TRENDING:

Priyanca Radhakrishnan| ന്യൂസിലൻഡ് പാർലമെന്റിൽ ആദ്യമായി മലയാളമധുരം; മാതൃഭാഷയിൽ തുടങ്ങി മന്ത്രി പ്രിയങ്ക രാധാകൃഷ്ണൻ

Last Updated:

മലയാളം സംസാരിക്കുന്ന പ്രിയങ്കയുടെ വീഡിയോ ഇപ്പോൾ വൈറലായിരിക്കുകയാണ്. വീഡിയോ കാണാം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ജസിൻഡ ആര്‍ഡേൻ മന്ത്രിസഭയിൽ അംഗമായി ചുമതലയേറ്റ് മലയാളികളുടെ അഭിമാനമായി മാറിയിരിക്കുകയാണ് പ്രിയങ്ക രാധാകൃഷ്ണൻ. സാമൂഹിക യുവജന, സന്നദ്ധ മേഖലകളുടെ ചുമതലയാണ് പ്രിയങ്കയ്ക്ക് നൽകിയിരിക്കുന്നത്. പാർലമെന്‍റിന്റെ ആദ്യ യോഗത്തിൽ പ്രിയങ്ക സംസാരിച്ച് തുടങ്ങിയത് മലയാള ഭാഷയിൽ. പ്രിയങ്കയുടെ മലയാളം സംസാരിക്കുന്ന വീഡിയോ ഇപ്പോൾ വൈറലായിരിക്കുകയാണ്.
advertisement

'എല്ലാ സുഹൃത്തുക്കൾക്കും എന്റെ സ്നേഹം നിറഞ്ഞ ആശംസകൾ. എല്ലാവർക്കും എന്റെ നന്ദി അറിയിക്കുന്നു' എന്നാണ് പ്രിയങ്കയുടെ വാക്കുകൾ. ഒപ്പം ഈ പാർലമെന്റിൽ എന്റെ മാതൃഭാഷയായ മലയാളം ആദ്യമായാകും സംസാരിക്കുന്നതെന്ന് വിശ്വസിക്കുന്നുവെന്നും പ്രിയങ്ക പറയുന്നുണ്ട്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം സംസാരിക്കാൻ ബുദ്ധിമുട്ടുണ്ടായിട്ടും മാതൃഭാഷയിൽ തന്നെ തുടങ്ങിയ പ്രിയങ്കയുടെ വാക്കുകൾ അഭിമാനമെന്നാണ് വിഡിയോ പങ്കുവെച്ചുകൊണ്ട് മലയാളികൾ പ്രതികരിക്കുന്നത്. എറണാകുളം ജില്ലയിലെ പറവൂർ മാടവനപ്പറമ്പ് രാമൻ രാധാകൃഷ്ണൻ-ഉഷ ദമ്പതികളുടെ മകളാണ് പ്രിയങ്ക രാധാകൃഷ്ണൻ.

മലയാളം വാർത്തകൾ/ വാർത്ത/Buzz/
Priyanca Radhakrishnan| ന്യൂസിലൻഡ് പാർലമെന്റിൽ ആദ്യമായി മലയാളമധുരം; മാതൃഭാഷയിൽ തുടങ്ങി മന്ത്രി പ്രിയങ്ക രാധാകൃഷ്ണൻ
Open in App
Home
Video
Impact Shorts
Web Stories