പാണക്കാട് തങ്ങള്‍ കുടുംബത്തിന്റെ സമ്മാനം; നഗരാരോഗ്യ കേന്ദ്രത്തിന് 15 സെന്റ് ഭൂമി സൗജന്യമായി നൽകി
- Published by:Rajesh V
- news18-malayalam
Last Updated:
പാണക്കാട് തങ്ങൾ കുടുംബത്തിന്റെ കുടുംബസ്വത്തിൽ നിന്നാണ് മലപ്പുറം-പരപ്പനങ്ങാടി പാതയോരത്ത് ഭൂമിക്ക് ഉയർന്ന വിലയുള്ള ഭൂമി സൗജന്യമായി മലപ്പുറം നഗരസഭയ്ക്ക് വിട്ടുനൽകിയത്
മലപ്പുറം: നഗരാരോഗ്യ കേന്ദ്രത്തിന് കെട്ടിടം നിർമിക്കാനുള്ള സ്ഥലം പാണക്കാട് തങ്ങൾ കുടുംബം സൗജന്യമായി വിട്ടുനൽകി. പാണക്കാട് തങ്ങൾ കുടുംബത്തിന്റെ കുടുംബസ്വത്തിൽ നിന്നാണ് മലപ്പുറം-പരപ്പനങ്ങാടി പാതയോരത്ത് ഭൂമിക്ക് ഉയർന്ന വിലയുള്ള ഭൂമി സൗജന്യമായി മലപ്പുറം നഗരസഭയ്ക്ക് വിട്ടുനൽകിയത്.
പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ വീട്ടുമുറ്റത്ത് നടന്ന ചടങ്ങിൽ രജിസ്റ്റർ ചെയ്ത ആധാരം നഗരസഭ ചെയർമാൻ മുജീബ് കാടേരിക്ക് കൈമാറി. മലപ്പുറത്തിന്റെയും സമീപ പ്രദേശങ്ങളിലെയും പൊതുസേവന സ്ഥാപനങ്ങൾക്കും സംവിധാനങ്ങൾക്കും പാരമ്പര്യമായി തന്നെ ഇത്തരം സ്ഥലസൗകര്യങ്ങൾ ഉൾപ്പെടെ നൽകാൻ കഴിഞ്ഞതിൽ പാണക്കാട് കുടുംബത്തിന് എന്നും സന്തോഷം മാത്രമാണുള്ളതെന്ന് സാദിഖലി തങ്ങൾ പറഞ്ഞു.
advertisement
പാണക്കാട് തങ്ങൾ കുടുംബം പുരാതനകാലം മുതൽ പ്രയാസമനുഭവിക്കുന്നവർക്ക് സ്വന്തം നിലക്കും അല്ലാതെയും സമാധാനം പകർന്ന മഹത്തായ പാരമ്പര്യത്തിന്റെ അവകാശികളാണെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി ഭൂമി കൈമാറ്റ ചടങ്ങ് ഉദ്ഘാടനം ചെയ്ത് പറഞ്ഞു.
പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. ബഷീറലി ശിഹാബ് തങ്ങൾ, റഷീദലി ശിഹാബ് തങ്ങൾ, മുനവ്വറലി ശിഹാബ് തങ്ങൾ, ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎ, മുൻസിപ്പൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പി കെ സക്കീർ ഹുസൈൻ, പി കെ അബ്ദുൽ ഹക്കീം, മറിയുമ്മ ഷെരീഫ്, സിദ്ദീഖ് നൂറെങ്ങൽ, മുനിസിപ്പൽ ലീഗ് സെക്രട്ടറി പി കെ ബാവ, നഗരസഭ കൗൺസിലർമാരായ ഇ പി സൽമ ടീച്ചർ, സജീർ കളപ്പാടൻ, ശിഹാബ് മോടയങ്ങാടൻ, മഹ്മൂദ് കൊതെങ്ങൽ, സി കെ സഹീർ, എ പി ശിഹാബ്, പരി അബ്ദുൽ ഹമീദ്, ജുമൈല ജലീൽ, റിനു സമീർ, കദീജ നാണത്, ഷാഫി മോഴിക്കൽ, അയിശാബി ഉമ്മർ, മന്നയിൽ അബൂബക്കർ, നസീർ ശിഹാബ് തങ്ങൾ, കെ നൗഷാദ് എന്നിവർ സംസാരിച്ചു.
advertisement
Also Read- റഷ്യയുടെ നിയന്ത്രണത്തിലുള്ള കൂറ്റൻ ഡാം തകർത്തതാര്? നിരവധി മരണം; 24 ഗ്രാമങ്ങൾ വെള്ളത്തിൽ മുങ്ങി
സ്ഥലത്ത് കേന്ദ്രസർക്കാറിന്റെ സാമ്പത്തിക സഹായം ഉൾപ്പെടെയുള്ളവ ലഭ്യമാക്കി പരമാവധി വേഗത്തിൽ ആധുനിക സൗകര്യങ്ങളോടു കൂടിയ നഗരാ രോഗ്യ കേന്ദ്രം നിര്‍മിക്കുമെന്ന് നഗരസഭാ ചെയർമാൻ മുജീബ് കാടേരി അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Malappuram,Malappuram,Kerala
First Published :
June 07, 2023 10:48 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പാണക്കാട് തങ്ങള്‍ കുടുംബത്തിന്റെ സമ്മാനം; നഗരാരോഗ്യ കേന്ദ്രത്തിന് 15 സെന്റ് ഭൂമി സൗജന്യമായി നൽകി