വീഡിയോ ചെയ്തതിന്റെ പേരിൽ തർക്കം; യുവാവ് തീ കൊളുത്തിയ 28കാരി മരിച്ചു

Last Updated:

ഒപ്പം കഴിഞ്ഞിരുന്ന ഷാനവാസ് വഴക്കിനെത്തുടർന്ന് തന്റെ ദേഹത്ത് മണ്ണണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നെന്ന് മരിക്കും മുൻപ് ആതിര ഡോക്ടറോടും ബന്ധുക്കളോടും വെളിപ്പെടുത്തി.

ആതിരയും ഷാനവാസും
ആതിരയും ഷാനവാസും
കൊല്ലം: ഇടമുളയ്ക്കലിൽ യുവാവ് തീ കൊളുത്തിയ 28കാരി മരിച്ചു. ഇടമുളയ്ക്കൽ സ്വദേശി ആതിര ആണ് മരിച്ചത്. ആദ്യ വിവാഹ ബന്ധം വേർപെടുത്തിയ ഇരുവരും രണ്ടുവർഷമായി ഒരുമിച്ച് താമസിക്കുകയായിരുന്നു. സമൂഹമാധ്യമത്തിൽ വീഡിയോ ചെയ്തതിന്റെ പേരിൽ ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
ഒപ്പം കഴിഞ്ഞിരുന്ന ഷാനവാസ് വഴക്കിനെത്തുടർന്ന് തന്റെ ദേഹത്ത് മണ്ണണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നെന്ന് മരിക്കും മുൻപ് ആതിര ഡോക്ടറോടും ബന്ധുക്കളോടും വെളിപ്പെടുത്തി. മരണ മൊഴിയുടെ അടിസ്ഥാനത്തിൽ കേസെടുത്തതായി അഞ്ചൽ പൊലീസ് പറഞ്ഞു. നാൽപത് ശതമാനത്തോളം പൊള്ളലേറ്റ ഷാനവാസ് തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
advertisement
ഇരുവരും കഴിഞ്ഞ രണ്ട് വർഷമായി ഒന്നിച്ചായിരുന്നു താമസം. ഇവർക്ക് മൂന്ന്‌ മാസം പ്രായമായ കുട്ടിയുണ്ട്. ആതിര നേരത്തെ തന്നെ വിവാഹിതയും രണ്ട് കുട്ടികളുടെ മാതാവുമാണ്. അദ്യ വിവാഹത്തിൽ ഷാനവാസിനും രണ്ട് കുട്ടികളുണ്ട്. ആദ്യ വിവാഹ ബന്ധം വേർപ്പെടുത്തിയ ശേഷമാണ് ഇരുവരും ഒരുമിച്ച് താമസിച്ച് തുടങ്ങിയത്. നിയമപരമായി വിവാഹം കഴിച്ചിട്ടില്ലെന്ന് ബന്ധുക്കൾ വ്യക്തമാക്കി. അഞ്ചൽ സിഐ സൈജു നാഥിന്‍റെ നേതൃത്യത്തിലുള്ള പൊലീസ് സംഘമാണ് അന്വേഷണം നടത്തുന്നത്.
advertisement
ആതിര നേരത്തെ ടിക് ടോക്കിൽ സജീവമായിരുന്നു. സമൂഹമാധ്യമത്തിൽ ഇപ്പോഴും വീഡിയോകൾ ചെയ്തിരുന്നു. മറ്റുചില പുരുഷന്മാരുമായി ബന്ധം സ്ഥാപിക്കുന്നു എന്ന സംശയത്തെ തുടർന്ന് ഷാനവാസ് പലപ്പോഴും ആതിരയെ മർദ്ദിച്ചിരുന്നതായി നാട്ടുകാർ പറഞ്ഞു. കഴിഞ്ഞദിവസം ആതിരയുടെ നിലവിളി കേട്ട് നാട്ടുകാർ ഓടിക്കൂടുകയായിരുന്നു. ശരീരമാസകലം തീപടർന്ന് വീടിനുള്ളിൽ ഓടുന്ന ആതിരയെയാണ് നാട്ടുകാർ കണ്ടത്. തുടർന്ന് നാട്ടുകാർ അഞ്ചൽ പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് വാഹനത്തിലാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്.

പ്രവാസി വ്യവസായിയെ കൊന്ന് ഹോമകുണ്ഡത്തില്‍ കത്തിച്ച കേസ്; ഭാര്യയ്ക്കും മകനും ജ്യോത്സ്യനും ജീവപര്യന്തം തടവ്

advertisement
പ്രവാസി ഹോട്ടൽ വ്യവസായി ഉഡുപ്പിയിലെ ഭാസ്‌കർ ഷെട്ടിയെ (52) കൊലപ്പെടുത്തിയ കേസിൽ ഭാര്യയും മകനും അടക്കമുള്ള പ്രതികൾക്ക് ജീവപര്യന്തം തടവ്. ഭാര്യ രാജേശ്വരി ഷെട്ടി, മകൻ നവനീത് ഷെട്ടി, രാജേശ്വരിയുടെ സുഹൃത്തും കാർക്കള നന്ദാലികെയിലെ ജ്യോത്സ്യനുമായ നിരഞ്ജൻ ഭട്ട് എന്നിവരെയാണ് ജില്ലാ സെഷൻസ് കോടതി ശിക്ഷിച്ചത്. ഉഡുപ്പി സെഷൻസ് കോടതി ജഡ്ജി ജെ എൻ സുബ്രഹ്മണ്യയാണ് വിധി പ്രസ്താവിച്ചത്.
തെളിവു നശിപ്പിച്ചതിനു പ്രതി ചേർത്ത രാഘവേന്ദ്ര ഭട്ടിനെ കോടതി വെറുതെ വിട്ടു. ഇതേ കുറ്റം ചുമത്തി പ്രതി ചേർത്ത നിരഞ്ജന്റെ പിതാവ് ശ്രീനിവാസ് ഭട്ട് വിചാരണക്കാലയളവിൽ മരണപ്പെട്ടു. പ്രതികളിൽ രാജേശ്വരിയും രാഘവേന്ദ്രയും ജാമ്യത്തിലിറങ്ങിയിരുന്നു. നവനീതും നിരഞ്ജനും ബെംഗളൂരു ജയിലിലാണുള്ളത്. 2016 ജൂലൈ 28ന് ആണ് ഭാസ്‌കർ ഷെട്ടി കൊല്ലപ്പെട്ടത്. ഉഡുപ്പി ഇന്ദ്രാളിയിലെ വീട്ടിൽ ഷെട്ടിയെ കൊലപ്പെടുത്തിയ ശേഷം നിരഞ്ജൻ ഭട്ടിന്റെ വീട്ടിലെത്തിച്ചു ഹോമകുണ്ഡത്തിൽ കത്തിക്കുകയും ചാരം നശിപ്പിക്കുകയും ചെയ്‌തെന്നാണു കേസ്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
വീഡിയോ ചെയ്തതിന്റെ പേരിൽ തർക്കം; യുവാവ് തീ കൊളുത്തിയ 28കാരി മരിച്ചു
Next Article
advertisement
'ഒരാള്‍ പ്രതിചേര്‍ത്ത അന്ന് മുതൽ ആശുപത്രിയിൽ; അയാളുടെ മകൻ എസ്‍പിയാണ്; എന്ത് അസംബന്ധമാണ് നടക്കുന്നത്? ഹൈക്കോടതി
'ഒരാള്‍ പ്രതിചേര്‍ത്ത അന്ന് മുതൽ ആശുപത്രിയിൽ; അയാളുടെ മകൻ എസ്‍പിയാണ്; എന്ത് അസംബന്ധമാണ് നടക്കുന്നത്? ഹൈക്കോടതി
  • ശബരിമല സ്വര്‍ണക്കൊള്ള കേസിൽ എസ്.ഐ.ടി.യുടെ നടപടികൾ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു

  • പ്രതി കെ പി ശങ്കരദാസ് ആശുപത്രിയിൽ കിടക്കുന്നു, അദ്ദേഹത്തിന്റെ മകൻ എസ്‌പിയാണെന്ന് കോടതി ചൂണ്ടിക്കാട്ടി

  • ജാമ്യഹർജിയിൽ വാദം കേട്ട ഹൈക്കോടതി, കേസ് ഗൗരവം കണക്കിലെടുത്ത് മുൻകൂർ ജാമ്യം നൽകരുതെന്ന് വ്യക്തമാക്കി

View All
advertisement