HOME /NEWS /Film / Sanusha | 'എന്‍റെ തടിയെക്കുറിച്ച് ഓർത്ത് ആരും വിഷമിക്കേണ്ട'; ബോഡി ഷെയ്മിങിൽ മറുപടിയുമായി നടി സനുഷ

Sanusha | 'എന്‍റെ തടിയെക്കുറിച്ച് ഓർത്ത് ആരും വിഷമിക്കേണ്ട'; ബോഡി ഷെയ്മിങിൽ മറുപടിയുമായി നടി സനുഷ

Sanusha

Sanusha

'നിങ്ങള്‍ ഒരാളുടെ നേര്‍ക്ക് രണ്ട് വിരല്‍ ചൂണ്ടുമ്ബോള്‍ അവിടെ മറ്റു മൂന്ന് വിരലുകള്‍ നിങ്ങള്‍ക്ക് നേരെയാണുള്ളത്'

  • Share this:

    ബാലതാരമായി സിനിമയിലെത്തി, തമിഴിൽ ഉൾപ്പടെ ശ്രദ്ധേയമായ ഒരുപിടി കഥാപാത്രങ്ങളെ അവതരിപ്പിച്ച നടിയാണ് സനുഷ. ഏറെ കാലമായി മലയാള സിനിമയിൽ നിന്ന് വിട്ടുനിന്ന സനുഷ തിരിച്ചുവരവിന് ഒരുങ്ങുകയാണ്. ഒരു മാസം മുമ്പ് ടിവി ഷോയിൽ പുതിയ ചിത്രത്തെക്കുറിച്ചും കശ്മീരിലെ ഷൂട്ടിങ്ങിനെ കുറിച്ചും സനുഷ വെളിപ്പെടുത്തിയിരുന്നു. ഇപ്പോൾ ബോഡി ഷെയ്മിംഗിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് സനുഷ. തന്നെക്കാളധികം തന്റെ ശരീരത്തെക്കുറിച്ച്‌ ആശങ്കപ്പെടുന്നവരോടായി ബോഡി ഷെയിമിങ് നടത്തുമ്പോള്‍ ഓര്‍ത്തിരിക്കേണ്ട കാര്യം പറഞ്ഞാണ് താരത്തിന്റെ ഫേസ്ബുക്ക് കുറിപ്പ്. രണ്ട് വിരലുകള്‍ ഒരാള്‍ക്ക് നേരെ ചൂണ്ടുമ്പോള്‍ മൂന്ന് വിരലുകള്‍ നിങ്ങള്‍ക്ക് നേരെയാണ് എന്ന് ആലോചിക്കാനാണ് സനൂഷ പറയുന്നത് .

    സനൂഷയുടെ കുറിപ്പ്

    ഓ അതെ!!

    എന്റെ തടിയെക്കുറിച്ച്‌ പറയുന്ന എല്ലാവരോടും, എന്നെക്കാളധികം എന്റെ ശരീരഭാരത്തെക്കുറിച്ച്‌ ആകുലപ്പെടുന്നവരോട്... പ്രിയപ്പെട്ടവരെ നിങ്ങള്‍ ജീവിക്കുന്നത് ശരീരഭാരം കുറയ്ക്കാനും സുന്ദരിയായി ഇരിക്കാനും വേണ്ടിമാത്രമല്ല. ആരുടെയെങ്കിലും ശരീരത്തിന്റെ പേരില്‍ ഒരുപാട് ചോറിച്ചില്‍ വരുമ്ബോള്‍ എപ്പോഴും ഒന്ന് ഓര്‍ക്കണം, നിങ്ങള്‍ ഒരാളുടെ നേര്‍ക്ക് രണ്ട് വിരല്‍ ചൂണ്ടുമ്ബോള്‍ അവിടെ മറ്റു മൂന്ന് വിരലുകള്‍ നിങ്ങള്‍ക്ക് നേരെയാണുള്ളത്. നിങ്ങളും പെര്‍ഫെക്‌ട് അല്ല. നിങ്ങളുടെ ശാരീരികവും മാനസികവുമായ കാര്യങ്ങള്‍ ശ്രദ്ധിക്കുക.

    സിനിമയിൽ സജീവമല്ലാതിരുന്ന താരം ഏറെ കാലത്തിനുശേഷമാണ് ഫേസ്ബുക്ക് പോസ്റ്റിൽ ബോഡി ഷെയ്മിങിനെതിരെ രംഗത്തെത്തിയത്. ഈ പോസ്റ്റിന് ഇതിനോടകം വലിയ സ്വീകാര്യതയാണ് ലഭിച്ചത്. നിരവധി പേർ പോസ്റ്റ് ലൈക് ചെയ്തിട്ടുണ്ട്. താരത്തിന് പിന്തുണയുമായി ആരാധകർ കമന്‍റുകൾ രേഖപ്പെടുത്തുന്നുണ്ട്.

    Also Read- 'ജോലിയില്ലാത്തതിനാൽ ആദായ നികുതിയിൽ പകുതി അടയ്ക്കാനായില്ല': കങ്കണ റണാവത്ത്

    കാസർഗോഡ് ജില്ലയിലെ നീലേശ്വരത്താണ് സനുഷ ജനിച്ചത്. കണ്ണൂർ ജില്ലയിലെ പള്ളിക്കുന്നിലെ ശ്രീപുരം സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. ബാലതാരമായാണ് ഇവർ സിനിമയിൽ എത്തിയത്. 2000ൽ വിനയൻ സംവിധാനം ചെയ്ത ദാദാസാഹിബ്, കരുമാടി കുട്ടൻ തുടങ്ങി സിനിമകളിൽ അഭിനയിച്ചു. പിന്നീട് മീശമാധവനിൽ കാവ്യമാധവൻ അവതരിപ്പിച്ച കഥാപാത്രത്തിന്‍റെ കുട്ടിക്കാലത്തെ അവതരിപ്പിച്ചത് സനുഷയായിരുന്നു. വിനയൻ സംവിധാനം ചെയ്ത നാളൈ നമതെ എന്ന തമിഴ് ചലച്ചിത്രത്തിലാണ് നായികയായി തുടക്കം കുറിച്ചത്. ദിലീപ് നായകനായി അഭിനയിക്കുന്ന മിസ്റ്റർ മരുമകൻ എന്ന ചലച്ചിത്രത്തിലാണ് മലയാളത്തിൽ ആദ്യമായി നായികയായി അഭിനയിച്ചത്. പിന്നീട് തമിഴിലും നിരവധി സിനിമകളിൽ സനുഷ നായികയായി വേഷമിട്ടു.

    You May Also Like- 'പടച്ചോനേ, ങ്ങള് കാത്തോളീ; അത് പറഞ്ഞ പപ്പുവേട്ടനേയും അതെഴുതിയ ശ്രീനിവാസനെയും എന്നും ഓർക്കും, എനിക്ക് മൂന്നാം സ്ഥാനമേയുള്ളു'- പ്രിയദർശൻ

    കാഴ്ച, സൗമ്യം എന്നീ സിനിമകളിലൂടെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും സക്കറിയായുടെ ഗര്‍ഭിണികളിലെ പ്രകടനത്തിലൂടെ മികച്ച സഹനടിക്കുള്ള പ്രത്യേക പരാമര്‍ശവും ഫിലിം ഫെയർ പുരസ്കാരവും സൈമ പുരസ്കാരവും സനുഷ നേടുകയുണ്ടായി. 2016-ൽ ഒരു മുറൈ വന്ത് പാര്‍ത്തായാ എന്ന സിനിമയിലാണ് ഒടുവിൽ താരം മലയാളത്തിൽ അഭിനയിച്ചത്.

    First published:

    Tags: Alex pandian sanusha, Sanoosha actress, Sanusha actor, Sanusha and unni mukundan, Sanusha films, Sanusha Instagram, Sanusha latest, Sanusha news, Sanusha santhosh fb, Unni mukundan and sanusha