ജിമ്മിൽ നിന്ന് അയ്മാൻ തിരിച്ചു വന്നപ്പോളുള്ള കാഴ്ച അക്ഷരാർത്ഥത്തിൽ കാണികളെ അമ്പരപ്പിക്കുകയാണ് ചെയ്തത്. അയ്മാന്റെ കാറിന്റെ കീ പുറത്തായിരുന്നിട്ടും ആരും അത് മോഷ്ടിച്ചിരുന്നില്ല. അത്രയ്ക്കും സുരക്ഷിതമായ നഗരമാണ് ദുബായ് എന്നും തിരക്കേറിയ പല നഗരങ്ങളിലും മറിച്ചാണ് സംഭവിക്കാറെന്നും അയ്മാൻ പറയുന്നു.
Also Read- ആ ‘കണ്ണിറുക്കൽ’ തന്റെ ഐഡിയയെന്ന് പ്രിയ വാര്യർ; ഓർമക്കുറവിന് വലിയ ചന്ദനാദി ബെസ്റ്റെന്ന് ഒമർ ലുലു
അയ്മാന്റെ വീഡിയോ നിമിഷനേരം കൊണ്ടാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്. നിരവധി പേരാണ് കമന്റ് ബോക്സിൽ തങ്ങളുടെ അമ്പരപ്പ് പ്രകടിപ്പിക്കുന്നത്. ”ഇതൊന്നും നൈജീരിയയിൽ പരീക്ഷിക്കല്ലേ” എന്നാണ് ഒരാളുടെ കമന്റ്. ”ഈ നഗരത്തിലുള്ള എല്ലാവരും പണക്കാരാണ്. പിന്നെന്തിന് മോഷ്ടിക്കണം?” എന്നാണ് മറ്റൊരാളുടെ ചോദ്യം. ”അടുത്ത തവണ നിങ്ങൾ കീ ഇതുപോലെ പുറത്തുവെച്ച് പോകുമ്പോൾ റെക്കോർഡ് ചെയ്യാൻ ക്യാമറാമാനെ നിർത്തരുത്. ആരെങ്കിലും ആ കീ എടുത്ത് പോലീസിനെ വിളിക്കുമെന്ന് ഉറപ്പാണ്. ആരും കാർ മോഷ്ടിക്കില്ല. അത് നൂറു ശതമാനം ഉറപ്പാണ്. എന്നാൽ തീർച്ചയായും പോലീസിനെയോ അല്ലെങ്കിൽ ഏതെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥരെയോ ഈ വിവരം അറിയിക്കും”, എന്നാണ് മറ്റൊരാാളുടെ കമന്റ്.
Also Read- പാണക്കാട് തങ്ങള്‍ കുടുംബത്തിന്റെ സമ്മാനം; നഗരാരോഗ്യ കേന്ദ്രത്തിന് 15 സെന്റ് ഭൂമി സൗജന്യമായി നൽകി
എന്നാൽ ഈ വീഡിയോ കണ്ട് ചിലർ ചില സംശയങ്ങളും ചോദിക്കുന്നുണ്ട്. ”റോൾസ് റോയ്സ് കാറിനൊപ്പം ക്യാമറാമാനെയും പുറത്തു നിർത്തിയിരുന്നില്ലേ?” എന്നാണ് ഒരാളുടെ ചോദ്യം. ചിലർ തമാശരൂപേണയുള്ള കമന്റുകളും പങ്കുവെയ്ക്കുന്നുണ്ട്. ”റോൾസ് റോയ്സ് കാർ എല്ലാവർക്കും താങ്ങാനാകുന്നതല്ല. അടുത്ത തവണ എല്ലാവർക്കും പറ്റുന്ന ഒരു കാർ ഇങ്ങനെ വെച്ചിട്ടു പോകുക”, എന്നാണ് ഒരാളുടെ കമന്റ്.
