Viral Video | ഇതാണ് 'ബാർക്കിംഗ്' സെൻസർ; യജമാനന്റെ കാർ പാർക്ക് ചെയ്യാൻ സഹായിച്ച് നായ
- Published by:Aneesh Anirudhan
Last Updated:
നായ തൻ്റെ പിൻകാലുകളിൽ ഇരുന്ന് മുൻകാലുകൾ കൊണ്ട് കാർ പാർക്ക് ചെയ്യാൻ നിർദ്ദേശിക്കുന്നതും, കാർ നടപ്പാതയുടെ അടുത്തെത്തുമ്പോൾ നിർത്താനായി കുരയ്ക്കുന്നതും വീഡിയോയിൽ കാണാം.
മനുഷ്യൻ്റെ ഏറ്റവും അടുത്ത സുഹൃത്താണ് നായ. നന്ദിയും സ്നേഹവുമായി മനുഷ്യൻ്റെ ശ്രദ്ധപിടച്ചു പറ്റുന്നതിൽ നായകൾ വളരെ മുന്നിലാണ്. സമൂഹമാധ്യമങ്ങളിൽ ഏറ്റവും ശ്രദ്ധയാകർഷിക്കുന്ന വീഡിയോകളിൽ ഒന്നാണ് നായകളുടേത്. മനോഹരമായ ഈ വീഡിയോകളിൽ ചിലതിൽ നിഷ്കളങ്കതയാണ് പ്രധാനമെങ്കിൽ, മറ്റ് ചില വീഡിയോ ഇതൊക്കെ എങ്ങനെ സാധിക്കുന്നു എന്ന ചിന്ത ഉളവാക്കുന്നതാണ്.
കഴിഞ്ഞ ദിവസം ഹ്യൂമർ ആൻഡ് അനിമൽസ് എന്ന അക്കൗണ്ടിൽ പങ്കുവെച്ച വീഡിയോ ആണ് ട്വിറ്ററിൽ ഇപ്പോൾ വൈറലായിരിക്കുന്നത്. കാർ സുരക്ഷിതമായി പാർക്ക് ചെയ്യാൻ കാർ ഡ്രൈവറെ സഹായിക്കുന്ന നായയുടെ വീഡിയോയാണിത്. കാറിൻ്റെ പുറകിലെ നടപ്പാതയിൽ ഇരുന്നാണ് കക്ഷി ഡ്രൈവർക്കു വേണ്ട നിർദ്ദശങ്ങൾ നൽകുന്നത്. ഗോൾഡൻ റിട്രീവർ ഇനത്തിൽപ്പെട്ട ഒരു നായയാണ് വീഡിയോയിലെ താരം.
advertisement
നായ തൻ്റെ പിൻകാലുകളിൽ ഇരുന്ന് മുൻകാലുകൾ കൊണ്ട് കാർ പാർക്ക് ചെയ്യാൻ നിർദ്ദേശിക്കുന്നതും, കാർ നടപ്പാതയുടെ അടുത്തെത്തുമ്പോൾ തന്നെ, കാർ നിർത്താനായി കുരയ്ക്കുന്നതും വീഡിയോയിൽ കാണാം. “നിങ്ങൾക്ക് ലഭിക്കുന്ന ഏറ്റവും മികച്ച ബാർക്കിംഗ് സെൻസർ” എന്ന അടിക്കുറിപ്പോടെയാണ് ഹ്യൂമർ ആൻഡ് അനിമൽസ് എന്ന് ട്വിറ്റർ അക്കൗണ്ട് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
വൈറലായ വീഡിയോ സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്. നിരവധി പേരാണ് രസകരമായ കമൻ്റുകൾ വീഡിയോക്ക് താഴെ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഈ സവിശേഷത കാറിനൊപ്പം ലഭിച്ചതാണോ, അതോ പിന്നീട് ഉൾപ്പെടുത്തിയതാണോ എന്നാണ് അതിൽ രസകരമായ ഒരു കമൻ്റ്. മനുഷ്യരെല്ലാം ഗോൾഡൻ റിട്രീവറിന്റെ ലോകത്ത് ജീവിക്കുന്നതായി സങ്കൽപ്പിച്ചു നോക്കൂ എന്നാണ് മറ്റൊരു കമൻ്റ്.
advertisement
the best barking sensor you can get pic.twitter.com/Lyz8uyW0nY
— Humor And Animals (@humorandanimals) May 19, 2021
വീഡിയോ ട്വിറ്ററിൽ നിരവധി ആളുകൾ ഷെയർ ചെയ്തിട്ടുണ്ട്. ഇതുവരെ എഴുപത്തയ്യായിരത്തിലധികം ആളുകൾ വീഡിയോ റീട്വീറ്റ് ചെയ്തിട്ടുണ്ട്. ഹ്യൂമർ ആൻഡ് അനിമൽസ് എന്ന് ട്വിറ്റർ അക്കൗണ്ടിൽ വിചിത്രവും രസകരവുമായ നായ്ക്കളുടെ വീഡിയോകളാണ് പോസ്റ്റ് ചെയ്തിട്ടുള്ളത്. എങ്കിലും, പാർക്കിംഗ് സെൻസർ വീഡിയോയാണ് ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയിരിക്കുന്നത്. ഇതുവരെ രണ്ട് ലക്ഷത്തിലധികം ആളുകളാണ് വീഡിയോ ലൈക്ക് ചെയ്തിട്ടുള്ളത്.
advertisement
Also Read ഇരുചക്ര വാഹന വായ്പ മുതൽ വ്യക്തിഗത വായ്പ വരെ; എസ്ബിഐ യോനോ ആപ്പ് വഴി വീട്ടിലിരുന്ന് വായ്പ എടുക്കാം
നേരത്തെയും, നായകളുടെ പല വീഡിയോകളും വൈറലായിട്ടുണ്ട്. ഒരു നായയാണ് ഇത് ചെയ്യുന്നത് എന്നു പോലും ചിന്തിക്കാൻ കഴിയാത്ത കാര്യങ്ങളാണ് ഈ വീഡിയോകളിലുള്ളത്. കുറഞ്ഞ സമയംകൊണ്ട്, സോഷ്യൽ മീഡിയയിലെ താരങ്ങളാവുന്നവരാണ് നായ്ക്കൾ. യോഗ, നൃത്തം, പുഞ്ചിരി തുടങ്ങി നിരവധി കലാപരിപാടികളുമായാണ് നായകൾ വീഡിയോകളിൽ എത്താറുള്ളത്.
advertisement
കഴിഞ്ഞ മാസം, റിലേ മത്സരത്തിൽ മത്സരാർത്ഥികൾക്ക് ഒപ്പം ഓടുന്ന നായയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഒടുവിൽ മത്സരത്തിൽ ജയിച്ചതും നായ തന്നെയായിരുന്നു. ഹോളി എന്ന നായയാണ് ലോഗൻ ഹൈസ്‌കൂളിൻ്റെ 4x200 മീറ്റർ പെൺകുട്ടികളുടെ വിഭാഗം റിലേയിൽ താരമായി മാറിയത്. നായയുടെ ഓട്ടം കാണികളെ ആകാംക്ഷാഭരിതരാക്കിയതായ് യാഹൂ ന്യൂസാണ് അന്ന് റിപ്പോർട്ട് ചെയ്തത്. റിലേയിലെ അവസാന റൌണ്ടിനിടെയാണ് നായ ട്രാക്കിലേയ്ക്ക് ഇറങ്ങിയതും നിമിഷങ്ങൾക്കുള്ളിൽ ഫിനിഷിംഗ് ലൈനിനടുത്തെത്തിയ മത്സരാർത്ഥിയെ മറികടന്നതും.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 24, 2021 11:15 AM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
Viral Video | ഇതാണ് 'ബാർക്കിംഗ്' സെൻസർ; യജമാനന്റെ കാർ പാർക്ക് ചെയ്യാൻ സഹായിച്ച് നായ