നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Viral Video ഡൽഹി മെട്രോയില്‍ ടിക്കറ്റില്ലാതെ കുരങ്ങന്‍റെ യാത്ര; വീഡിയോ വൈറല്‍

  Viral Video ഡൽഹി മെട്രോയില്‍ ടിക്കറ്റില്ലാതെ കുരങ്ങന്‍റെ യാത്ര; വീഡിയോ വൈറല്‍

  വൈകുന്നേരം 4.45 മണിയോടെയാണ് കുരങ്ങ് യമുന ബാങ്ക് സ്‌റ്റേഷനില്‍ നിന്ന് ട്രെയിനകത്തേക്ക് പ്രവേശിച്ചത്.

  News18

  News18

  • Last Updated :
  • Share this:
   ന്യൂഡല്‍ഹി: ഡല്‍ഹി മെട്രോ ട്രെയിനില്‍ ടിക്കറ്റെടുക്കാത്ത യാത്രക്കാരനായി ഒരു കുരങ്ങ്. യമുന ബാങ്ക് സ്‌റ്റേഷന്‍ മുതല്‍ ഐ.പി സ്റ്റേഷന്‍ വരെയുള്ള കുരങ്ങ് യാത്ര ചെയ്തത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ട്വിറ്ററില്‍ വൈറലാണ്. ശനിയാഴ്ചയാണ് വീഡിയോ ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടത്. എവിടെ നിന്നാണ് കുരങ്ങ് ട്രെയിനകത്തേക്ക് കയറിയതെന്ന് വ്യക്തമല്ല.

   വൈകുന്നേരം 4.45 മണിയോടെയാണ് കുരങ്ങ് യമുന ബാങ്ക് സ്‌റ്റേഷനില്‍ നിന്ന് ട്രെയിനകത്തേക്ക് പ്രവേശിച്ചത്. കോച്ചിനകത്ത് അല്‍പ നേരം കറങ്ങിനടന്ന കുരങ്ങ് ഐ.പി സ്റ്റേഷന്‍ എത്തുന്നത് വരെ സീറ്റിൽ തന്നെ ഇരുന്നു.   Also Read ഒരു കിലോ പഴത്തിന് 3300 രൂപ; ഉത്തര കൊറിയയില്‍ വന്‍ ഭക്ഷ്യക്ഷാമം നേരിടുന്നതായി റിപ്പോര്‍ട്ട്

   യാത്രക്കാരെ ഉപദ്രവിക്കുമോ എന്ന് ആശങ്ക ഉണ്ടായിരുന്നെങ്കിലും ഇടയ്ക്ക് ജനലിലൂടെ പുറത്തെ കാഴ്ചകളിലേക്ക് എഴുന്നേറ്റ് നോക്കിയതൊഴിച്ചാല്‍ തീര്‍ത്തും സമാധാനപരമായിരുന്നു യാത്ര. കോച്ചിലുണ്ടായിരുന്ന മറ്റ് യാത്രക്കാരാണ് കുരങ്ങച്ചാരുടെ മെട്രോ യാത്ര പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്.

   Also Read മരണം കവർന്നെടുത്ത പ്രിയപ്പെട്ടൊരാളെ വീണ്ടും സന്ദർശിക്കാൻ കഴിഞ്ഞാലോ? തരംഗമായി ഗൂഗിൾ സ്ട്രീറ്റ് വ്യൂ

   ഐ.പി സ്റ്റേഷന്‍ എത്തിയപ്പോല്‍ കുരങ്ങും ട്രെയിനില്‍ നിന്ന് പുറത്തിറങ്ങി പോയി. പിന്നീട് അതിന് സ്റ്റേഷന്റെ പരിസരത്ത് കണ്ടിട്ടില്ലെന്ന് മെട്രോ അധികൃതര്‍ പറഞ്ഞു.

    
   Published by:Aneesh Anirudhan
   First published:
   )}