TRENDING:

അത്യപൂർവ ബോംബെ ബ്ലഡ് ​ഗ്രൂപ്പിൽപ്പെട്ട രക്തമുള്ള രോ​ഗി ഗുരുതരാവസ്ഥയിലായി; രക്ഷകരായി എത്തിയത് രണ്ടു യുവാക്കൾ

Last Updated:

ശസ്ത്രക്രിയയ്ക്ക് ശേഷം ഗുരുതരാവസ്ഥയിലായ അത്യപൂർവമായ ബോംബെ ബ്ലഡ് ഗ്രൂപ്പിൽപ്പെട്ട രക്തം ആവശ്യമുള്ള രോ​ഗിക്ക് വേണ്ടിയാണ് കിലോമീറ്ററുകൾ താണ്ടി രണ്ടു യുവാക്കൾ സഹായത്തിന് എത്തിയത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോവിഡ് മഹാമാരി രാജ്യത്ത് സംഹാര താണ്ഡവം ആടുമ്പോൾ മനുഷ്യ സ്നേഹത്തിന്റെ ഉത്തമ മാതൃകകൾ സൃഷ്ടിക്കുന്ന നിരവധി മാതൃകകളും രാജ്യമെമ്പാടും കാണാൻ സാധിക്കും. കഴിഞ്ഞ ദിവസങ്ങളിലായി ഇത്തരത്തിലുള്ള നിരവധി സംഭവങ്ങൾ നമുക്ക് മുന്നിലെത്തിയിരുന്നു. ഇങ്ങനത്തെ ഒരു സംഭവമാണ് ഒഡീഷയിൽ നിന്നും ഇപ്പോൾ പുറത്തു വരുന്നത്. ശസ്ത്രക്രിയയ്ക്ക് ശേഷം ഗുരുതരാവസ്ഥയിലായ അത്യപൂർവമായ ബോംബെ ബ്ലഡ് ഗ്രൂപ്പിൽപ്പെട്ട രക്തം ആവശ്യമുള്ള രോ​ഗിക്ക് വേണ്ടിയാണ് കിലോമീറ്ററുകൾ താണ്ടി രണ്ടു യുവാക്കൾ സഹായത്തിന് എത്തിയത്.
(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
advertisement

സിസേറിയനിലൂടെ കുഞ്ഞിന് ജന്മം നൽകിയ ശേഷമാണ് ഒഡിഷയിൽ യുവതി ഗുരുതരാവസ്ഥയിലായത്. ഗോലമുണ്ട ബ്ലോക്കിലെ മഖ്ല ഗ്രാമത്തിലുള്ള രാധിക ജുആദ് എന്ന യുവതിക്കാണ് സിസേറിയന് ശേഷം രക്തം ആവശ്യമായി വന്നത്. ഭവാനിപട്ന ഗവൺമെൻറ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന ഇവരുടെ ബ്ലഡ് ഗ്രൂപ്പ് അത്യപൂർവമായ ബോംബെ ഫീനോടൈപ്പായ ഒ പോസിറ്റീവ് ആയിരുന്നു. തുടർന്ന് ഇതിനായി ബന്ധുക്കൾ അന്വേഷണം ആരംഭിച്ചെങ്കിലും സമാനമായ ​ഗ്രൂപ്പിൽപ്പെട്ട ദാതാക്കളെ കണ്ടെത്താനായില്ല. ബന്ധുക്കൾ കാലഹന്ദി ജില്ലയിലെ വിവിധ രക്തദാതാക്കളെയും സംഘടനകളെയും ബന്ധപ്പെട്ടു ശ്രമം നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം.

advertisement

Also Read-Viral Video ഡൽഹി മെട്രോയില്‍ ടിക്കറ്റില്ലാതെ കുരങ്ങന്‍റെ യാത്ര; വീഡിയോ വൈറല്‍

ഇതേതുടർന്നാണ് സോഷ്യൽ മീഡിയ ആക്ടിവിസ്റ്റുകൾ ഇടപെട്ടതോടെ ഭുവനേശ്വറിലെ കലിം​ഗ രഖ്യ​ഗ ഫൗണ്ടേഷനിലുള്ള രണ്ടു രക്തദാതാക്കളെ കണ്ടെത്തുകയായിരുന്നു. തുടർന്ന് ഇവിടെയുള്ള ഇതേ ​ഗ്രൂപ്പിൽപ്പെട്ട രക്തദാതാക്കളായ ദുർലവ കുമാർ സാഹു, മാനസ് രഞ്ജൻ പ്രധാൻ എന്നിവരാണ് രക്തം ദാനം ചെയ്യാൻ തയ്യാറായത്.

ഉടൻ തന്നെ ഭവാനിപട്ന ആശുപത്രിയിലേക്ക് തിരിച്ച ഇവർ രക്തം ദാനം ചെയ്യുകയായിരുന്നു. ഇത്തരത്തിൽ ഗുരുതരാവസ്ഥയിലായ രോഗികളെ സഹായിക്കുന്നതിൽ തങ്ങൾക്ക് സന്തോഷമേയുള്ളൂ എന്ന് ഇരുവരും പറയുന്നു. അത്യപൂർവ്വമായ ബോംബെ ബ്ലഡ് ഗ്രൂപ്പിൽപ്പെട്ട രക്തമുള്ള ഇരുവരും നേരത്തെയും നിരവധി പ്രാവശ്യം രക്തം ദാനം ചെയ്തിട്ടുണ്ട്. ദുർലവ കുമാർ സാഹു നേരത്തെ ഒൻപതി പ്രാവശ്യവും മാനസ് പ്രധാൻ 14 പ്രാവശ്യവും രക്തം ദാനം ചെയ്തിട്ടുണ്ട്.

advertisement

Also Read-ഒരു കിലോ പഴത്തിന് 3300 രൂപ; ഉത്തര കൊറിയയില്‍ വന്‍ ഭക്ഷ്യക്ഷാമം നേരിടുന്നതായി റിപ്പോര്‍ട്ട്

ഇത്തരത്തിലുള്ള സേവന പ്രവർത്തനങ്ങളുടെ നിരവധി ഉദാഹരണങ്ങൾ രാജ്യമെമ്പാടും കാണാൻ സാധിക്കും. ഏതാനും ആഴ്ചകൾക്കു മുമ്പ് കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ സംസാരിക്കാൻ മുന്നിട്ടിറങ്ങിയ ഹൈദരാബാദിലെ ഒരു ബിടെക് വിദ്യാർത്ഥിയുടെ വാർത്തയും ശ്രദ്ധേയമായിരുന്നു. ‌ജാതിമത ഭേദമന്യേ എല്ലാവരുടേയും മൃതദേഹങ്ങൾ സംസ്കരിക്കാനും ശ്മശാനങ്ങൾ കണ്ടെത്തുന്നതിന് സഹായിക്കുന്നതിനുമായി സീഷാൻ അലി ഖാനും സുഹൃത്തുക്കളുമാണ് രം​ഗത്തിറങ്ങിയത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കുടുംബം മൊത്തം കോവിഡ് ബാധിക്കുന്നത് കാരണവും കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങളിൽ നിന്നും വൈറസ് പകരുമെന്ന ഭീതിയും കാരണം പലപ്പോഴും മൃതദേഹങ്ങൾ ഏറ്റെടുത്ത് സംസ്കരിക്കാൻ ആരും എത്താത്ത സ്ഥിതിയുണ്ടായത്. ആളുകൾ മരിച്ചുവീഴുമ്പോൾ മൃതദേഹങ്ങൾ സംസ്കരിക്കാൻ ആളില്ലാതെ ഇരിക്കുന്ന അവസ്ഥ കണ്ടു നിൽക്കാനാവില്ലെന്നും അതിനാലാണ് ഇതിനായി മുന്നിട്ട് ഇറങ്ങിയതെന്നും സീഷാൻ അലി ഖാൻ വാർത്താ ഏജൻസിയായ എഎൻഐയോട് പറയുന്നു. ഇത്തരത്തിൽ നിരവധി ചെറുപ്പക്കാരാണ് സേവന രം​ഗത്തുള്ളത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Buzz/
അത്യപൂർവ ബോംബെ ബ്ലഡ് ​ഗ്രൂപ്പിൽപ്പെട്ട രക്തമുള്ള രോ​ഗി ഗുരുതരാവസ്ഥയിലായി; രക്ഷകരായി എത്തിയത് രണ്ടു യുവാക്കൾ
Open in App
Home
Video
Impact Shorts
Web Stories