''ഒരിക്കലും ഒറ്റമുറിയിൽ നിന്നും പുറത്തേക്ക് ഇറങ്ങിവരണമെന്ന് തോന്നിയിരുന്നില്ല. ഭക്ഷണമെല്ലാം കിട്ടിയിരുന്നു. ഇക്കയില്ലാതെ വീട്ടിൽനിന്ന് ഇറങ്ങില്ലെന്ന് തീരുമാനിച്ചിരുന്നു. ഇപ്പോൾ ഹാപ്പിയായിട്ടാണ് ജീവിക്കുന്നത്. ''- സജിത മാധ്യമങ്ങളോട് പറഞ്ഞു.
''ഇവളെ ഉപേക്ഷിക്കാൻ എനിക്കു മനസ്സു വന്നില്ല, എന്നെ വിട്ടുപോകാൻ ഇവളും തയ്യാറായില്ല.' ഇത്രയും വർഷം ഇങ്ങനെ താമസിച്ചത് എന്തിനെന്ന ചോദ്യത്തിന് റഹ്മാൻ നൽകിയ മറുപടിയാണിത്. "ഈയടുത്ത് വീട്ടിൽനിന്ന് മര്യാദയ്ക്ക് ഭക്ഷണംപോലും കിട്ടാതായതോടെയാണ് വീട് വിട്ട് വാടകവീട്ടിലേക്ക് മാറിയത്. നേരത്തെ ഞാൻ ജോലിക്ക് പോകുന്നതിനിടെ ഭക്ഷണം വാങ്ങി കൊണ്ടുവന്നാണ് ഇവൾക്ക് നൽകിയിരുന്നത്. എന്നാൽ അടുത്ത കാലത്തായി ചോറ് മാത്രം കഴിച്ചാണ് ജീവിച്ചത്. വീട്ടുകാർ എനിക്ക് കറികളൊന്നും തന്നിരുന്നില്ല."- റഹ്മാൻ പറഞ്ഞു.
advertisement
Also Read വീഡിയോ ചെയ്തതിന്റെ പേരിൽ തർക്കം; യുവാവ് തീ കൊളുത്തിയ 28കാരി മരിച്ചു
"വാതിലിൽ ചെറിയ മോട്ടോർ ഘടിപ്പിച്ചത് കുട്ടികൾക്കു പോലും ചെയ്യാവുന്ന കാര്യമാണ്. ആരെയും ഷോക്കടിപ്പിക്കാൻ ഉദ്ദേശ്യമില്ലായിരുന്നു. കളിപ്പാട്ടങ്ങളിൽ ഉപയിക്കുന്ന മോട്ടോർ ആണ് ഘടിപ്പിച്ചത്. ഇത്തരത്തിൽ ഞാൻ പല ഇലക്ട്രോണിക് സാധനങ്ങളും ഉണ്ടാക്കിയിട്ടുണ്ട്. അതിൽ കുറേയൊക്കെ വീട്ടുകാർ നശിപ്പിച്ചിട്ടുണ്ട്. കാറ്റും വെളിച്ചവും കിട്ടാൻ വേണ്ടിയാണ് ചുമരിൽ വിടവ് ഉണ്ടാക്കിയത് . ദൈവം സഹായിച്ച് ഇതുവരെ വലിയ അസുഖങ്ങളൊന്നും ഉണ്ടായിട്ടില്ല. തലവേദനയും മറ്റുമൊക്കെ ഉണ്ടായിരുന്നു. അതിനുള്ള ചെറിയ മരുന്നുകളെല്ലാം വാങ്ങിവെച്ചിരുന്നു. ഇപ്പോൾ പോലീസുകാരുടെ ഭാഗത്തുനിന്ന് നല്ല പിന്തുണയുണ്ട്. എങ്കിലും എന്റെ വീട്ടുകാരെ എനിക്ക് പേടിയുണ്ട്. അവർ എന്നെ പുറത്താക്കിയിരിക്കുകയാണ്.'- റഹ്മാൻ പറഞ്ഞു.
മൂന്നു മാസം മുമ്പ് വീട് വിട്ടിറങ്ങിയ റഹ്‌മാനെ കഴിഞ്ഞ ദിവസം സഹോദരൻ യാദൃശ്ചികമായി കണ്ടെത്തിയതാണ് സംഭവത്തിൽ നിർണായകമായത്. തുടർന്ന് റഹ്‌മാൻ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെത്തിയ പോലീസ് സംഘം കാണാതായ സജിതയെ കണ്ടെത്തുകയായിരുന്നു. തങ്ങൾ പ്രണയത്തിലാണെന്നും പത്ത് വർഷം യുവതിയെ സ്വന്തം വീട്ടിൽ ആരുമറിയാതെ താമസിപ്പിച്ചെന്നും റഹ്‌മാൻ വെളിപ്പെടുത്തിയപ്പോൾ പോലീസിനും ആദ്യം വിശ്വസിക്കാനായില്ല. എന്നാൽ ഇരുവരും പറഞ്ഞ കാര്യങ്ങളൊന്നും അവിശ്വസിക്കേണ്ട കാര്യമില്ലെന്നാണ് പൊലീസുകാരും പറയുന്നത്.