വൈറൽ വീഡിയോയിലെ ഗായികയെ പ്രശംസിച്ച് യുവാവിന്റെ പോസ്റ്റ്; 'വീട്ടിലേയ്ക്ക് വാ ശരിയാക്കി തരാമെന്ന്' ഭാര്യ

Last Updated:

ഇയാളുടെ പോസ്റ്റിന് അപ്രതീക്ഷിതമായി ഭാര്യയുടെ കമന്റ് എത്തിയപ്പോഴാണ് ശരിക്കും യുവാവ് പങ്കുവെച്ച പോസ്റ്റ് വൈറലായത്.

കഴിവുള്ള ആളുകളുടെ പ്രകടനങ്ങൾ അംഗീകരിക്കപ്പെടുന്ന ഇടമാണ് സോഷ്യൽ മീഡിയ. മികച്ച കഴിവുള്ള ആളുകളുടെ വീഡിയോകളെ പ്രശംസിച്ചുകൊണ്ട് പലരും അത് ഷെയർ ചെയ്യുന്നതും പതിവാണ്. അത്തരത്തിൽ വൈറലായ ഒരു ഗായികയുടെ ഗാനം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചപ്പോൾ ഉണ്ടായ രസകരമായ സംഭവമാണ് ഏറെ ശ്രദ്ധ നേടിയിരിക്കുന്നത്. വളരെ മധുരമായ ശബ്ദത്തിൽ ഒരു ബോളിവുഡ് ഗാനം ആലപിക്കുന്ന യുവതിയുടെ വീഡിയോ വലിയ രീതിയിലാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായത്.
'ചാഹുൻ മേൻ യാ നാ' എന്ന ബോളിവുഡ് ഗാനമാണ് വീഡിയോയിൽ ഇവർ പാടുന്നത്. ഒരു സംഗീതോപകരണങ്ങളുടെയും പിന്തുണയില്ലാതെ വളരെ മധുരമായാണ് സ്വന്തം ശബ്ദത്തിൽ യുവതി ഗാനം ആലപിക്കുന്നത്. തുടർന്ന് നിരവധി ആളുകൾ അവളെ പ്രശസ്ത ഗായികയായ പാലക് മുച്ചലുമായി ഉപമിക്കുകയും അഭിനന്ദിക്കുകയും ചെയ്തുകൊണ്ട് രംഗത്തെത്തി
എന്നാൽ രാജേഷ് സാഹു എന്ന യുവാവ് ഈ വൈറലായ പെൺകുട്ടിയുടെ വീഡിയോ എക്‌സിൽ അപ്‌ലോഡ് ചെയ്തുകൊണ്ട് ഒരു കുറിപ്പ് പങ്കുവെച്ചു. ഗായികയുടെ ശബ്ദത്തോട് തനിയ്ക്ക് പ്രണയം തോന്നുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം ഈ വീഡിയോ പോസ്റ്റ് പങ്കുവെച്ചത്. " അവൾ ആരാണ്? അവളുടെ കൂടുതൽ പാട്ടുകൾ കേൾക്കണം. അവരുടെ ശബ്ദത്തോട് എനിക്ക് പ്രണയം തോന്നി." എന്ന് ഒരു ഹാർട്ട് ഇമോജിയോട് കൂടിയാണ് രാജേഷ് കുറിച്ചത്
advertisement
എന്നാൽ രസകരമെന്ന് പറയട്ടെ, ഇയാളുടെ പോസ്റ്റിന് അപ്രതീക്ഷിതമായി ഭാര്യയുടെ കമന്റ് എത്തിയപ്പോഴാണ് ശരിക്കും യുവാവ് പങ്കുവെച്ച പോസ്റ്റ് വൈറലായത്. ശിവാനി സാഹു എന്നാണ് രാജേഷിന്റെ ഭാര്യയുടെ പേര്. “ശരിയാക്കി തരാം ! വീട്ടിലേക്ക് വാ , നമുക്ക് പ്രണയിക്കാം" എന്നാണ് ഇവർ ഭർത്താവ് പങ്കുവെച്ച വീഡിയോ റീപോസ്റ്റ് ചെയ്തുകൊണ്ട് കമന്റ് ചെയ്തത്.
advertisement
Image
തുടർന്ന് ഭാര്യയുടെ കമന്റ് കണ്ട രാജേഷും തനിക്കിത് പാരയാകും എന്ന് മനസ്സിലാക്കി പ്രതികരണവുമായി രംഗത്തെത്തി. " അയ്യോ എന്റെ സ്നേഹം നിനക്കു മാത്രമുള്ളതാണ്" എന്നും യുവാവ് പറഞ്ഞു. കൂടാതെ അവൾക്ക് നല്ല ശബ്ദമായതുകൊണ്ടാണ് അങ്ങനെ പറഞ്ഞതതെന്നും രാജേഷ് വ്യക്തമാക്കി.
എന്നാൽ ഇതിനും ഭാര്യയുടെ മറുപടിയെത്തി, വിശദീകരണത്തിന്റെ ആവശ്യമില്ലെന്നായിരുന്നു മറുപടി. എന്തായാലും ഭാര്യയും ഭർത്താവും തമ്മിലുള്ള രസകരമായ സംഭാഷണം കണ്ട് നിരവധി ആളുകളാണ് കമെന്റുകളുമായി എത്തിയിരിക്കുന്നത്. പലരും ഭാര്യയെ പിന്തുണച്ച് രംഗത്തെത്തിയപ്പോൾ ചിലരാകട്ടെ ഭർത്താവിനോട് വീട്ടിലേക്ക് പോകുമ്പോൾ സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു.
Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Buzz/
വൈറൽ വീഡിയോയിലെ ഗായികയെ പ്രശംസിച്ച് യുവാവിന്റെ പോസ്റ്റ്; 'വീട്ടിലേയ്ക്ക് വാ ശരിയാക്കി തരാമെന്ന്' ഭാര്യ
Next Article
advertisement
വീട്ടിലെ ഷൂറാക്കിൽ കഞ്ചാവ് വളർത്തിയ യുവാവ് അറസ്റ്റിൽ
വീട്ടിലെ ഷൂറാക്കിൽ കഞ്ചാവ് വളർത്തിയ യുവാവ് അറസ്റ്റിൽ
  • വീട് വരാന്തയിലെ ഷൂറാക്കിൽ ഫാനും ലൈറ്റും ഘടിപ്പിച്ച് കഞ്ചാവ് വളർത്തിയ യുവാവ് പിടിയിൽ.

  • 20 ദിവസം പ്രായമായ 72, 23 സെന്റീമീറ്റർ ഉയരമുള്ള കഞ്ചാവ് ചെടികൾ പൊലീസ് കണ്ടെത്തി.

  • എംഡിഎഎ കേസിൽ പ്രതിയായ ധനുഷിനെ വലിയതുറ പൊലീസ് അറസ്റ്റ് ചെയ്തു, കേസെടുത്തതായി അറിയിച്ചു.

View All
advertisement