ആ സാനിറ്റൈസർ മോഷ്ടാവിനെ മലയാളം ന്യൂസ് 18 കൈയോടെ പൊക്കി. രഞ്ജിത് പുലാശ്ശേരിയെന്നാണ് നമ്മുടെ കള്ളന്റെ പേര്. 'ജീവിതമല്ല അഭിനയമായിരുന്നു' എന്ന് രഞ്ജിത് പറയുന്നുണ്ടെങ്കിലും 'അഭിനയമല്ല, സാനിറ്റൈസർ മോഷ്ടാവായി ജീവിക്കുകയായിരിന്നു' എന്നാണ് സുഹൃത്തുക്കൾ പോലും പറയുന്നത്. മലപ്പുറം ജില്ലയിലെ എടപ്പാൾ കേന്ദ്രമായുള്ള ഒരു സംഘം ചെയ്ത ലൈവ് ഷോർട് ഫിലിമാണ് നാട്ടുകാരെ മുഴുവൻ തെറ്റിദ്ധരിപ്പിച്ച് സാനിറ്റൈസർ കള്ളനായി സോഷ്യൽ മീഡിയയിൽ കറങ്ങിയതെന്ന് അഭിനേതാവായ രഞ്ജിത് മലയാളം ന്യൂസ് 18നോട് പറഞ്ഞു.
advertisement
You may also like:മുഖ്യമന്ത്രി പിണറായി വിജയനും സ്വയം നിരീക്ഷണത്തിൽ പോകുന്നു [NEWS]കെ.എസ്.എഫ്.ഇയിൽ 35 ലക്ഷം ഇടപാടുകാരുടെ വിവരങ്ങൾ ചോർന്നു [NEWS] മലപ്പുറം കളക്ടറുമായി സമ്പർക്കം; ഡി.ജി.പി ലോക്നാഥ് ബഹ്റ സ്വയം നിരീക്ഷണത്തില്‍ [NEWS]
മൊബൈൽ ക്യാമറയിൽ ആയിരുന്നു ചിത്രം ഷൂട്ട് ചെയ്തത്. സിസിടിവിയായി തങ്ങൾ സങ്കൽപിച്ചത് കൊറോണയെ തന്നെയാണെന്നും രഞ്ജിത് പറഞ്ഞു. ശശി എടപ്പാൾ ആയിരുന്നു ചിത്രത്തിന്റെ ക്യാമറയും സംവിധാനവും നിർവഹിച്ചത്. ജാഗ്രത പാർട്ട് 1 ലൈവ് ഷോർട് ഫിലിം ആയിരുന്നു ഇതെന്നും കോവിഡ് 19 സന്ദേശവുമായാണ് ഫേസ്ബുക്കിൽ പല പ്രമുഖരും വീഡിയോ പങ്കുവെച്ചതെന്നും രഞ്ജിത് പറഞ്ഞു.
നവാഗതസംവിധായകൻ ജോഷ് പങ്കുവെച്ച് വീഡിയോ,
മേജർ രവി നിർമിച്ച് പുതുമുഖ താരങ്ങൾ കഥാപാത്രങ്ങൾ ആവുന്ന ജില്ലം പെപ്പരേ എന്ന ചിത്രത്തിന്റെ സംവിധായകനാണ് ജോഷ്. തന്റെ കൈയിലെ രാഖിയും കാവിമുണ്ടും കണ്ട് കൊണ്ടോട്ടി അബു എന്ന ഫേസ്ബുക്ക് പേജാണ് വീഡിയോയെ മോശമായി ചിത്രീകരിച്ചതെന്നും രഞ്ജിത് ആരോപിച്ചു. നിരവധി ഷോർട്ട് ഫിലിമുകളിൽ അഭിനേതാവാണ് താനെന്നും ഇറങ്ങാനിരിക്കുന്ന ഷോർട്ട് ഫിലിമിന്റെ ഭാഗമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
'ആശങ്ക വേണ്ട, പക്ഷേ നല്ലോണം ജാഗ്രത വേണം... ഇല്ലെങ്കിൽ ഇതുപോലെ പണിപാളും" എന്നായിരുന്നു ഷോർട് ഫിലിമിന് നൽകിയ കാപ്ഷൻ. എന്നാൽ, ചിലർ ഈ ഷോർട് ഫിലിമിനെ ദുരുദ്ദേശത്തോടെ ഉപയോഗിക്കുകയായിരുന്നെന്ന് രഞ്ജിത് ആരോപിച്ചു.
മൊബൈൽ ക്യാമറയിൽ ആയിരുന്നു ചിത്രീകരണം നടന്നത്. അമൽ ബാബു ആയിരുന്നു എഡിറ്റിംഗ്. 12 പേരുടെ സംഘമായിരുന്നു സാനിറ്റൈസർ കള്ളന് പിന്നിൽ പ്രവർത്തിച്ചത്. അടുത്ത് ഷോർട് ഫിലിം ആയ 'പെരുവിരലി'ന്റെ പ്രാരംഭപ്രവർത്തനങ്ങളിലാണ് സംഘം ഇപ്പോൾ.
