ഡേറ്റിംഗ് സൈറ്റുകളിൽ പെൺകുട്ടികളുമായി സംസാരിക്കുന്നത് എങ്ങനെയെന്ന കാര്യം അലക്സാണ്ടർ ചാറ്റ് ജിപിയെ പരിശീലിപ്പിച്ചിരുന്നു. ചാറ്റ് ജിപിടിക്കു നൽകിയ പ്രോംറ്റുകളിൽ നിന്നും ലഭിച്ച ഉത്തരങ്ങളിലൂടെയാണ് ഇയാൾ യുവതികളുമായി സംസാരിച്ചത്. ഇങ്ങനെ അയ്യായിരത്തിലേറെ പെൺകുട്ടികളോട് അലക്സാണ്ടർ സംസാരിച്ചു. ഒടുവിലാണ് അലക്സാണ്ടർ കരീയനെ കണ്ടെത്തിയത്. രണ്ടു പേരുമിപ്പോൾ വിവാഹം കഴിക്കാൻ രജിസ്റ്റർ ഓഫീസിൽ അപേക്ഷ സമർപ്പിച്ചിരിക്കുകയാണ്.
“ഞാൻ എങ്ങനെയാണ് സാധാരണയായി സംസാരിക്കുന്നത് എന്ന് ചാറ്റ്ജിപിടിയോട് ആദ്യം പറഞ്ഞു. ആദ്യം, ചില പ്രശ്‌നങ്ങളുണ്ടായിരുന്നു. അതിനാൽ മണ്ടത്തരങ്ങളൊക്കെയാണ് ആദ്യം എഴുതി നൽകിയിരുന്നത്. പക്ഷേ പിന്നീട് കൂടുതൽ വിശദമായിത്തന്നെ ഞാൻ അതിനെ പരിശീലിപ്പിച്ചു. ഞാൻ സംസാരിക്കുന്നതു പോലെ തന്നെ ചാറ്റ് ജിപിടി പെൺകുട്ടികളോട് സംസാരിക്കാൻ തുടങ്ങി,” അലക്സാണ്ടർ പറഞ്ഞു.
advertisement
പെൺകുട്ടികളെ ഷോർട്ട്ലിസ്റ്റ് ചെയ്യാൻ സഹായിച്ചതും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തന്നെയാണെന്ന് അലക്സാണ്ടർ പറയുന്നു. കരീനയെ നേരിൽ കണ്ടതോടെ ഇതു തന്നെയായിരിക്കണം തന്റെ ജീവിതപങ്കാളി എന്ന് അലക്സാണ്ടർ ഉറപ്പിക്കുകയായിരുന്നു. എഐയുടെ സഹായത്തോടെയാണ് അലക്സാണ്ടർ തന്നോട് സംസാരിച്ചതെന്ന് ആദ്യം കരീന അറിഞ്ഞിരുന്നില്ല. എന്നാൽ ഇക്കാര്യം താൻ തുറന്നു പറഞ്ഞപ്പോളും കരീനക്ക് പ്രശ്നമൊന്നും ഉണ്ടായിരുന്നില്ല എന്ന് അലക്സാണ്ടർ പറയുന്നു.
ഒരു യുവാവ് തന്റെ ഭാര്യയോട് ക്ഷമാപണം പറഞ്ഞുള്ള ഇമെയിൽ എഴുതാൻ ചാട്ജിപിടിയോട് ആവശ്യപ്പെടുന്ന ചാറ്റ് മുൻപ് വൈറലായിരുന്നു. ‘എന്റെ ഭാര്യയെ അറിയിക്കാതെ ഞാൻ കുട്ടികളോടൊപ്പം പോയി. ഇത് അറിഞ്ഞ ഭാര്യ പിണങ്ങി. അതുകൊണ്ടുതന്നെ ഭാര്യയ്ക്ക് അയയ്ക്കാൻ ഒരു ക്ഷമാപണം എഴുതി തരണം’ – ഇതായിരുന്നു ചാറ്റ് ജിപിടിയോടുള്ള ആവശ്യം. എന്നാൽ. മനുഷ്യന്റെ പേരിൽ മാപ്പ് പറയാൻ ആദ്യം വിസമ്മതിക്കുകയാണ് ചാറ്റ് ജിപിടി ചെയ്തത്. എന്നാൽ വീണ്ടും ആവശ്യപ്പെട്ടതോടെ ഒരു ഉഗ്രൻ ക്ഷമാപണം തന്നെ ചാറ്റ് ജിപിടി എഴുതി നൽകി.
“പ്രിയേ, ആൺകുട്ടികളുമായി പുറത്തുപോകാനുള്ള എന്റെ പദ്ധതി നിന്നെ അറിയിക്കാത്തതിൽ ഞാൻ ക്ഷമ ചോദിക്കുന്നു. എന്തെങ്കിലും തയ്യാറെടുപ്പുകൾ നടത്തുന്നതിന് മുമ്പ് ഞാൻ ആദ്യം നിന്നോട് സംസാരിക്കേണ്ടതായിരുന്നു. ഞാൻ ക്ഷമ ചോദിക്കുന്നു, കാരണം ഇത് നിന്നെ അവഗണിക്കുന്നതും മോശമായി പെരുമാറിയതുമായ കാര്യമാണെന്ന് ഞാൻ മനസ്സിലാക്കുന്നു. ഇനിമുതൽ എല്ലാ കാര്യങ്ങളും നിന്നോട് സംസാരിച്ചു മാത്രമെ തീരുമാനിക്കുകയുള്ളു. ഞാൻ മുൻകൂറായി ക്ഷമ ചോദിക്കുന്നു,” എന്നായിരുന്നു ചാറ്റ് ജിപിടി എഴുതി നൽകിയ ക്ഷമാപണം.
