'കുട്ടികളുണ്ടാകുന്നതിനായി ആചാരം' നിലത്തുകിടക്കുന്ന സ്ത്രീകളുടെ മുകളിലൂടെ നടന്ന് പൂജാരിമാർ
- Published by:Asha Sulfiker
- news18-malayalam
Last Updated:
നിലത്തു പ്രാര്‍ഥനയോടെ കിടക്കുന്ന സ്ത്രീകളുടെ മുകളിലൂടെ നടന്നാണ് പൂജാരിമാരും മന്ത്രവാദികളും ക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്നത്.
റായ്പുർ: നിലത്തു കിടക്കുന്ന സ്ത്രീകളുടെ മുകളിലൂടെ നടന്ന് നീങ്ങുന്ന പൂജാരിമാർ. ആദ്യകാഴ്ചയിൽ ഞെട്ടലുണ്ടാക്കുമെങ്കിലും ഛത്തീസ്ഗഡിലെ ഒരു ക്ഷേത്രത്തിൽ നടക്കുന്ന 'മാധായി' ഉത്സവത്തോടനുബന്ധിച്ചുള്ള ഒരു ആചാരമാണിത്. വിവാഹം കഴിഞ്ഞ് വർഷങ്ങളായിട്ടും കുട്ടികളില്ലാത്ത സ്ത്രീകളാണ് ഈ ആചാരത്തില്‍ പങ്കു ചേരുന്നത്. ധംതരി ജില്ലയിലെ അങ്കാർമോത്തി ദേവി ക്ഷേത്രത്തിൽ എല്ലാവർഷവും നടത്തി വരുന്ന മാധായി ഉത്സവത്തിൽ പങ്കെടുക്കുന്നതിനായി ദൂരദേശങ്ങളിൽ നിന്ന് പോലും നൂറു കണക്കിന് സ്ത്രീകളാണെത്തുന്നത്.
ആചാരത്തിന്‍റെ ഭാഗമായി നിലത്തു കമിഴ്ന്നു കിടക്കുന്ന സ്ത്രീകളുടെ മുകളിലൂടെ പുരോഹിതന്മാരും മന്ത്രവാദികളും മന്ത്രോച്ചാരണങ്ങളുമായി നടന്നു നീങ്ങും. ചടങ്ങ് പൂർത്തിയാക്കിയാൽ അധികം വൈകാതെ തന്നെ ഒരമ്മയാകാനുള്ള അനുഗ്രഹം ലഭിക്കുമെന്നാണ് വിശ്വാസം. നൂറുകണക്കിന് ആളുകള്‍ ചടങ്ങിന് സാക്ഷ്യം വഹിക്കാനും എത്താറുണ്ട്.

advertisement
ദീപാവലി കഴിഞ്ഞുള്ള ആദ്യ വെള്ളിയാഴ്ചയാണ് ചടങ്ങ് നടക്കുന്നത്. ഇക്കഴിഞ്ഞ നവംബർ ഇരുപതിന് നടന്ന ചടങ്ങിൽ ഇരുന്നൂറോളം സ്ത്രീകളാണ് ദേവിയുടെ അനുഗ്രഹം തേടി ചടങ്ങിൽ പങ്കെടുത്തത്. നിലത്തു പ്രാര്‍ഥനയോടെ കിടക്കുന്ന ഇവരുടെ മുകളിലൂടെ നടന്നാണ് പൂജാരിമാരും മന്ത്രവാദികളും ക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്നത്.

അതേസമയം ഇത്തരം ആചാരങ്ങളെ താനൊരു വിധത്തിലും പിന്തുണയ്ക്കുന്നില്ലെന്നാണ് ഛത്തീസ്ഗഡ് വനിത കമ്മീഷന്‍ ചെയർപേഴ്സൺ കിർണമയി നായിക് അറിയിച്ചത്. വളരെ അപകടകരമായ ഒരു പ്രവൃത്തിയാണിതെന്നും ഇത്തരത്തിൽ സ്ത്രീകളുടെ മുകളിലൂടെ നടക്കുന്നത് അവരുടെ ആന്തരികാവയവങ്ങൾക്ക് വരെ ക്ഷതം വരുത്താൻ സാധ്യതയുണ്ടെന്നും ഇവർ പറയുന്നു.
advertisement
#WATCH Hundreds of people gathered at the annual Madai Mela in Chhattisgarh's Dhamtari on 20th November, amid the ongoing COVID19 pandemic pic.twitter.com/xZuFeNNrAO
— ANI (@ANI) November 22, 2020
ടീമംഗങ്ങൾക്കൊപ്പം സ്ഥലത്ത് നേരിട്ടെത്തി ഇത്തരം അപകടകരമായ ചടങ്ങുകൾക്കെതിരെ അവബോധം ക്യാംപയ്നുകൾ നടത്തുമെന്നും വനിതാ കമ്മീഷൻ അധ്യക്ഷ അറിയിച്ചിട്ടുണ്ട്. പ്രദേശവാസികളുടെ കൂടി പിന്തുണയോടെ ഇത്തരം ആചാരങ്ങൾ നിരുത്സാഹപ്പെടുത്തണമെന്ന് അവബോധം സൃഷ്ടിക്കാൻ ശ്രമിക്കും. ഒപ്പം ദൈവത്തിന്‍റെ അനുഗ്രഹത്തോട് കൂടിത്തന്നെ ഗർഭധാരണത്തിനുള്ള മറ്റ് മികച്ച മാർഗ്ഗങ്ങൾ സംബന്ധിച്ചും സ്ത്രീകളെ ബോധവത്കരിക്കും. അവരുടെ വികാരങ്ങളെ ഒരു തരത്തിലുള്ള വ്രണപ്പെടുത്താത്ത രീതിയിലായിരുക്കും ഇടപെടൽ എന്നും ഇവർ പ്രത്യേകം എടുത്തു പറഞ്ഞിട്ടുണ്ട്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 22, 2020 3:50 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
'കുട്ടികളുണ്ടാകുന്നതിനായി ആചാരം' നിലത്തുകിടക്കുന്ന സ്ത്രീകളുടെ മുകളിലൂടെ നടന്ന് പൂജാരിമാർ


