സാനിറ്റൈസർ മോഷണം | ആ 'സാനിറ്റൈസർ കള്ളനെ' ന്യൂസ് 18 കൈയോടെ പൊക്കി; 'അയ്യേ പറ്റിച്ചേ'യെന്ന് കള്ളൻ

Last Updated:

'ആശങ്ക വേണ്ട, പക്ഷേ നല്ലോണം ജാഗ്രത വേണം... ഇല്ലെങ്കിൽ ഇതുപോലെ പണിപാളും" എന്നായിരുന്നു ഷോർട് ഫിലിമിന് നൽകിയ കാപ്ഷൻ. എന്നാൽ, ചിലർ ഈ ഷോർട് ഫിലിമിനെ ദുരുദ്ദേശത്തോടെ ഉപയോഗിക്കുകയായിരുന്നെന്ന് രഞ്ജിത് ആരോപിച്ചു.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ഒരു സാനിറ്റൈസർ കള്ളൻ കറങ്ങി നടക്കുകയാണ്. ലുങ്കിയിൽ ഒളിപ്പിച്ചു കൊണ്ടുവന്ന കുപ്പിയിലേക്ക് ആരും കാണാതെ പൊതുസ്ഥലത്ത് ഇരിക്കുന്ന സാനിറ്റൈസർ എടുത്തൊഴിക്കുന്നതാണ് വീഡിയോ. വീഡിയോ പല തരത്തിലും വിധത്തിലുമാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. സാനിറ്റൈസർ കള്ളനെന്നും സംഘാവെന്നും കൊല്ലം സംഘിയെന്നും അങ്ങനെ പല തരത്തിലുള്ള പേരുകളാണ് വീഡിയോയ്ക്ക് ലഭിച്ചത്.
ആ സാനിറ്റൈസർ മോഷ്ടാവിനെ മലയാളം ന്യൂസ് 18 കൈയോടെ പൊക്കി. രഞ്ജിത് പുലാശ്ശേരിയെന്നാണ് നമ്മുടെ കള്ളന്റെ പേര്. 'ജീവിതമല്ല അഭിനയമായിരുന്നു' എന്ന് രഞ്ജിത് പറയുന്നുണ്ടെങ്കിലും 'അഭിനയമല്ല, സാനിറ്റൈസർ മോഷ്ടാവായി ജീവിക്കുകയായിരിന്നു' എന്നാണ് സുഹൃത്തുക്കൾ പോലും പറയുന്നത്. മലപ്പുറം ജില്ലയിലെ എടപ്പാൾ കേന്ദ്രമായുള്ള ഒരു സംഘം ചെയ്ത ലൈവ് ഷോർട് ഫിലിമാണ് നാട്ടുകാരെ മുഴുവൻ തെറ്റിദ്ധരിപ്പിച്ച് സാനിറ്റൈസർ കള്ളനായി സോഷ്യൽ മീഡിയയിൽ കറങ്ങിയതെന്ന് അഭിനേതാവായ രഞ്ജിത് മലയാളം ന്യൂസ് 18നോട് പറഞ്ഞു.
advertisement
You may also like:മുഖ്യമന്ത്രി പിണറായി വിജയനും സ്വയം നിരീക്ഷണത്തിൽ പോകുന്നു [NEWS]കെ.എസ്.എഫ്.ഇയിൽ 35 ലക്ഷം ഇടപാടുകാരുടെ വിവരങ്ങൾ ചോർന്നു [NEWS] മലപ്പുറം കളക്ടറുമായി സമ്പർക്കം; ഡി.ജി.പി ലോക്നാഥ് ബഹ്റ സ്വയം നിരീക്ഷണത്തില്‍ [NEWS]
മൊബൈൽ ക്യാമറയിൽ ആയിരുന്നു ചിത്രം ഷൂട്ട് ചെയ്തത്. സിസിടിവിയായി തങ്ങൾ സങ്കൽപിച്ചത് കൊറോണയെ തന്നെയാണെന്നും രഞ്ജിത് പറഞ്ഞു. ശശി എടപ്പാൾ ആയിരുന്നു ചിത്രത്തിന്റെ ക്യാമറയും സംവിധാനവും നിർവഹിച്ചത്. ജാഗ്രത പാർട്ട് 1 ലൈവ് ഷോർട് ഫിലിം ആയിരുന്നു ഇതെന്നും കോവിഡ് 19 സന്ദേശവുമായാണ് ഫേസ്ബുക്കിൽ പല പ്രമുഖരും വീഡിയോ പങ്കുവെച്ചതെന്നും രഞ്ജിത് പറഞ്ഞു.
advertisement
നവാഗതസംവിധായകൻ ജോഷ് പങ്കുവെച്ച് വീഡിയോ,
മേജർ രവി നിർമിച്ച് പുതുമുഖ താരങ്ങൾ കഥാപാത്രങ്ങൾ ആവുന്ന ജില്ലം പെപ്പരേ എന്ന ചിത്രത്തിന്റെ സംവിധായകനാണ് ജോഷ്. തന്റെ കൈയിലെ രാഖിയും കാവിമുണ്ടും കണ്ട് കൊണ്ടോട്ടി അബു എന്ന ഫേസ്ബുക്ക് പേജാണ് വീഡിയോയെ മോശമായി ചിത്രീകരിച്ചതെന്നും രഞ്ജിത് ആരോപിച്ചു. നിരവധി ഷോർട്ട് ഫിലിമുകളിൽ അഭിനേതാവാണ് താനെന്നും ഇറങ്ങാനിരിക്കുന്ന ഷോർട്ട് ഫിലിമിന്റെ ഭാഗമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
'ആശങ്ക വേണ്ട, പക്ഷേ നല്ലോണം ജാഗ്രത വേണം... ഇല്ലെങ്കിൽ ഇതുപോലെ പണിപാളും" എന്നായിരുന്നു ഷോർട് ഫിലിമിന് നൽകിയ കാപ്ഷൻ. എന്നാൽ, ചിലർ ഈ ഷോർട് ഫിലിമിനെ ദുരുദ്ദേശത്തോടെ ഉപയോഗിക്കുകയായിരുന്നെന്ന് രഞ്ജിത് ആരോപിച്ചു.
advertisement
മൊബൈൽ ക്യാമറയിൽ ആയിരുന്നു ചിത്രീകരണം നടന്നത്. അമൽ ബാബു ആയിരുന്നു എഡിറ്റിംഗ്. 12 പേരുടെ സംഘമായിരുന്നു സാനിറ്റൈസർ കള്ളന് പിന്നിൽ പ്രവർത്തിച്ചത്. അടുത്ത് ഷോർട് ഫിലിം ആയ 'പെരുവിരലി'ന്റെ പ്രാരംഭപ്രവർത്തനങ്ങളിലാണ് സംഘം ഇപ്പോൾ.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
സാനിറ്റൈസർ മോഷണം | ആ 'സാനിറ്റൈസർ കള്ളനെ' ന്യൂസ് 18 കൈയോടെ പൊക്കി; 'അയ്യേ പറ്റിച്ചേ'യെന്ന് കള്ളൻ
Next Article
advertisement
ആഗോള വായു ഗുണനിലവാര റാങ്കിംഗ് ഔദ്യോഗികമല്ല; സ്വന്തം എയർ സ്റ്റാൻഡേർഡ് നിശ്ചയിക്കാൻ ഇന്ത്യ
ആഗോള വായു ഗുണനിലവാര റാങ്കിംഗ് ഔദ്യോഗികമല്ല; സ്വന്തം എയർ സ്റ്റാൻഡേർഡ് നിശ്ചയിക്കാൻ ഇന്ത്യ
  • ആഗോള വായു ഗുണനിലവാര റാങ്കിംഗുകൾ ഔദ്യോഗികമല്ലെന്നും WHO മാർഗ്ഗനിർദ്ദേശങ്ങൾ ഉപദേശകമാണെന്നും സർക്കാർ.

  • ഇന്ത്യ 12 മലിനീകരണ വസ്തുക്കൾക്കായുള്ള ദേശീയ ആംബിയന്റ് എയർ ക്വാളിറ്റി സ്റ്റാൻഡേർഡ്‌സ് വിജ്ഞാപനം ചെയ്തു.

  • NCAP പ്രകാരം 130 നഗരങ്ങളെ വിലയിരുത്തി റാങ്ക് ചെയ്യുന്നതിനായി വാർഷിക സ്വച്ഛ് വായു സർവേക്ഷണം നടത്തുന്നു.

View All
advertisement