അതേസമയം, സിസിടിവി ക്യാമറയിൽ പതിഞ്ഞ ഒരു ദൃശ്യമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ഇതിൽ ഒരു യുവാവ് ഹാൻഡ് സാനിറ്റൈസർ മോഷ്ടിക്കുന്നതാണ് പതിഞ്ഞിരിക്കുന്നത്. ഒരു കെട്ടിടത്തിന്റെ രണ്ടാമത്തെ നിലയിൽ വെച്ചിരിക്കുന്ന ഹാൻഡ് സാനിറ്റൈസർ അവിടെ ഫോണിൽ സംസാരിച്ചു കൊണ്ടു നിൽക്കുന്ന യുവാവിന്റെ ശ്രദ്ധയിൽപ്പെടുന്നു.
ചുറ്റും ആളുകളൊന്നും ഇല്ലെന്ന് ഉറപ്പു വരുത്തിയതിനു ശേഷം തന്റെ കൈയിൽ സൂക്ഷിച്ചിട്ടുള്ള കുപ്പിയിലേക്ക് യുവാവ് പൊതുവായി വെച്ചിട്ടുള്ള ഹാൻഡ് സാനിറ്റൈസർ എടുത്തു മാറ്റുകയാണ്.
advertisement
കുപ്പിയിലേക്ക് സാനിറ്റൈസർ പകർത്തിയതിനു ശേഷം ആ കുപ്പി ലുങ്കിയിൽ ഒളിപ്പിച്ചു വെയ്ക്കുകയും ചെയ്തു. തന്റെ പ്രവൃത്തി ആരെങ്കിലും കണ്ടോയെന്നറിയാൻ അയാൾ ചുറ്റും നോക്കി. അപ്പോഴാണ് സിസിടിവി കണ്ടത്. താൻ ചെയ്തതു മുഴുവൻ സിസിടിവി കണ്ടെന്ന് മനസ്സിലാക്കിയ യുവാവ് അപ്പോൾ തന്നെ തെറ്റു തിരുത്തുകയും ചെയ്തു.
You may also like:മുഖ്യമന്ത്രി പിണറായി വിജയനും സ്വയം നിരീക്ഷണത്തിൽ പോകുന്നു [NEWS]കെ.എസ്.എഫ്.ഇയിൽ 35 ലക്ഷം ഇടപാടുകാരുടെ വിവരങ്ങൾ ചോർന്നു [NEWS] മലപ്പുറം കളക്ടറുമായി സമ്പർക്കം; ഡി.ജി.പി ലോക്നാഥ് ബഹ്റ സ്വയം നിരീക്ഷണത്തില്‍ [NEWS]
പെട്ടെന്ന് തന്നെ ഇയാൾ മാസ്ക് എടുത്ത് മുഖത്തണിഞ്ഞു. തുടർന്ന്, മോഷ്ടിച്ച ഹാൻഡ് സാനിറ്റൈസർ അതേപടി അവിടെയിരുന്ന കുപ്പിയിലേക്ക് തിരികെയൊഴിച്ചു. കൊണ്ടോട്ടി അബു എന്ന ഫേസ്ബുക്ക് പേജിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. കൊണ്ടോട്ടി അബു ഇങ്ങനെയൊക്കെ പറഞ്ഞെങ്കിലും ഈ വീഡിയോയുടെ യാഥാർത്ഥ്യം മറ്റൊന്നാണ്.
നിരവധി പേരാണ് വീഡിയോ കാണുകയും വീഡിയോയ്ക്ക് അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തത്.
ഏതായാലും, അവിടെ നിന്ന് പോകുന്നതിനു മുമ്പ് ഹാൻഡ് സാനിറ്റൈസർ എടുത്ത് യുവാവ് അയാളുടെ കൈയിലും കാലിലും കഴുത്തിലും തേയ്ക്കുന്നുണ്ട്.
