സ്ത്രീകളെ ലൈംഗികമായ അധിക്ഷേപിച്ച രണ്ട് യുവാക്കളെ നടുറോഡിൽ വച്ചാണ് പൊലീസ് ശിക്ഷിച്ചത്. ഇതിന്‍റെ ദൃശ്യങ്ങൾ വൈറലായതോടെ നിരവധി ആളുകളാണ് പൊലീസിനെ പ്രശംസിച്ച് രംഗത്തെത്തിയത്. കുറ്റക്കാരായ രണ്ട് യുവാക്കളെ പൊലീസ് നടുറോഡിൽ ഏത്തമിടീക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ഇതിനൊപ്പം അടുത്ത് നില്‍ക്കുന്ന ഒരു വനിതാ പൊലീസ് ഇവരെ ലാത്തി കൊണ്ട് മർദ്ദിക്കുന്നുമുണ്ട്. ഏത്തമിടീച്ചും ലാത്തികൊണ്ടടിച്ചും റോഡിലൂടെ ഇവരെ കൊണ്ടു പോകുന്നതാണ് ദൃശ്യങ്ങൾ.
Also Read-'കുട്ടികളുണ്ടാകുന്നതിനായി ആചാരം' നിലത്തുകിടക്കുന്ന സ്ത്രീകളുടെ മുകളിലൂടെ നടന്ന് പൂജാരിമാർ
advertisement
എഎന്‍ഐ ആണ് സംഭവത്തിന്‍റെ ദൃശ്യങ്ങൾ പുറത്തുവിട്ടത്. അധികം വൈകാതെ തന്നെ ഇത് വൈറലാവുകയും ചെയ്തു. അർഹിക്കുന്ന ശിക്ഷ തന്നെയാണ് ഇതെന്നാണ് ഭൂരിഭാഗം പേരുടെയും പ്രതികരണം. നേരത്തെ ലോക്ക്ഡൗൺ ലംഘനം നടത്തിയ യുവാക്കളെ കൊണ്ട് പൊലീസ് തവളച്ചാട്ടം നടത്തിച്ചത് വിമർശനങ്ങൾ ഉയര്‍ത്തിയിരുന്നു. പൊലീസ് സേനയ്ക്ക് നാണക്കേടുണ്ടാക്കിയ ഒരു സംഭവമായിരുന്നു അതെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരും സമ്മതിച്ചിരുന്നു.
എന്നാൽ ഇപ്പോഴത്തെ സംഭവത്തില്‍ ഇതുവരെ ഔദ്യോഗിക പ്രതികരണങ്ങൾ ഒന്നും എത്തിയിട്ടില്ല.
