക്തി എട്ട് ആടുകളുമായാണ് പ്രതിഷേധത്തിനെത്തിയത്. അതിൽ ആറ് ആടുകൾ വെള്ളയും രണ്ട് കറുപ്പ് നിറത്തിലുള്ളവയുമായിരുന്നു.

Also Read 93കാരിയായ ജ്യോത്സന ബോസ്; കോവിഡ് ഗവേഷണത്തിന് മൃതശരീരം വിട്ടുനൽകുന്ന ആദ്യ ഇന്ത്യൻ വനിത

“സംസ്ഥാനത്ത് ഓക്സിജൻ ക്ഷാമമുണ്ട്, കോവിഡ് -19 രോഗികൾക്ക് കിടക്ക ലഭിക്കുന്നില്ല, ആളുകൾ മരിക്കുന്നു. എന്നിട്ടും ഈ കൊറോണ മഹാമാരിയിൽ ജനങ്ങളെ പിന്തുണച്ച് ഗവർണർ ജഗദീപ് ധൻഖർവരുന്നതായി ഞങ്ങൾ കണ്ടിട്ടില്ല,” വക്താവ് പറഞ്ഞു.

advertisement

ഗവർണർ മറ്റ് പ്രശ്നങ്ങളിൽ ഇടപെടുന്നുണ്ടെങ്കിലും ഗുരുതരമായ ഈ കോവിഡ് സാഹചര്യത്തിൽ മാത്രം അദ്ദേഹം ഇടപെടുന്നില്ലെന്നും, വക്താവ് പറഞ്ഞു.

കൊൽക്കത്ത നഗരിക് മഞ്ചയ്ക്ക് ഒരു രാഷ്ട്രീയ പാർട്ടിയുമായും യാതൊരു ബന്ധവുമില്ലെന്നും വക്താവ് പറഞ്ഞു.

നാരദ കുംഭകോണ കേസിൽ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് അംഗങ്ങളെ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) അറസ്റ്റ് ചെയ്ത സമയത്താണ് ഈ വിചിത്രമായ പ്രതിഷേധവും.

സംസ്ഥാനത്തെ ക്രമസമാധനത്തെ അവസ്ഥ എന്താണെന്ന് ഗവർണർ ട്വിറ്ററിൽ കുറിച്ചു. ആടുകളെ കൊണ്ടുവന്ന ഇയാൾക്കെതിരെ നടപടിയെടുക്കാത്തതിൻ്റെ പേരിൽ ഗവർണർ കൊൽക്കത്ത പോലീസിനെയും വിമർശിച്ചു. മുഖ്യമന്ത്രി മമതാ ബാനർജിയെയും കൊൽക്കത്ത പോലീസിനെയും ടാഗ് ചെയ്തുകൊണ്ടായിരുന്നു ഗവർണറുടെ ട്വീറ്റ്.

advertisement

രാജ്ഭവന് പുറത്ത് ഗവർണർക്കെതിരായുള്ള ഇത്തരം മോശം പെരുമാറ്റം ബംഗാളിനെ മറ്റ് സംസ്ഥാനങ്ങൾക്ക് മുന്നിൽ നാണം കെടുത്തുകെയുള്ളുവെന്ന് സംഭവത്തെക്കുറിച്ച് പ്രതികരിച്ച ബിജെപി മുതിർന്ന നേതാവ് അനുപം ഹസ്ര പറഞ്ഞു.

ഈ പ്രക്ഷോഭത്തിന് പിന്നിൽ ആരാണെന്നോ ഇത്തരമൊരു പ്രവൃത്തിയിൽ ഏർപ്പെടാൻ അവരെ പ്രേരിപ്പിച്ചത് എന്താണെന്നോ പാർട്ടിക്ക് അറിയില്ലെന്ന് ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് വക്താവ് കുനാൽ ഘോഷ് പറഞ്ഞു. കൊറോണ വൈറസ് സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിക്കുന്ന ഒന്നും ചെയ്യാതിരിക്കാനും, എല്ലാവരോടും സംയമനം പാലിക്കാനും ശാന്തത പാലിക്കാനും ഞങ്ങൾ ആവശ്യപ്പെടുമെന്നും ഘോഷ് പറഞ്ഞു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

നാരദ കേസുമായി ബന്ധപ്പെട്ട് തൃണമൂൽ മന്ത്രിമാരെയും എം.എൽ.എമാരെയും അറസ്റ്റ് ചെയ്തതിൽ പാർട്ടി പ്രവർത്തകർ സംസ്ഥാനത്തെമ്പാടും വ്യാപകമായ പ്രതിഷേധമാണ് അരങ്ങേറുന്നത്.

മലയാളം വാർത്തകൾ/ വാർത്ത/Buzz/
'ആടുകൾക്ക് ലോക്ഡൗൺ ബാധകമല്ലല്ലോ'; ബംഗാൾ ഗവർണറുടെ വസതിക്ക് മുന്നിൽ വേറിട്ട പ്രതിഷേധവുമായി യുവാവ്
Open in App
Home
Video
Impact Shorts
Web Stories