ന്യൂസിലാൻഡ് മന്ത്രിസഭയിലെ മലയാളി വനിത പ്രിയങ്ക രാധാകൃഷ്ണന് ആദരവുമായി അമുൽ
ന്യൂസിലാൻഡ് മന്ത്രിസഭയിലെ മലയാളി വനിത പ്രിയങ്ക രാധാകൃഷ്ണന് ആദരവുമായി അമുൽ
എറണാകുളം ജില്ലയിലെ പറവൂർ മാടവനപ്പറമ്പ് രാമൻ രാധാകൃഷ്ണൻ-ഉഷ ദമ്പതികളുടെ മകളാണ് പ്രിയങ്ക രാധാകൃഷ്ണൻ
Amul
Last Updated :
Share this:
ന്യൂസിലാൻഡ് മന്ത്രിസഭയിൽ അംഗമായ ആദ്യത്തെ ഇന്ത്യൻ വംശജയായ പ്രിയങ്ക രാധാകൃഷ്ണന് ആദരവുമായി അമൂൽ. അമൂൽ ഡൂഡിലിലൂടെയാണ് പ്രിയങ്ക രാധാകൃഷ്ണന് ആദരം അർപ്പിച്ചത്. മന്ത്രിസഭയിൽ യുവജനക്ഷേമം, സാമൂഹികം, സന്നദ്ധ മേഖലകളുടെ ചുമതലയാണ് പ്രിയങ്കയ്ക്ക് നൽകിയിരിക്കുന്നത്. എറണാകുളം പറവൂർ സ്വദേശിയാണ് പ്രിയങ്ക രാധാകൃഷ്ണൻ.
ന്യൂസിലാൻഡിൽ ചരിത്രം സൃഷ്ടിച്ചതിന് കോൺഗ്രസ് എംപി ശശി തരൂർ ഉൾപ്പെടെ രാജ്യത്ത് പല ഭാഗത്തു നിന്നും സോഷ്യൽ മീഡിയയിൽ പ്രിയങ്ക രാധാകൃഷ്ണന് പ്രശംസയും അഭിനന്ദനങ്ങളുമായി എത്തിയിരുന്നു. എറണാകുളം ജില്ലയിലെ പറവൂർ മാടവനപ്പറമ്പ് രാമൻ രാധാകൃഷ്ണൻ-ഉഷ ദമ്പതികളുടെ മകളാണ് പ്രിയങ്ക രാധാകൃഷ്ണൻ.
ആദ്യ തലമുറയിലെ കുടിയേറ്റക്കാരി ന്യൂസിലാൻലെ ആദ്യ ഇന്ത്യൻ വംശജനായ മന്ത്രിയായി എന്ന ക്യാപ്ഷനോട് കൂടിയാണ് അമൂൽ ചിത്രം പങ്കുവെച്ചത്. അമുൽ പെൺകുട്ടിയോടൊപ്പം പ്രിയങ്ക രാധാകൃഷ്ണൻ നിൽക്കുന്ന ചിത്രമാണ് കാണിക്കുന്നത്. “കുടിയേറ്റ നേട്ടം” എന്ന ക്യാപഷനാണ് ചിത്രത്തിന് മുകളിലായി എഴുതിയിരിക്കുന്നത്.
നിരവധി ട്വിറ്റർ ഉപയോക്താക്കൾ ചിത്രത്തെ പ്രശംസിച്ചു. നിരവധി പേർ ചിത്രം പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. ഇതിന് മുമ്പും അമൂൽ പല പ്രശസ്തരുടെയും ചിത്രങ്ങൾ ഡൂഡിലിലൂടെ പങ്കുവെച്ചിട്ടുണ്ട്.
Published by:user_49
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.