ലാഹോല്‍-സ്പിതി ജില്ലയിലെ ഗ്രാമമായ തൊരംഗിലാണ് സംഭവം. തന്റെ ഗ്രാമത്തിലെ എല്ലാവര്‍ക്കും കൊറോണ സ്ഥിരീകരിച്ചപ്പോഴും ഭൂഷണ്‍ താക്കൂറിന്റെ പരിശോധനാ ഫലം നെഗറ്റീവായിരുന്നു. എന്നാൽ എല്ലാവരും പാലിച്ചിരിക്കേണ്ട അടിസ്ഥാന സുരക്ഷ നടപടികൾ പാലിച്ചതിനാലാണ് തനിക്ക് വൈറസ് ബാധിക്കാതിരുന്നതെന്നതാണ് ഭൂഷണ്‍ താക്കൂർ പറയുന്നത്.
Also Read മലയും പാറയും കയറി പൊലീസ് സേന കല്ലുപ്പാറയിലെ കാടുകയറി; കുട്ടികൾക്ക് പുത്തനുടുപ്പും പുസ്തകവുമായി
മാസ്‌ക് ധരിക്കലും, സാനിട്ടൈസറിന്റെ ഉപയോഗവും സാമൂഹിക അകലം പാലിക്കലുമെല്ലാം കൃത്യമായി താന്‍ പാലിച്ചു. ഈ മുന്‍കരുതലുകളാണ് തന്നെ കൊറോണയില്‍ നിന്നും സംരക്ഷിച്ചതെന്നും ഭൂഷണ്‍ താക്കൂർ വ്യക്തമാക്കി.
advertisement
"കുടുംബത്തിലെ ആറു പേര്‍ക്ക് കൊറോണ പോസിറ്റീവായിരുന്നു. അവരില്‍ നിന്നും മാറി മറ്റൊരു മുറിയിലായിരുന്നു കഴിഞ്ഞിരുന്നത്. സ്വന്തമായിട്ടായിരുന്നു ഭക്ഷണം പാകം ചെയ്ത് കഴിച്ചത്. കൊറോണ വൈറസ് പടരുന്നതിനുള്ള പ്രധാന കാരണം ഇവിടുത്തെ തണുപ്പാണ്. അത് കാരണം മിക്ക വീടുകളിലും ഒരു മുറിയിൽ ഒരുമിച്ചിരുന്നാണ് എല്ലാവരും തീ കായുന്നത്", ഭൂഷണ്‍ താക്കൂർ പറഞ്ഞു.