TRENDING:

Rakhi Sawant | രാഖി സാവന്തിന്‍റെ ഫിറ്റ്നസ് വീഡിയോ വൈറലാകുന്നു; പരിഹാസ കമന്‍റുകൾ നിറയുന്നു

Last Updated:

ഇൻസ്റ്റാഗ്രാമിൽ രാഖി സാവന്ത് പങ്കുവെച്ച വീഡിയോ ക്ലിപ്പിൽ, അവർ പരിശീലകരുടെ മേൽനോട്ടത്തിൽ ചില യോഗ വ്യായാമങ്ങളിൽ ഏർപ്പെടുന്നത് കാണാം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
റിയാലിറ്റി ഷോ താരം രാഖി സാവന്ത് വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നത് സാധാരണമാണ്. ഏതെങ്കിലും വിവാദമോ, ഫോട്ടോയോ അവരെ പ്രശസ്തയാക്കാറുണ്ട്. ഇപ്പോഴിതാ, താരം പങ്കുവെച്ച ഫിറ്റ്നസ് വീഡിയോയാണ് വൈറലാകുന്നത്. പരിശീലകരുടെ സഹായത്തോടെ യോഗ അഭ്യസിക്കാനുള്ള രാഖി സാവന്തിന്‍റെ ശ്രമം, പക്ഷേ അവർക്കു തന്നെ തിരിച്ചടിയാകുകയാണ്. വീഡിയോ ഇതിനോടകം ട്രോളായി മാറി കഴിഞ്ഞു. ചില ആരാധകർ രാഖി സാവന്തിനെ പ്രശംസിക്കുമ്പോൾ കൂടുതൽ പേരും പരിഹാസവുമായാണ് ഈ വീഡിയോയെ എതിരേൽക്കുന്നത്.
Rakhi_Sawant
Rakhi_Sawant
advertisement

ഇൻസ്റ്റാഗ്രാമിൽ രാഖി സാവന്ത് പങ്കുവെച്ച വീഡിയോ ക്ലിപ്പിൽ, അവർ പരിശീലകരുടെ മേൽനോട്ടത്തിൽ ചില യോഗ വ്യായാമങ്ങളിൽ ഏർപ്പെടുന്നത് കാണാം. ഫൂട്ടേജിൽ, ഇൻസ്ട്രക്ടർമാരുടെ സഹായത്തോടെ ഒരു ഹാൻഡ്‌സ്റ്റാൻഡ് അവതരിപ്പിക്കുന്നുണ്ട്. ഒരു ബീജ് നിറത്തിലുള്ള സ്‌പോർട്‌സ് ബ്രായും നീല ഷോർട്ട്സും ധരിച്ചാണ് രാഖി സാവന്ത് വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്.

സെലിബ്രിറ്റി റെക്കോർഡിംഗ് പോസ്റ്റ് ചെയ്തയുടനെ അത് വൈറലായി. ഇത് അഞ്ച് ലക്ഷത്തിലധികം പേർ ഉടനടി തന്നെ കണ്ടു കഴിഞ്ഞു. നിരവധി കമന്‍റുകളും ഈ വീഡിയോയ്ക്ക് ലഭിച്ചു. ചില ആരാധകർ രാഖി സാവന്തിന്‍റെ ശ്രമത്തെ പ്രശംസിച്ചപ്പോൾ, യോഗ ചെയ്യുന്നതിനിടെ റിസ്ക് വസ്ത്രം ധരിച്ചതിന് മറ്റു പലരും അവരെ ട്രോളി. ബീജ് നിറമുള്ള സ്പോർട്സ് ബ്രാ കാരണം വീഡിയോയിൽ “നഗ്നനായി” കാണുന്നതായി ചിലർ കമന്‍റ് ചെയ്തു. ഒരു ഉപയോക്താവ് അവരെ നടിയും ഗായികയുമായ ഷെഹ്നാസ് ഗില്ലുമായി താരതമ്യപ്പെടുത്തി.

advertisement

You May Also Like- Sanusha | 'എന്‍റെ തടിയെക്കുറിച്ച് ഓർത്ത് ആരും വിഷമിക്കേണ്ട'; ബോഡി ഷെയ്മിങിൽ മറുപടിയുമായി നടി സനുഷ

രാഖിയുടെ സുഹൃത്തും ഗായികയുമായ സോഫിയ ഹയാത്ത് അവരെ “ശക്തിയുള്ളവൾ” എന്നാണ് വിശേഷിപ്പിച്ചത്. നേരത്തെ, ഷെഹ്നാസ് തന്റെ ശരീരത്തിൽ വരുത്തിയ മാറ്റത്തിലൂടെ അനുയായികളെ ഞെട്ടിച്ചിരുന്നു. രാഖിയുടെ കഠിനാധ്വാനം നോക്കുമ്പോൾ, അവരും ശരീരാകാരത്തിൽ മാറ്റം വരുത്തുന്ന കാലം വിദൂരമല്ലെന്നും ചിലർ പറയുന്നു.

You May Also Like- Sanusha | 'എന്‍റെ തടിയെക്കുറിച്ച് ഓർത്ത് ആരും വിഷമിക്കേണ്ട'; ബോഡി ഷെയ്മിങിൽ മറുപടിയുമായി നടി സനുഷ

advertisement

സോഷ്യൽ മീഡിയ ഉപയോഗിക്കുന്നയാളാണ് രാഖി സാവന്ത്. ആരാധകർക്കായി രസകരവുമായ പോസ്റ്റുകൾ പങ്കിടുന്നുണ്ട്. കഴിഞ്ഞ ആഴ്ച, ജനപ്രിയ പരിപാടിയായ നാഗിന്റെ സീസൺ 6 ന്റെ പോസ്റ്റർ അവർ അപ്‌ലോഡ് ചെയ്തു. റിയാലിറ്റി ഷോയായ ബിഗ് ബോസിന്റെ സീസൺ 14 ലാണ് രാഖി സാവന്തിനെ അവസാനമായി സ്‌ക്രീനിൽ കണ്ടത്. ഈ വാരാന്ത്യത്തിൽ, സിംഗിംഗ് റിയാലിറ്റി ഷോയായ ഇന്ത്യൻ ഐഡലിന്റെ സീസൺ 12 ൽ അതിഥിയായി അവർ പ്രത്യക്ഷപ്പെടും.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Tags- rakhi sawant, rakhi sawant Instagram, rakhi sawant husband, rakhi sawant age, jaya bheda rakesh sawant, bigg boss 14 rakhi sawant

advertisement

മലയാളം വാർത്തകൾ/ വാർത്ത/Buzz/
Rakhi Sawant | രാഖി സാവന്തിന്‍റെ ഫിറ്റ്നസ് വീഡിയോ വൈറലാകുന്നു; പരിഹാസ കമന്‍റുകൾ നിറയുന്നു
Open in App
Home
Video
Impact Shorts
Web Stories