സാനിറ്റൈസർ മോഷണക്കാലം | സിസിടിവി പിടിച്ചപ്പോൾ മാസ്ക് വെച്ച് മാപ്പപേക്ഷ

Last Updated:

ഏതായാലും, അവിടെ നിന്ന് പോകുന്നതിനു മുമ്പ് ഹാൻഡ് സാനിറ്റൈസർ എടുത്ത് യുവാവ് അയാളുടെ കൈയിലും കാലിലും കഴുത്തിലും തേയ്ക്കുന്നുണ്ട്.

കൊറോണ വൈറസ് നമ്മളെ പുതിയതായി ഒരുപാട് ശീലങ്ങളാണ് പഠിപ്പിച്ചത്. മാസ്ക് എപ്പോഴും മുഖത്ത് വെയ്ക്കാനും കൈയിൽ സാനിറ്റൈസർ സൂക്ഷിക്കാനും കൊറോണ വൈറസ് മഹാമാരിയുടെ കാലഘട്ടം നമ്മളെ ശീലിപ്പിച്ചു. സാമൂഹിക അകലം പാലിക്കുന്നതിന് നമ്മൾ ശീലിച്ചു കഴിഞ്ഞെങ്കിലും സാനിറ്റൈസർ പോലുള്ള വസ്തുക്കൾ എല്ലാവർക്കും ലഭ്യമായി തുടങ്ങിയിട്ടില്ല.
അതേസമയം, സിസിടിവി ക്യാമറയിൽ പതിഞ്ഞ ഒരു ദൃശ്യമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ഇതിൽ ഒരു യുവാവ് ഹാൻഡ് സാനിറ്റൈസർ മോഷ്ടിക്കുന്നതാണ് പതിഞ്ഞിരിക്കുന്നത്. ഒരു കെട്ടിടത്തിന്റെ രണ്ടാമത്തെ നിലയിൽ വെച്ചിരിക്കുന്ന ഹാൻഡ് സാനിറ്റൈസർ അവിടെ ഫോണിൽ സംസാരിച്ചു കൊണ്ടു നിൽക്കുന്ന യുവാവിന്റെ ശ്രദ്ധയിൽപ്പെടുന്നു.
ചുറ്റും ആളുകളൊന്നും ഇല്ലെന്ന് ഉറപ്പു വരുത്തിയതിനു ശേഷം തന്റെ കൈയിൽ സൂക്ഷിച്ചിട്ടുള്ള കുപ്പിയിലേക്ക് യുവാവ് പൊതുവായി വെച്ചിട്ടുള്ള ഹാൻഡ് സാനിറ്റൈസർ എടുത്തു മാറ്റുകയാണ്.
കുപ്പിയിലേക്ക് സാനിറ്റൈസർ പകർത്തിയതിനു ശേഷം ആ കുപ്പി ലുങ്കിയിൽ ഒളിപ്പിച്ചു വെയ്ക്കുകയും ചെയ്തു. തന്റെ പ്രവൃത്തി ആരെങ്കിലും കണ്ടോയെന്നറിയാൻ അയാൾ ചുറ്റും നോക്കി. അപ്പോഴാണ് സിസിടിവി കണ്ടത്. താൻ ചെയ്തതു മുഴുവൻ സിസിടിവി കണ്ടെന്ന് മനസ്സിലാക്കിയ യുവാവ് അപ്പോൾ തന്നെ തെറ്റു തിരുത്തുകയും ചെയ്തു.
advertisement
You may also like:മുഖ്യമന്ത്രി പിണറായി വിജയനും സ്വയം നിരീക്ഷണത്തിൽ പോകുന്നു [NEWS]കെ.എസ്.എഫ്.ഇയിൽ 35 ലക്ഷം ഇടപാടുകാരുടെ വിവരങ്ങൾ ചോർന്നു [NEWS] മലപ്പുറം കളക്ടറുമായി സമ്പർക്കം; ഡി.ജി.പി ലോക്നാഥ് ബഹ്റ സ്വയം നിരീക്ഷണത്തില്‍ [NEWS]
പെട്ടെന്ന് തന്നെ ഇയാൾ മാസ്ക് എടുത്ത് മുഖത്തണിഞ്ഞു. തുടർന്ന്, മോഷ്ടിച്ച ഹാൻഡ് സാനിറ്റൈസർ അതേപടി അവിടെയിരുന്ന കുപ്പിയിലേക്ക് തിരികെയൊഴിച്ചു. കൊണ്ടോട്ടി അബു എന്ന ഫേസ്ബുക്ക് പേജിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.  കൊണ്ടോട്ടി അബു ഇങ്ങനെയൊക്കെ പറഞ്ഞെങ്കിലും ഈ വീഡിയോയുടെ യാഥാർത്ഥ്യം മറ്റൊന്നാണ്.
advertisement
നിരവധി പേരാണ് വീഡിയോ കാണുകയും വീഡിയോയ്ക്ക് അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തത്.
ഏതായാലും, അവിടെ നിന്ന് പോകുന്നതിനു മുമ്പ് ഹാൻഡ് സാനിറ്റൈസർ എടുത്ത് യുവാവ് അയാളുടെ കൈയിലും കാലിലും കഴുത്തിലും തേയ്ക്കുന്നുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
സാനിറ്റൈസർ മോഷണക്കാലം | സിസിടിവി പിടിച്ചപ്പോൾ മാസ്ക് വെച്ച് മാപ്പപേക്ഷ
Next Article
advertisement
നാട മുറിക്കാൻ കത്രികയില്ല! നഗരസഭാ ഷോപ്പിങ് കോംപ്ലക്സ് ഉദ്ഘാടനം ചെയ്യാതെ പി കെ കുഞ്ഞാലിക്കുട്ടി മടങ്ങി
നാട മുറിക്കാൻ കത്രികയില്ല! നഗരസഭാ ഷോപ്പിങ് കോംപ്ലക്സ് ഉദ്ഘാടനം ചെയ്യാതെ പി കെ കുഞ്ഞാലിക്കുട്ടി മടങ്ങി
  • നാട മുറിക്കാൻ കത്രികയില്ലാതെ തിരൂരങ്ങാടി നഗരസഭാ ഷോപ്പിങ് കോംപ്ലക്സ് ഉദ്ഘാടനം അലങ്കോലമായി.

  • ഉദ്ഘാടകനായ പി കെ കുഞ്ഞാലിക്കുട്ടിയുടെ വിശേഷണത്തിൽ 'ഉഷണനാവ്' എന്ന ഗുരുതരമായ തെറ്റുണ്ടായി.

  • പ്രചാരണങ്ങൾ ​ഗംഭീരമായും പത്രങ്ങളിൽ പരസ്യം നൽകിയും, വലിയതോതിൽ അനൗൺസ്മെന്റും നടത്തി.

View All
advertisement