TRENDING:

സ്വന്തം വീട് അക്വേറിയമാക്കി മാറ്റി യുവാവ്; പടുകൂറ്റൻ അക്വേറിയത്തിന് ചെലവായത് 20 ലക്ഷം രൂപ

Last Updated:

സ്വന്തമായി ഒരു ടെലിവിഷൻ ഇല്ലാത്ത ജാക്കിന് അക്വേറിയത്തിൽ മീനുകൾ നീന്തിത്തുടിക്കുന്നത് കാണാനാണ് ഏറെ ഇഷ്ടം.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
സ്വന്തം വീട് വിനോദ സഞ്ചാരികൾക്ക് ആകർഷകമായ സ്ഥലമാക്കി മാറ്റിയാണ് നോട്ടിങ്ഹാം സ്വദേശിയായ ജാക്ക് ഹീത്ത്കോട്ട് വാ‍ർത്തകളിൽ ഇടം നേടിയത്. ഈ 47 വയസുകാരൻ തന്റെ വീടിനെ വലിയൊരു അക്വേറിയമായാണ് മാറ്റിയത്. വലിയ ഏഴ് ഭീമൻ ടാങ്കുകളാണ് അക്വേറിയത്തിനായി ജാക്ക് തന്റെ വീട്ടിൽ സജ്ജീകരിച്ചത്. അവയിലൊന്ന് 7 അടി താഴ്ചയിലാണ് നിർമിച്ചിട്ടുള്ളത്. തന്റെ അക്വേറിയത്തിലെ മീനുകളുമായി മണിക്കൂറുകളോളം യാതൊരു വിരസതയും അനുഭവപ്പെടാതെ സമയം ചെലവഴിക്കാൻ കഴിയുമെന്നാണ് ജാക്കിന്റെ അവകാശവാദം. സ്വന്തമായി ഒരു ടെലിവിഷൻ ഇല്ലാത്ത ജാക്കിന് അക്വേറിയത്തിൽ മീനുകൾ നീന്തിത്തുടിക്കുന്നത് കാണാനാണ് ഏറെ ഇഷ്ടം.
advertisement

Also Read ഇതാണ് 'ബാ‍ർക്കിം​ഗ്' സെൻസ‍ർ; യജമാനന്റെ കാർ പാർക്ക് ചെയ്യാൻ സഹായിച്ച് നായ

തന്റെ പത്ത് വയസിലാണ് ജാക്ക് ആദ്യമായി ഒരു അക്വേറിയം സന്ദർശിക്കുന്നത്. അന്ന് അവിടെ നിന്ന് ഒരു ഗോൾഡ്‌ഫിഷുമായി മടങ്ങിയ ജാക്കിന് പിന്നീട് മീനുകൾ ജീവനായി മാറുകയായിരുന്നു. അതിനു ശേഷം സമുദ്രത്തിലെ ജീവികളും അവരുടെ ജീവിതവും ജാക്കിന് വളരെ പ്രിയപ്പെട്ട വിഷയമായി മാറി. നോട്ടിങ്ഹാമിലെ തന്റെ സ്വന്തം വീട്ടിൽ ഈ പടുകൂറ്റൻ അക്വേറിയം ഒരുക്കാൻ ജാക്കിന് ചെലവായത് ഏതാണ്ട് 20 ലക്ഷത്തോളം രൂപയാണ്. 7 അടി താഴ്ചയിൽ നിർമിച്ചിട്ടുള്ള ടാങ്കിന് പുറമെ രണ്ട് ടാങ്കുകൾ വീടിന്റെ സെല്ലാറിൽ ഒരുക്കിയിട്ടുണ്ട്. മറ്റു ടാങ്കുകൾ ലിവിങ് റൂം, ഹാളിലേക്കുള്ള വഴി, കിടപ്പു മുറി, ഷെഡ്ഡ് എന്നിവിടങ്ങളിലൊക്കെയായി സജ്ജീകരിച്ചിരിക്കുന്നു. "എന്റെ കൂട്ടുകാർക്കും ഈ അക്വേറിയം വളരെയധികം ഇഷ്ടമാണ്. അവരും ചിലപ്പോഴൊക്കെ എന്നോടൊപ്പം കൂടാറുണ്ട്. ഞങ്ങൾ സോഫയിലിരുന്ന് മറ്റുള്ളവർ ടെലിവിഷൻ കാണുന്നത് പോലെ ഈ മീനുകളെ കണ്ടിരിക്കും." - ജാക്ക് പറയുന്നു.

advertisement

ഏതാണ്ട് നാനൂറോളം മത്സ്യങ്ങളാണ് ജാക്കിന്റെ അക്വേറിയത്തിൽ ഉള്ളത്. നിലവിൽ യു.കെയിൽ സ്വകാര്യ ഉടമസ്ഥതയിലുള്ള ഏറ്റവും വലിയ അക്വേറിയം ജാക്കിന്റേതാണ്. തന്റെ പടുകൂറ്റൻ ഫിഷ് ടാങ്കുകൾ നിറയ്ക്കാൻ ഏതാണ്ട് 22 ടൺ വെള്ളമാണ് ജാക്കിന് വേണ്ടിവരുന്നത്. മത്സ്യങ്ങൾക്കുള്ള ഭക്ഷണത്തിന് വേണ്ടി പ്രതിമാസം ഏതാണ്ട് നാലായിരം രൂപയും അക്വേറിയതിന് വേണ്ട വൈദ്യുതിയ്ക്കായി പതിനായിരം രൂപയും ചെലവ് വരുന്നുണ്ടെന്നും ജാക്ക് പറയുന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

പടുകൂറ്റൻ അക്വേറിയങ്ങളെക്കുറിച്ച് പറയുമ്പോൾ ഒഴിവാക്കാൻ പറ്റാത്ത ഒന്ന് ജപ്പാനിലെ ഒരു കഫേയിലാണ് ഉള്ളത്. വളരെ വിചിത്രമായ ടോയ്‌ലറ്റാണ് ആ കഫെയിൽ ഉള്ളത്. ജപ്പാനിലെ അകാഷിയിൽ സ്ഥിതി ചെയ്യുന്ന ദി ഹിപ്പോപ്പൊ കഫെയിൽ ടോയ്‌ലറ്റ് ഉപയോഗിക്കുന്നവർക്ക് മീനുകളെയും ആമകളെയും ഒക്കെ കാണാൻ കഴിയുന്ന വിധത്തിലാണ് അക്വേറിയം സജ്ജീകരിച്ചിരിക്കുന്നത്. മൂന്ന് വശങ്ങളിലും അക്വേറിയം സജ്ജീകരിച്ച വിധത്തിലാണ് ആ കഫെയിലെ ടോയ്‌ലറ്റുകൾ നിർമിച്ചിരിക്കുന്നത്. വളരെ വിചിത്രമായ ഈ ടോയ്‌ലറ്റിന്റെ നിർമാണത്തിന് കഫെയുടെ ഉടമയ്ക്ക് ചെലവാക്കേണ്ടി വന്നത് 1.8 കോടി രൂപയാണ്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Buzz/
സ്വന്തം വീട് അക്വേറിയമാക്കി മാറ്റി യുവാവ്; പടുകൂറ്റൻ അക്വേറിയത്തിന് ചെലവായത് 20 ലക്ഷം രൂപ
Open in App
Home
Video
Impact Shorts
Web Stories